Pages

2013, ജൂലൈ 5, വെള്ളിയാഴ്‌ച

വിദ്യാധനം പ്രധാനം അധ്വാനം സര്‍വ്വധനാല്‍ പ്രധാനം

ഒന്ന്‌
ബുദ്ധനോട്‌ ശിഷ്യനായ ആനന്ദന്‍ അദ്ദേഹം പ്രചരിപ്പിക്കുന്ന മഹത്തായ ആശയങ്ങള്‍ പുസ്‌തകരൂപത്തില്‍ ക്രോഡീകരിക്കേതിന്റെ ആവശ്യകതയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍, അതിനോട്‌ പ്രതികരിച്ചുകൊ്‌ ബുദ്ധന്‍ പറഞ്ഞകഥയെ അടിസ്ഥാനമാക്കി സച്ചിദാനന്ദന്‍, 'പുസ്‌തകങ്ങളും മനുഷ്യരും' എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടു്‌. പുസ്‌തകങ്ങളുടെ വിലയറിയാന്‍ ആസ്‌തികന്‍ എന്നൊരു വ്യാപാരി ഒരു പരീക്ഷണത്തിലേര്‍പ്പെട്ടു. തുലാസിന്റെ വലതുതട്ടില്‍ പുസ്‌തകവും, ഇടതുതട്ടില്‍ തൂക്കക്കട്ടികളും വെച്ചു. പുസ്‌തകമിരുന്ന തട്ട്‌ താഴ്‌ന്നുനിന്നു. പിന്നെ പൊന്നും വെള്ളിയും സമ്പത്തു മുഴുവനും ആ തൂക്കക്കട്ടികള്‍ക്കൊപ്പം വെച്ചു. അപ്പോഴും പുസ്‌തകങ്ങളിരുന്ന തട്ട്‌ താഴ്‌ന്ന്‌തന്നെയിരുന്നു. പരിഭ്രാന്തനായ ആസ്‌തികന്‍ ഇനി ഭാര്യയെക്കൂടി വില്‍ക്കുമെന്നായപ്പോള്‍ അയാളുടെ ഭൃത്യനായ യായാവരന്‍, സ്വര്‍ണ്ണവും വെള്ളിയുമെല്ലാം മാറ്റിവെക്കാന്‍ യജമാനനോട്‌ പറഞ്ഞു. എന്നിട്ടവന്‍ അവക്കു പകരമായി തുലാസിന്റെ ഇടതുതട്ടില്‍ സ്വയം കയറിയിരുന്നു. അതോടെ അവനിരുന്ന തട്ട്‌ താഴ്‌ന്ന്‌താഴ്‌ന്നു പോയി. ഇതുക്‌ ആശ്ചര്യഭരിതനായ യജമാനനോട്‌, യായാവരന്‍ പറഞ്ഞു. സ്വാമിന്‍, ഇവനൊരടിമ, അക്ഷരമറിയാത്തവന്‍, പക്ഷേ ഇവനൊന്നറിയാം: 'ഈ ഗ്രന്ഥങ്ങളെല്ലാം പച്ചപ്പു മുഴുവന്‍ വറ്റിപ്പോയ ഇലകളില്‍, അലിവില്ലാത്ത ഇരുമ്പുകൊെഴുതപ്പെട്ട ജഢവസ്‌തുക്കളാണ്‌. മനുഷ്യന്റെ ജീവനുള്ള കൈകളും, ആ കൈകള്‍ക്ക്‌ പിന്നില്‍ തുടിക്കുന്ന ഹൃദയവും, ചിന്തിക്കുന്ന തലയുമില്ലെങ്കില്‍, ഇവക്ക്‌ നിലനില്‍പുാവുകയില്ല...ലോകം മുഴുവന്‍ മാറ്റിമറിക്കുന്ന അധ്വാനിക്കുന്ന കൈകളോ, സ്വാതന്ത്ര്യം സ്വപ്‌നം കാണുന്ന കണ്ണുകളോ, സന്ദര്‍ഭത്തിനൊത്തുയരുന്ന മനസ്സോ ഇവയ്‌ക്കില്ല....അതുകൊത്രേ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന, ഏറ്റവും ചെറിയ മനുഷ്യന്‍പോലും, ഏറ്റവും മഹത്തായ പുസ്‌തകത്തേക്കാളും, എന്നും വിലപ്പെട്ടവനായിരിക്കുന്നത്‌.' വിദ്യതന്നെയാണ്‌ ഏറ്റവും വലിയ സമ്പത്ത്‌. സംശയമില്ല. എന്നാല്‍ വിദ്യയുടെയും സമ്പത്തിന്റെയും എക്കാലത്തേയും അടിസ്ഥാനം മനുഷ്യാധ്വാനമാണ്‌. ഈ തത്വമത്രെ ബുദ്ധന്‍ അമര്‍ത്തി പറഞ്ഞത്‌!
