Pages

2013, മേയ് 22, ബുധനാഴ്‌ച

'നക്‌ബ' 'നക്‌ബ' മാത്രമല്ല


മൂന്നു വയസ്സുമാത്രമുള്ളൊരു കുട്ടി പട്ടാളക്കാരെ കല്ലെടുത്തെറിയുന്നു. പട്ടാളം ആ കുട്ടിയെ അറസ്റ്റു ചെയ്യുന്നു. 'നിന്നെ ഇതാരാണ്‌ പഠിപ്പിച്ചതെന്ന്‌' ചോദിച്ച്‌ അവര്‍ ആ കുഞ്ഞിനെ വിചാരണ ചെയ്യുന്നു. 'എന്റെ സഹോദരനാണ്‌' എന്ന്‌ അവന്റെ നിഷ്‌കളങ്ക മറുപടി. പട്ടാളം ഭീകരനായ ആ സഹോദരനെ അറസ്റ്റു ചെയ്യാന്‍ വീട്ടിലെത്തുന്നു. ആ വീട്ടിന്റെ ഒരു മൂലയില്‍ വേറൊരു കൊച്ചന്‍ കളിച്ചുകൊിരിക്കുന്നു. മൂന്നുവയസ്സുകാരന്‍ അനിയന്‍പയ്യന്‍ അവനുനേരെ വിരല്‍ചൂി. അതാണാ ഭീകരനായ സഹോദരന്‍. അവന്‌ നാലു വയസ്സ്‌! ഇനി അറസ്റ്റു ചെയ്യേത്‌ ഇവനെയാണ്‌. പട്ടാളം അന്തംവിട്ടു പോകുന്നു. നാലുവയസ്സുകാരന്‍ മൂന്നുവയക്കുകാരനെ സമരപാഠങ്ങള്‍ ചൊല്ലിപഠിപ്പിക്കുന്ന നാടിന്നൊരു പേരേയുള്ളു. അതത്രേ പാലസ്‌തീന്‍!

ഒരൊമ്പതുവയസ്സുകാരന്‍, പട്ടാളത്തിന്നെതിരെ കല്ലെടുത്തതിന്‌ അറസ്റ്റിലാവുന്നു. മകനെ വിട്ട്‌കിട്ടാന്‍, അധ്യാപികകൂടിയായ മാതാവ്‌ ക്യാമ്പിലെത്തുന്നു. അപ്പോള്‍ പട്ടാളക്കാര്‍ അവളോട്‌ പറഞ്ഞു. 'നീയൊരധ്യാപികയല്ലേ, കുഞ്ഞുങ്ങളെ ഇവ്വിധം മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കരുത്‌.' അവള്‍ പറഞ്ഞുവത്രെ: 'ശരിയാണ്‌, ഒരൊമ്പതു വയസ്സുകാരന്‍ ആരെയും വെറുക്കരുത്‌. എന്നാല്‍, അവനെ വെറുക്കാന്‍ പഠിപ്പിച്ചത്‌ ഞാനല്ല. നിങ്ങളുടെ അധിനിവേശമാണ്‌. നിങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊിരിക്കുന്ന അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിച്ച്‌ എന്റെ മകനെ നിങ്ങളെയൊക്കെ സ്‌നേഹിക്കാന്‍ അനുവദിക്കൂ.'
പാലസ്‌തീന്‍ സാഹിത്യത്തില്‍ വെറും പ്രാവിനോ, ഒലീവ്‌ ശിഖരങ്ങള്‍ക്കോ എത്ര ശ്രമിച്ചാലും 'സമാധാന'ത്തെ സൂചിപ്പിക്കാന്‍ കഴിയില്ല. അതുകൊാണവര്‍ പ്രാവിനൊപ്പം തോക്കും ഒലീവിനൊപ്പം തോക്കും ചുമക്കുന്നത്‌. കൂട്ടത്തോടെ അധിനിവേശശക്തികളാല്‍ കൊന്നൊടുക്കപ്പെടുമ്പോഴും, രക്തസാക്ഷികള്‍ ജറുസലേമിനുനേരെ മാര്‍ച്ചു ചെയ്യുന്നതവര്‍ സ്വപ്‌നം കാണുന്നു. 'ഇനി പാലസ്‌തീന്‍ ഇല്ല' എന്ന്‌ മൊഷേദയാന്‍ പ്രഖ്യാപിക്കുമ്പോഴും, 'പാലസ്‌തീന്‍കാര്‍ നിലനില്‍ക്കുന്നില്ലെന്ന്‌ ഗോള്‍ഡാമെയര്‍ പ്രത്യാശിക്കുമ്പോഴും സ്വാതന്ത്ര്യത്തിനു വേി മരിക്കാന്‍ ഇനിയും ഞങ്ങള്‍ ബാക്കിയുെന്നവര്‍ സ്വന്തം പ്രാണനെയും ഓര്‍മകളെയും സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു. 'നക്‌ബ'യും അത്തരമൊരു സമരാവിഷ്‌കാരമാണ്‌. മാധ്യമങ്ങളില്‍ അതൊരു വാര്‍ത്തയാവാതെ പോവുമ്പോഴും, അതുകൊാണത്‌ പ്രധാനവാര്‍ത്തയാകുന്നത്‌.
'Omission speaks louder than words.'


വീടിന്‌ മുന്നിലെ മൈതാനിയില്‍ ഒരു അഫൈന ചെടിയു്‌. മരുഭൂമിയില്‍ മാത്രം കുവരുന്ന അഫൈന, തനിയെ മുളച്ചുവന്നതാണ്‌. ആഫിയ അതിന്‌ വെള്ളമൊഴിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തു. ഒരുനാള്‍ അതിന്‌ വെള്ളമൊഴിച്ച്‌ അതിന്റെ നീ ഇലകളില്‍ തഴുകികൊ്‌ ആഫിയ ആ ചെടിയോട്‌ ചേര്‍ന്നിനിന്നുകൊ്‌ മന്ത്രിച്ചു. സുന്ദരിയായ നിന്നില്‍ മരുഭൂമിയുടെ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടു്‌. മധ്യധരണ്യാഴിയുടെ നീലിമയും സ്റ്റ്രോബറിയുടെ ശോണിമയും നിനക്ക്‌ പകര്‍ന്നുതന്ന ദൈവത്തോട്‌ നീ പറയുക: 'യന്ത്രത്തോക്കുകളുടെ പേടിപ്പിക്കുന്ന ശബ്‌ദങ്ങളില്ലാത്ത, പെട്രോള്‍ബോംബുകളുടെ അഗ്നിച്ചിറകുകള്‍ പറന്നു വരാത്ത ഒരു തു്‌ ഭൂമി ഞങ്ങള്‍ക്കായും നിര്‍മിച്ചു തരിക' എന്ന്‌. ഒറ്റത്തില്‍ ഏകാകിയായിനിന്ന ചെടി പൊടുന്നനെ നീലിച്ച പച്ചയിലകള്‍ നീട്ടി തളിര്‍ക്കുകയും അനേകം പൂങ്കുലകള്‍ വിരിയിച്ച്‌ ഒറ്റനിമിഷത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയാവുകയും ചെയ്‌തു. അത്ഭുതവും സന്തോഷവുംകൊ്‌ കണ്ണുകള്‍ നിറഞ്ഞ ആഫിയ വീട്ടിലേക്ക്‌ ഓടി മമ്മയോടും ഉമ്മൂമ്മയോടും ഖലീദ്‌ബാബയോടും അഫൈന പൂത്തകഥ അവള്‍ വിസ്‌തരിച്ചു. ആര്‍ക്കും വിശ്വാസം വന്നില്ല. ആ നിമിഷം അവള്‍ എല്ലാവരേയുംകൂട്ടി അഫൈനയുടെ അടുത്തെത്തി. അവര്‍ അത്ഭുതപ്പെട്ടു. അഫൈനപൂത്തുലഞ്ഞിരിക്കുന്നു.('പുറത്താക്കപ്പെട്ടവരുടെ പുസ്‌തകം'(നോവല്‍) പ്രേമന്‍ ഇല്ലത്ത്‌.)