സ്‌കൂള്‍വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സവര്‍ണര്‍ക്കൊപ്പം ഇരുന്നതിന്റെ പേരില്‍ തങ്ങളെ അയിത്തമാക്കാതെ മാറിയിരിക്കാന്‍ അവര്‍ പറഞ്ഞപ്പോള്‍, പില്‍ക്കാലത്ത്‌, പ്രശ്‌സ്‌തനായ ശ്രീനാരായണഗുരു പറഞ്ഞത്‌, 'ഞാന്‍ എവിടെ വേണമെങ്കിലും ഇരിക്കാം, പക്ഷേ ഏതുഭാഗത്തുനിന്ന്‌ ശ്വാസമെടുക്കണമെന്ന്‌ പറഞ്ഞുതരണം' എന്നായിരുന്നു. കുടിക്കുന്ന വെളളമൊന്ന്‌, മുറിഞ്ഞാലൊഴുകുന്ന ചോരയൊന്ന്‌, ശ്വസിക്കുന്ന വായുവൊന്ന്‌, എന്നിട്ടുമെന്തിനീ അര്‍ത്ഥശൂന്യമായ വിവേചനം എന്ന്‌ ഒരു കുട്ടിക്ക്‌ ചോദിക്കാന്‍ കഴിഞ്ഞത്‌, അന്നുതന്നെ കുട്ടിക്ക്‌ 'പ്രകൃതിവായന' നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതുകൊാവണം. 'ഞാങ്കളെ കൊത്ത്യാലും ഇങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ' എന്ന്‌ ചോദിച്ച 'പഴയ പൊട്ടന്‍തെയ്യത്തെ'യും മറക്കരുത്‌. അട്ടിക്ക്‌ വെച്ച പുസ്‌തകങ്ങളില്‍ നിന്നല്ല, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരില്‍നിന്നാണ്‌, 'പ്രകൃതിവായന'യും അതിന്റെ തുടര്‍ച്ചയായ 'അക്ഷര-ഇലക്‌ട്രോണിക്‌' വായനകളും വികസിക്കുന്നത്‌. 'പുതിയഭാരതം ഉയര്‍ന്നുവരട്ടെ. ചെരുപ്പുകുത്തികളുടെയും തൂപ്പുകാരുടെയും മത്സ്യതൊഴിലാളികളുടെയും ചാളകളില്‍നിന്നും പുതിയ ഭാരതം ഉയര്‍ന്നുവരട്ടെ. അവര്‍ നിങ്ങളെപ്പോലെ പുസ്‌തകങ്ങള്‍ വായിച്ചിട്ടില്ലായിരിക്കാം. അവര്‍ നിങ്ങളെപ്പോലെ ഷര്‍ട്ടും കോട്ടും ധരിച്ച പരിഷ്‌കാരികളല്ലായിരിക്കാം, അതുകൊ്‌ എന്താണ്‌. ഈ നാടിന്റെയും ഏത്‌ നാടിന്റെയും നട്ടെല്ലാണ്‌ അവര്‍'. വിവേകാനന്ദസ്വാമികളുടെ തീ പറത്തുന്ന ഈ ചോദ്യം, എല്ലാ വരേണ്യതകള്‍ക്കുമൊപ്പം, പുസ്‌തകങ്ങളുടെ വരേണ്യതയേയുമാണ്‌ വെല്ലുവിളിക്കുന്നത്‌. പുസ്‌തകങ്ങളെ പുഛിക്കുകയല്ല, അതിന്റെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍തന്നെ, അതിനുമപ്പുറമുള്ള 'മനുഷ്യത്വത്തെ' അഭിവാദ്യം ചെയ്യുകയാണ്‌ 'പുസ്‌തക'ങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ മതിലുകളൊന്നുമില്ലെന്ന്‌ ഓര്‍മ്മിപ്പിക്കുകയാണ്‌, വിവേകാനന്ദന്‍ ചെയ്‌തത്‌.