പാലസ്‌തീന്‍ 'പുത്തിട്ടില്ല', അതിന്നും പോരാട്ടത്തിലാണ്‌. അറബികളുടെ പാലസ്‌തീന്‍, യൂറോപ്യരുടെ ഇസ്രായേലായി തീര്‍ന്നിട്ട്‌ ഇന്നേക്ക്‌ അറുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. 1948 മേയ്‌ 15ന്‌, 'ഇസ്രായേല്‍' എന്നൊരു പുതിയ രാഷ്‌ട്രം പിറക്കുകയും, സഹസ്രാബ്‌ദങ്ങളായി നിലനിന്നുപോന്ന 'പാലസ്‌തീന്‍ രാഷ്‌ട്രം' ഇല്ലാതാവുകയും ചെയ്‌തു. ഭൂമി പിളരുകയോ, ആകാശം പൊളിഞ്ഞുവീഴുകയോ, പുഴകളില്‍നിന്ന്‌ തീയാളുകയോ കാറ്റ്‌ നിശ്ചലമാവുകയോ ചെയ്‌തില്ല!
രാഷ്‌ട്രചരിത്രത്തില്‍ സംഭവിച്ച ഒരപൂര്‍വ്വ സ്‌ഫോടനത്തിനുമുമ്പില്‍ പ്രകൃതിപോലും പകച്ചുപോവുകയായിരുന്നുവോ? എന്തുകൊാണ്‌ അന്ന്‌ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്‌ കണ്ണീര്‍ വാര്‍ക്കാതിരുന്നത്‌? എന്തുകൊാണ്‌ ഭൂമിക്കടിയില്‍ പതുങ്ങിയിരുന്ന വേരുകള്‍ പൊട്ടിത്തെറിച്ച്‌ ഒരനീതിക്കെതിരെ അന്ന്‌ ആര്‍ത്തുവിളിക്കാതിരുന്നത്‌? ഉപമകളും ഉള്‍പ്രേക്ഷകളും രൂപകങ്ങളും സ്‌തംഭിച്ചുപോയ ദിവസമായിരുന്നുവോ, 1948 മെയ്‌ 15? പക്ഷേ അറുപത്തിയഞ്ച്‌ വര്‍ഷമായി, പാലസ്‌തീന്‍കാര്‍ 'നക്‌ബ' എന്ന മഹാദുരന്തത്തിന്റെ 'കനലുകള്‍' ഉള്ളില്‍ സൂക്ഷിക്കുകയാണ്‌. പാലസ്‌തീന്‍ രാഷ്‌ട്രം പൂര്‍ത്തിയാകുന്നതുവരെ ആ കനലുകള്‍ ഞങ്ങളെന്നും മനസ്സില്‍ കെടാതെ സൂക്ഷിക്കുമെന്ന പ്രതിജ്ഞയും പ്രഖ്യാപനവുമായി അവര്‍ക്കുള്ളില്‍ 'നക്‌ബ' വളരുകയാണ്‌. ഒരിക്കല്‍ ഒരു ജനതയായിരുന്ന ഞങ്ങളെ ഇപ്പോള്‍ വെറും കല്ലുകളാക്കിയതാരാണ്‌, ഒരിക്കല്‍ ഒരു രാജ്യമായിരുന്ന ഞങ്ങളെ വെറും പുകയാക്കിയതാരാണ്‌ എന്നാണവര്‍ നിരന്തരം ചോദിച്ചുകൊേയിരിക്കുന്നത്‌. നീതി അവര്‍ക്കുമുമ്പില്‍ അവമാനഭാരംകൊ്‌ ശിരസ്സ്‌താഴ്‌ത്തി നില്‍ക്കുകയാണ്‌. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങള്‍, അന്താരാഷ്‌ട്രകോടതിയുടെ ഉത്തരവുകള്‍, മനുഷ്യാവകാശസംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍, ജനാധിപത്യത്തിന്റെ നിലവിളികള്‍, എല്ലാം സാമ്രാജ്യത്വ-സിയോണിസ്റ്റ്‌ അലര്‍ച്ചകള്‍ക്കിടയില്‍വെച്ച്‌ ശിഥിലമാവുകയാണ്‌.
'ഞങ്ങള്‍തന്നെയാണ്‌ ആക്രമികള്‍' എന്ന്‌ ലോകത്തോട്‌, തുറന്നുപറഞ്ഞുകൊാണ്‌ ഇസ്രായേലിന്റെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ഡേവിഡ്‌ബെന്‍ഗൂറിയന്‍ അധികാരം ഏറ്റെടുത്തത്‌. ഈ രാജ്യം പാലസ്‌തീന്‍കാരുടേതാണ്‌, അവരാണിവിടെ താമസിച്ചിരുന്നത്‌. ഇക്കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത്‌ എന്ന്‌ ഇസ്രായേല്‍ ജനതയെ ഓര്‍മ്മിപ്പിച്ച ബന്‍ഗൂറിയാന്‍ കരുതിയത്‌ ഇക്കാര്യം ഇപ്പോഴുള്ള പാലസ്‌തീന്‍ തലമുറ മരിച്ച്‌ തീരുന്നതോടെ എല്ലാവരും മറക്കുമെന്നായിരുന്നു. അങ്ങിനെ പാലസ്‌തീന്‍കാരുടെ ഭൂമിയും സമ്പത്തും പിടിച്ചെടുത്ത്‌ സ്വന്തമാക്കിയപോലെ അവരുടെ സ്‌മരണകളെയും പിടിച്ചെടുത്ത്‌ സ്വന്തമാക്കാന്‍ തങ്ങള്‍ക്ക്‌ എളുപ്പം കഴിയുമെന്നായിരുന്നു. എന്നാലിന്ന്‌ പാലസ്‌തീനില്‍ 'സ്‌മരണകളാണ്‌' സമരങ്ങള്‍ നയിക്കുന്നത്‌. പാലസ്‌തീന്‍കാര്‍ക്ക്‌ മേയ്‌ പതിനഞ്ച്‌ മാത്രമല്ല, എല്ലാ ദിവസവും 'നക്‌ബ'യാണ്‌. അവര്‍ക്കുള്ളില്‍ കുഴിമാന്തി അടക്കം ചെയ്‌തിരിക്കുന്നത്‌ ആയിരക്കണക്കിന്‌ മുറിവുകളാണ്‌. അവര്‍ക്കുമുമ്പില്‍ ഇന്ന്‌ പാലസ്‌തീന്‍ 'ജീവനുള്ളൊരു മോര്‍ച്ചറി'യാണ്‌! മരണത്തെപ്പോലും ജീവിതമാക്കി തിരുത്തിയെഴുതുന്ന, 'രക്തസാക്ഷിത്വത്തിന്റെ ഭാഷ'യാണിന്നവരുടെ 'മാതൃഭാഷ'. ജീവിതത്തിന്റെ കയ്‌പുകള്‍ക്കിടയിലും അവര്‍ ജീവിതംകൊാവിഷ്‌കരിക്കുന്നത്‌, രക്തസാക്ഷിത്വത്തിന്റെ മധുരമാണ്‌. സര്‍വ്വ അഭയങ്ങളും നഷ്‌ടമാകുന്നവരുടെ അവസാനത്തെ അഭിമാനമായി രക്തസാക്ഷിത്വം മാറുകയാണോ? 'കാറ്റു പറഞ്ഞു, അവന്‍ വരും/ മരിച്ചാലും/അവന്റേത്‌ പിറവിയാണ്‌/ കൈകളില്‍ സൂര്യനുമായി/ കണ്ണുകളില്‍ അര്‍പ്പണവുമായി/ ഭൂമിയുടെ മുറിവുകളില്‍നിന്ന്‌/ കെടുതിയുടെ അനന്തദൂരങ്ങളില്‍നിന്ന്‌/ ചുടലച്ചാരത്തില്‍നിന്ന്‌ അവര്‍ വരും/കാരണം മരണം അവര്‍ക്ക്‌ ജനനമാണ്‌/ അതിനാലവര്‍ തീര്‍ച്ചയായും വരും.'(ഫദ്‌വതുഖാന്‍).
ഒരന്താരാഷ്‌ട്ര പ്രമേയത്തിലുമല്ല, 'ദയര്‍യാസീനിലൊഴുകിയ ചോര'യിലാണ്‌ ഇസ്രായേല്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌! 'ആയുധങ്ങളും വെടിക്കോപ്പുകളും കൈബോംബുമായി നടക്കുന്ന യുവാക്കളെയും കൗമാരപ്രായക്കാരെയും ഞാന്‍ കു. ആണുങ്ങളും പെണ്ണുങ്ങളുമു്‌ അക്കൂട്ടത്തില്‍. അധികംപേരും ചോരപുരവരായിരുന്നു. അവരുടെ വലിയ കഠാരകള്‍ കൈകളില്‍ തന്നെയു്‌. സയണിസ്റ്റ്‌ സംഘത്തില്‍പ്പെട്ട ഒരു യുവതിയെ ഞാന്‍ കു. അവളുടെ കണ്ണുകളില്‍ ക്രൗര്യം നിറഞ്ഞുനിന്നിരുന്നു. രക്തം ഉറ്റിറ്റുവീഴുന്ന കൈകള്‍ അവളെന്നെ കാണിച്ചു. യുദ്ധപ്പതക്കങ്ങളെന്ന മട്ടില്‍ അവളത്‌ ഇളക്കിക്കൊിരുന്നു'(ദയര്‍യാസീനിലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ജൂതതീവ്രവാദികളെക്കുറിച്ച്‌ ഡീറെയ്‌ന പറഞ്ഞത്‌: ഫലസ്‌തീന്‍ സമ്പൂര്‍ണചരിത്രം: ഡോ ത്വാരീഖ്‌ സുവൈദാന്‍).