പുസ്‌തകങ്ങളെ ഏറ്റവും നാടകീയമായ വിധത്തില്‍ സമരായുധമാക്കിയ പ്രക്ഷോഭകാരികളില്‍, അവിസ്‌മരണീയനായിരുന്നു ഹ്യൂഗോ ഷാവേസ്‌. 2005ല്‍, സെര്‍വാന്റീസിന്റെ മഹത്തായ ഡോണ്‍ക്വിക്‌സോട്ടിന്റെ പത്ത്‌ലക്ഷം കോപ്പികളാണ്‌ നവസാക്ഷരര്‍ക്ക്‌ സൗജന്യമായി നല്‍കാന്‍ വേി വെനിസ്വലയുടെ സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചത്‌. 2006ലാണ്‌ ഐക്യരാഷ്‌ട്രസഭയുടെ വേദിയില്‍, നോംചോംസ്‌കിയുടെ ഹെജിമണി ഓര്‍ സര്‍വൈവല്‍......(ആധിപത്യമോ അതിജീവനമോ.....) എന്ന പുസ്‌തകമുയര്‍ത്തിപ്പിടിച്ചുകൊ്‌, ബുഷിനെ ചെകുത്താന്‍ എന്ന്‌ പച്ചക്ക്‌ വിളിച്ച്‌, ഷാവേസ്‌ ചരിത്രം സൃഷ്‌ടിച്ചത്‌. സത്യത്തില്‍, ചോംസ്‌കിക്ക്‌ ലഭിച്ച, അതുവഴി പുസ്‌തകങ്ങള്‍ക്കും വായനക്കും ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമായി ആ നാടകീയ പ്രഭാഷണം മാറുകയായിരുന്നു. 2009ലാണ്‌ എഡ്വാര്‍ഡോ ഗലീനയുടെ പ്രശസ്‌തമായ, 'ചോരയൂറ്റപ്പെട്ട ലാറ്റിനമേരിക്ക.....'(Open veins of Latin America.....) എന്ന പുസ്‌തകം ഒബാമക്ക്‌ സമ്മാനിച്ചുകൊ്‌ ഷാവേസ്‌ സ്‌ഫോടനം സൃഷ്‌ടിച്ചത്‌. ഒരര്‍ത്ഥത്തിലത്‌ ഷാവേസ്‌ ഒബാമക്ക്‌ മുമ്പില്‍ നിര്‍വ്വഹിച്ച 'കണ്ണാടിപ്രതിഷ്‌ഠ'യാണ്‌. സാമ്രാജ്യത്വത്തിന്റെ മലിനപ്രതിഛായ വെളിപ്പെടുത്തുന്ന ഒരു കൃതി സമ്മാനമായി നല്‍കുകവഴി, 'സമ്മാനങ്ങളുടെ' ലോകത്തിലും 'ബദലുകള്‍' തിരക്കുകയായിരുന്നു ഷാവേസ്‌! 'ഹലോ പ്രസിഡ്‌' എന്ന ഷാവേസിന്റെ പ്രതിവാര ടി വി പരിപാടി 'പുസ്‌തകങ്ങളുടെ വസന്തകാല'മായിരുന്നു. വിറ്റ്‌മാന്‍ മുതല്‍ നെരൂദവരെയുള്ള പ്രതിഭകള്‍ ആ വാക്കുകളില്‍ ജ്വലിച്ചു. പുലര്‍ച്ചെ മൂന്ന്‌മണിക്ക്‌ വായിച്ചുതീര്‍ത്ത പുസ്‌തകത്തെക്കുറിച്ച്‌ അപ്പോള്‍ തന്നെ ചര്‍ച്ച നടത്താന്‍ ഫിഡല്‍കാസ്‌ട്രോവിന്‌ ഫോണ്‍ ചെയ്യുന്ന ഷാവേസ്‌ ആരെയും വിസ്‌മിയിപ്പിക്കും.
ര്‌
മനസ്സിലാക്കലും മാറ്റിത്തീര്‍ക്കലുമാണ്‌ വായന. അതുകൊാണ്‌ വായന, വെറും 'പുസ്‌തകവായന' മാത്രമല്ലാതാവുന്നത്‌. 'വായന'യില്ലെങ്കില്‍ ജീവിതമില്ല എന്നുള്ളിടത്തോളമുള്ള അവിഭാജ്യബന്ധമാണ്‌, വായനയും ജീവിതവും തമ്മിലുള്ളത്‌. ഒരുപാട്‌ വായനകള്‍ സാധ്യമാകുമെങ്കിലും അവയോരോന്നും 'പ്രകൃതിവായന'യോട്‌ കണ്ണിചേര്‍ക്കപ്പെടുന്നില്ലെങ്കില്‍, അവയൊക്കെയും വന്ധ്യമാകും. 'വേരുകളോട്‌, ഭൂമിയുടെ രഹസ്യം ചോദിച്ചുനോക്കൂ, അവര്‍ പറയും, പഴക്കമേറിയ ആ സ്‌നേഹത്തെക്കുറിച്ച്‌'(ജലാലുദ്ദീന്‍ റൂമി). ജൈവപ്രതികരണങ്ങള്‍ മുതല്‍ മനുഷ്യാധ്വാനംവരെ വ്യാപിച്ചുകിടക്കുന്ന, 'പ്രകൃതിവായന'യുടെ ലോകം അതിവിപുലമാണ്‌. പരിണാമം വിശ്വാസം അറിവ്‌ സ്‌നേഹം എല്ലാം അതിനെ ആശ്രയിച്ചാണ്‌ വളരുന്നത്‌. നിരക്ഷരം, സാക്ഷരം തുടങ്ങിയ വിഭജനങ്ങള്‍; പ്രകൃതിവായനക്കു മുമ്പില്‍ നിസ്സഹായമാകും. താളിയോലകളും ചെപ്പേടുകളും, ശിലാലിഖിതങ്ങളും, പുസ്‌തകങ്ങളും, റേഡിയോവും, ടെലിവിഷനും ഇന്റര്‍നെറ്റും 'പ്രകൃതിവായന'യുടെ വളര്‍ച്ചയുടെ വ്യത്യസ്‌തഘട്ടങ്ങള്‍ മാത്രമാണ്‌. ചവിട്ടിനില്‍ക്കുന്ന മണ്ണും, തലക്കുമുകളിലെ ആകാശവും, കോരിത്തരിപ്പിക്കുന്ന പച്ചപ്പുകളും, കുളിരോലുന്ന വെള്ളവും, സ്‌പര്‍ശിച്ചുണര്‍ത്തുന്ന കാറ്റും, ചൊല്ലിത്തരുന്ന സാന്ത്വനപാഠങ്ങള്‍ക്ക്‌ സ്വാഗതം ആശംസിക്കുന്നതിനേക്കാള്‍ വലിയൊരു വായനയില്ല. ഇടിവെട്ടായി, ഉരുള്‍പൊട്ടലായി കാട്ടുതീയായി, ഭൂകമ്പമായി, വെള്ളപ്പൊക്കമായി മാറി അതേ പ്രകൃതി ഒരു ഭീതിപാഠമായി മാറുമ്പോള്‍ അതിനെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സ്വയം മാറുന്നതിനോളം വലിയൊരു വായനയില്ല.