ദയര്‍ദാസീന്‍ കൂട്ടക്കൊലക്കുമുമ്പില്‍ ലോകം സ്‌തംഭിച്ചുനിന്നു. പതിനായിരങ്ങളുടെ നിലവിളികള്‍ക്കൊപ്പമാണ്‌, ഇസ്രായേല്‍ രാഷ്‌ട്രം നിലവില്‍ വന്നത്‌. കുഴിച്ച്‌ ചെന്നാല്‍, ഇസ്രായേല്‍ കൊലചെയ്യപ്പെട്ടവരുടെ അസ്ഥികളില്‍ചെന്ന്‌ മുട്ടും. പിന്നെയും കുഴിച്ചാല്‍ 'ശിരസ്സറ്റ' നീതിയുടെ കബന്ധങ്ങള്‍ കാണും. എന്നിട്ടും, മെനാച്ചംബഗിന്‍ അടക്കമുള്ളവര്‍, ദയര്‍യാസീന്‍ കൂട്ടകൊലയെ ആദര്‍ശവല്‍ക്കരിക്കുകയാണ്‌ ചെയ്‌തത്‌! അങ്ങിനെ ചെയ്‌തില്ലായിരുന്നുവെങ്കില്‍, ഇസ്രായേല്‍തന്നെ ഉാകുമായിരുന്നില്ലെന്നാണ്‌, അതിനദ്ദേഹം പറഞ്ഞ ന്യായം. എന്തൊരു നല്ല ന്യായം!
ദയര്‍യാസീനുകളാണ്‌ ഇസ്രായേലിനെ ഉാക്കിയത്‌ എന്ന്‌ പ്രഖ്യാപിച്ച മെനാച്ചംബഗിന്‌ പിന്നീട്‌ സമാധാനത്തിനുള്ള നോബല്‍സമ്മാനവും ലഭിക്കുകയുായി! (അതില്‍കുറഞ്ഞ്‌ എന്ത്‌ കൊടുക്കാന്‍!) ആല്‍ഫ്രഡ്‌ നോബല്‍ ആ സമ്മാനസ്‌ഫോടനംകേട്ട്‌ ശവക്കുഴിയില്‍ കിടന്ന്‌ നടുങ്ങിയിരിക്കണം. പിക്കാസോയുടെ പ്രസിദ്ധമായ ആ പ്രാവ്‌ ചിറകറ്റ്‌ വീണിരിക്കണം. 'കൊച്ചുസമാധാനമാടപ്രാവതിന്‍/കൊക്കിലോ ബോംബിന്‍ കതിര്‍ക്കുലയും' എന്നോര്‍ത്ത്‌ കവി കുലുങ്ങിച്ചിരിച്ചിരിക്കണം. മെനാച്ചം ബഗറിനുമൊത്ത്‌, 1979ല്‍ ആ പുരസ്‌കാരം പങ്കുവെച്ച അന്നത്തെ ഈജിപ്‌തിലെ അധികാരി സാദത്തിന്‌ സമാധാനം ലഭിച്ചിരിക്കണം!
ദെയര്‍ദാസിനിലെ കൂട്ടക്കൊലകള്‍ക്കുശേഷം സാദത്തും മെനാച്ചംബഗിനും സമാധാനത്തിനുള്ള നോബല്‍സമ്മാനം ഒന്നിച്ചുപങ്കുവെച്ച്‌ കഴിഞ്ഞതിനുശേഷമാണ്‌, മനുഷ്യരാശിയാകെ പകച്ചുപോയ 'സാബ്ര-ശാത്തില കൂട്ടക്കൊലകള്‍' സംഭവിച്ചത്‌. ഇസ്രായേല്‍ അതിനുനല്‍കിയ പേര്‌ 'പീസ്‌ ഫോര്‍ ഗലീലി' എന്നായിരുന്നു. ഹിറ്റ്‌ലര്‍ കാലത്തെ ഓഷ്‌വിറ്റ്‌സിനോട്‌ ചേര്‍ത്താണ്‌ സാബ്ര-ശാത്തില സംഭവങ്ങളെ കാണേതെന്ന്‌ ജനാധിപത്യവാദികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കടുത്തപാലസ്‌തീന്‍ വിരുദ്ധത പുലര്‍ത്തിയിരുന്ന ഡോ ആങ്‌സീചായിയെപ്പോലുള്ളവര്‍ വലിയ കുറ്റബോധത്തോടെ പലസ്‌തീന്‍ വിമോചന സമരപക്ഷത്തേക്കു വരുന്നത്‌ സാബ്രയിലും ശാത്തിലയിലും സംഭവിച്ച ഭീകരതകള്‍ അവര്‍ നേരിട്ട്‌ മനസ്സിലാക്കികഴിഞ്ഞപ്പോഴാണ്‌. അതുവരെ പാലസ്‌തീന്‍കാര്‍ അവര്‍ക്കും വെറും ഭീകരരായിരുന്നു. 
'പറഞ്ഞറിയിക്കാനാവാത്ത അനീതിയുടെ ഇരകള്‍ എങ്ങനെ പ്രതിനായകരാകും? മറ്റെല്ലാവരേയും പോലെ നോവുന്ന ആ സത്യം ഞാനും അഭിമുഖീകരിക്കാന്‍ നിര്‍ബ്ബന്ധിതമായി. ഞാന്‍ ഏറ്റുപറയേിയിരിക്കുന്നു. എന്റെ മുന്‍വിധികളും അറിവില്ലായ്‌മയും പാലസ്‌തീന്‍ ദുരിതങ്ങള്‍ കാണാനാവാത്ത വിധത്തില്‍ എന്നെ കുരുടിയാക്കി കളഞ്ഞിരുന്നു.'(ആങ്‌സിചായ്‌)
ഇസ്രായേലിലിന്ന്‌ പാലസ്‌തീനെ ഓര്‍മ്മിപ്പിക്കുന്ന എന്തും ശിക്ഷാര്‍ഹമാണ്‌. സഹസ്രാബ്‌ദങ്ങളായി നിലവിലുായിരുന്ന ഒരു രാഷ്‌ട്രത്തിനു മുകളില്‍ ഇപ്പോഴുള്ളത്‌ കൃത്രിമമായുാക്കിയ ഒരു കൊളോണിയല്‍ രാഷ്‌ട്രമാണ്‌. പ്രൊഫ. എഡ്‌വേര്‍ഡ്‌ സെയ്‌തിനെപ്പോലുള്ള ധൈഷണികര്‍ ഈയൊരുസത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ്‌, 'പ്രൊഫസര്‍ വഞ്ചകനും' 'പ്രൊഫസര്‍ ഭീകരനു'മായി മുദ്രചാര്‍ത്തപ്പെട്ടത്‌. ഇസ്രായേല്‍ അധികാരി നെതന്യാഹു ഒരിക്കല്‍ എഡ്‌വേര്‍ഡ്‌ സെയ്‌തിനൊപ്പം സംവാദത്തില്‍ പങ്കെടുക്കാന്‍പോലും തയ്യാറായില്ല. എന്തുകൊ്‌ നിങ്ങള്‍ സെയ്‌തുമായി ഒരു മുറിയിലിരുന്ന്‌ സംവാദത്തിന്ന്‌ തയ്യാറാകുന്നില്ലെന്ന മാധ്യമചോദ്യത്തിന്ന്‌ മറുപടിയായി നെതന്യാഹു പറഞ്ഞത്‌ അയാളെന്നെ കൊല്ലും എന്നായിരുന്നത്രെ. ആ നെതന്യാഹു ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ്‌.