പ്രകൃതിതന്നെയായ മനുഷ്യജീവിതവളര്‍ച്ചക്ക്‌, സ്വന്തം നിലയില്‍ ഒരു സംഭാവനയും നല്‍കാതെ, മാറിനില്‍ക്കുന്ന, ഒരു വായനക്കും, സമഗ്രമോ, വിമോചനാത്മകമോ ആയി വികസിക്കാനാവില്ല. വായനയെ സാക്ഷരതക്ക്‌ ശേഷമുള്ള ഒരു സാംസ്‌കാരിക സംഭവംമാത്രമായി ചുരുക്കുമ്പോഴാണ്‌ 'അക്ഷരവായന' എന്ന അര്‍ത്ഥത്തില്‍ 'അ-വായനയും' അതിന്റെ തുടര്‍ച്ചതന്നെയായ ഇലക്‌ട്രോണിക്‌ വായനയെന്ന 'ഇ-വായനയും' മാത്രം കൊാടപ്പെടുകയും, മുമ്പെന്നപോലെ ഇന്നും ഇതുരിന്റെയും അടിസ്ഥാനസസ്രോതസ്സായ 'പ്രകൃതിവായന'യെന്ന 'പ്ര-വായന' വിസ്‌മരിക്കപ്പെടുകയും ചെയ്യുന്നത്‌. നിലനില്‍ക്കാനും മെച്ചപ്പെടാനുമുള്ള മനുഷ്യരാശിയുടെ നിരന്തരശ്രമങ്ങളില്‍വെച്ചാണ്‌ മറ്റെന്തുമെന്നപോലെ വായനയും പ്രസക്തമാകുന്നത്‌. എത്രകിലോ പുസ്‌തകം വായിച്ചു എന്നതിനേക്കാള്‍ എത്ര കൂടുതല്‍ 'മനുഷ്യപ്പറ്റുള്ള'വരായി ഓരോരുത്തരും സ്വയം മാറി എന്നതിന്നായിരിക്കും വായനയില്‍ എന്നും മുഖ്യസ്ഥാനം! എന്നാല്‍ പുസ്‌തകവായനക്കും നമ്മെ കൂടുതല്‍ മനുഷ്യരാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കാന്‍ കഴിയുമെന്ന കാര്യം മറക്കുകയും ചെയ്യരുത്‌.
മൂന്ന്‌
വായന അദൃശ്യമായ ഒരായിരം വാതിലുകള്‍ വലിച്ച്‌ തുറക്കുംവിധമുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ്‌. ശരാശരി ഒരെഴുപത്‌ വയസ്സിലവസാനിക്കുന്ന മനുഷ്യജീവിതത്തിന്‌ എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര ദൈര്‍ഘ്യവും അതിലേറെ അഗാധമായ ഒരുള്ളടക്കവും നല്‍കി ഒരു സമാന്തരജീവിതം തന്നെ സൃഷ്‌ടിച്ചെടുക്കാന്‍ വായനയ്‌ക്ക്‌ കഴിയും. ഒരു ജന്മത്തില്‍ തന്നെ നിരവധി ജന്മങ്ങളെ സൃഷ്‌ടിക്കുക വഴി, പരിമിതമായ മനുഷ്യജീവിതത്തിന്‌ ഒരു `പ്രപഞ്ചമാനം' തന്നെ നല്‍കുകയാണത്‌ ചെയ്യുന്നത്‌. സാക്ഷരതയിലേക്ക്‌ മാത്രമായി സങ്കോചിപ്പിക്കാനാവാത്തവിധം അതിസങ്കീര്‍ണമായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമെന്ന നിലയിലാണ്‌ വായന അസ്‌തിത്വത്തെ സാന്ദ്രവും അര്‍ഥപൂര്‍ണവുമാക്കുന്നത്‌. വായിക്കുക എന്നാല്‍ വേരിലേക്ക്‌ താഴ്‌ന്നും പൂവുകളിലേക്ക്‌ പടര്‍ന്നും തന്നെതന്നെ കുഴിച്ചും മറ്റുള്ളവരിലേക്ക്‌ കുതിച്ചും മനുഷ്യര്‍ നടത്തുന്ന ഒരതിജീവനമാണ്‌. തന്നോടും മറ്റുള്ളവരോടും പ്രകൃതിയോടും മനുഷ്യര്‍ നിരന്തരം നിര്‍വഹിക്കുന്ന ഒരു മല്‍പിടിത്തത്തിന്റെ ഇനിയുമെഴുതപ്പെടാത്ത ഒരു മാനിഫെസ്റ്റോയായി വായന തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ചിറകുകളായിരിക്കും കരിഞ്ഞുതീരുന്നത്‌! കതും കേട്ടതും രുചിച്ചതും സ്‌പര്‍ശിച്ചതുമടക്കമുള്ള ഇന്ദ്രിയപ്രവര്‍ത്തനങ്ങളുടെ കൂടിച്ചേരലും അന്വേഷണങ്ങളുമാണ്‌ വായനാവേളകളില്‍ ആഘോഷിക്കപ്പെടുന്നത്‌. ദൃശ്യശ്രാവ്യ രുചിഗന്ധസ്‌പര്‍ശസംഗമത്തിന്റെ സന്തോഷവും യുക്തി-സിദ്ധാന്ത സംഘര്‍ഷവുമാണ്‌ വായനയില്‍ സാക്ഷാത്‌കരിക്കപ്പെടുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