ഒരു പാലസ്‌തീനിയന്‍ കുഞ്ഞ്‌ പിറക്കുന്നതിനെക്കുറിച്ച്‌സങ്കല്‍പ്പിക്കുമ്പോള്‍ എനിക്ക്‌ ഉറങ്ങാനാവുന്നില്ലെന്ന്‌ പറഞ്ഞത്‌ ഗോള്‍ഡാമെയര്‍ ആണ്‌. സാബ്രയിലും സാത്തിലയിലും നിരവധി ഗര്‍ഭിണികളെ കൊന്നതിന്ന്‌ ഇവര്‍ ഭീകരരെ മാത്രമെ പ്രസവിക്കു എന്നാണവര്‍ പറഞ്ഞ ന്യായം. റാഫയില്‍ പാലസ്‌തിന്‍കാരുടെ വീടുകള്‍ ബുള്‍ഡോസര്‍വെച്ച്‌ ഇടിച്ചുനിരത്തുന്നതിന്നെതിരെ അരുതേ എന്ന്‌ നിലവിളിച്ച്‌ മുന്നില്‍ നിന്നപ്പോഴാണ്‌ അമേരിക്കക്കാരിയായ റെയ്‌ച്ചല്‍ ക്വാറിക്ക്‌ ജീവിതം നഷ്‌ടപ്പെട്ടത്‌. റാഫയിലെ നജ്ജാര്‍ ആശുപത്രിയില്‍ ഒന്ന്‌ ചുിളക്കി പറയാനോര്‍ത്തവാക്ക്‌ പറയാനാവാതെ 2003 മാര്‍ച്ച്‌ 16ന്‌ ഒരു ഞായറാഴ്‌ച അവരും ഒരു പാലസ്‌തീന്‍ രക്ഷസാക്ഷിയാവുകയായിരുന്നു. ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയും എവര്‍ഗ്രീന്‍ കോളേജ്‌ വിദ്യാര്‍ത്ഥിയുമായിരുന്നു റേയ്‌ച്ചല്‍ക്വാറി സ്വന്തം ഡയറിയില്‍ എഴുതി: എനിക്ക്‌ പിക്കാസോയോ ക്രിസ്‌തുവോ ആവാനാവില്ല. ഈ ഗ്രഹത്തെ ഒറ്റക്ക്‌ രക്ഷിക്കാനുമാവില്ല. പക്ഷേ എനിക്ക്‌ പാത്രങ്ങള്‍ കഴുകാനാവും. നമ്മള്‍ തിരിച്ചറിയണം, നമ്മുടെ സ്വപ്‌നങ്ങളാണവരും കാണുന്നത്‌. അവരുടെ സ്വപ്‌നങ്ങള്‍ നമ്മളും!
പാക്കിസ്ഥാനിലെ സ്വാത്‌ ജില്ലയിലെ താലിബാന്‍ വിരുദ്ധ പോരാളി മലാലായൂസഫായിയെ ഓര്‍ക്കുന്ന നമ്മള്‍, പക്ഷേ എന്തുകൊാണ്‌ അതിനുമുമ്പെ ഇതിഹാസസമാനമായ സമരം ചെയ്‌ത്‌ രക്തസാക്ഷിയായ റെയ്‌ച്ചല്‍ ക്വാറിയെ മറക്കുന്നത്‌? മാധ്യമങ്ങള്‍ എത്ര മറച്ചുവെക്കാന്‍ ശ്രമിച്ചാലും റാഫയിലെ ചുമരുകളിലൊന്നില്‍ ഇങ്ങനെ എഴുതിവെക്കപ്പെട്ടിരിക്കുന്നു. 'പാലസ്‌തീന്‍ ജനത അവരുടെ മഹത്തായ സുഹൃത്തുക്കളെ ഒരിക്കലും മറക്കാറില്ല.' മലാലക്കെന്നപോലെ നോബല്‍സമ്മാനം ശുപാര്‍ശചെയ്യപ്പെട്ടിട്ടില്ലെങ്കിലും ബി ബി സി അഭിമുഖം ഒരുക്കിയിട്ടില്ലെങ്കിലും റെയ്‌ച്ചല്‍ ക്വാറി അനാര്‍ഭാടമായ ആ ചുമരെഴുത്ത്‌ ഒന്നുകൊുമാത്രം അനശ്വരയായി നിലനില്‍ക്കും.
അമേരിക്കയിലുായ സെപ്‌തം. 11നെയോര്‍ത്ത്‌ ഓരോ വര്‍ഷവും അന്നേദിവസം നമ്മള്‍ ഒരുനിമിഷം മൗനം ആചരിക്കുന്നു. വേതുതന്നെ. പക്ഷേ അങ്ങനെനോക്കുമ്പോള്‍ പാലസ്‌തീനെക്കുറിച്ചോര്‍ത്ത്‌ നമ്മളെത്ര നൂറ്റാ്‌ മൗനമാചരിക്കേി വരും.
ഈ വര്‍ഷവും മെയ്‌ 15ന്‌ പാലസ്‌തീന്‍ നക്‌ബ ആചരിച്ചു. നീതിക്കുവേി 65 വര്‍ഷമായി തുടരുന്ന മഹത്തായ ചെറുത്തുനില്‍പ്‌. സ്വന്തം വീട്ടിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ്‌ തടയാന്‍ ആര്‍ക്കുമാവില്ലെന്ന താക്കീതോടെ അവരുയര്‍ത്തിപ്പിടിച്ചത്‌ താക്കോലുകളാണ്‌. ആരോ കുഴിച്ചിട്ട നിധിപേടകങ്ങള്‍ തുറക്കാനുള്ള മാന്ത്രിക താക്കോലുകളല്ല, സാമ്രാജ്യത്വവും സിയോണിസവും കുഴിച്ചുമൂടിയ സ്വാതന്ത്ര്യത്തിന്റെ ലോകം തുറക്കാനുള്ള സമരതാക്കോലുകള്‍. 'ചോരതുടിക്കും ചെറുകൈയുകളെ പേറുക വന്നീപന്തങ്ങള്‍' എന്ന്‌ മുമ്പ്‌ വൈലോപ്പിള്ളി. ഇന്ന്‌ വെറും താക്കോലുകള്‍ക്കും ആളിക്കത്തുന്ന തീപ്പന്തങ്ങളായിത്തീരാന്‍ കഴിയുമെന്ന്‌ നക്‌ബ നമ്മെ ബോധ്യപ്പെടുത്തുന്നു. 'Injustice anywhere is a threat to justice everywhere.' (Martin Luther) ഓര്‍മ്മകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന മറവികള്‍ക്കെതിരെ ആയുധമേന്തുമ്പോള്‍ 'നക്‌ബ' വെറും 'നക്‌ബ'യല്ലാതാവും!


വായിക്കൂ...ദേശീയത നല്ലതാണു എന്നാലത് വളരെ ചീത്തയുമാണ്

4 അഭിപ്രായങ്ങൾ:

 1. നഖ്ബ കൂട്ടകുരുതിയുടെ ഓർമ്മപെടുത്തലുകൾ ഓരോ വർഷവും ആചരിക്കുമ്പോൾ തന്നെ പുതിയ നഖ്ബ സൃഷ്ടിക്കാൻ ഇസ്രായേൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് കഴിഞ്ഞ വർഷങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.

  പലസ്തീനികൾ ചെയ്ത തെറ്റ് അവർ സെമിറ്റിക് മതസ്ഥരുമായി സൌഹാർദത്തിലാവുകയും അവരെ പരിഗണിച്ചുകൊണ്ട് പലസ്തീൻ ഭൂമി വാങ്ങാൻ ജൂതരെ അനുവദിക്കുകയും ചെയ്തതാണ്. ജൂതർ പല ഭാഗങ്ങളായി ഭൂമി വാങ്ങികൂട്ടിയാണ് ജൂത രാഷ്ട്രത്തിന് തുടക്കമിടുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. നാലുവയസ്സുകാരന്‍ മൂന്നുവയക്കുകാരനെ സമരപാഠങ്ങള്‍ ചൊല്ലിപഠിപ്പിക്കുന്ന നാടിന്നൊരു പേരേയുള്ളു. അതത്രേ പാലസ്‌തീന്‍! great
  long live PALESTINE

  മറുപടിഇല്ലാതാക്കൂ
 3. Omission speaks louder than words.

  KEN SPEAKS LOUDER THAN BOMBS

  LONG LIVE KEN

  മറുപടിഇല്ലാതാക്കൂ
 4. പാക്കിസ്ഥാന്റെ വെടിയു, ഭാരതമക്കള്‍ക്ക്‌ എള്ളു'

  മറുപടിഇല്ലാതാക്കൂ