Pages

2013, മേയ് 15, ബുധനാഴ്‌ച

ദേശീയത നല്ലതാണ്‌ എന്നാലത്‌ വളരെ ചീത്തയുമാണ്‌!


'പാക്കിസ്ഥാന്റെ വെടിയു, ഭാരതമക്കള്‍ക്ക്‌ എള്ളു' എന്ന മുദ്രാവാക്യം സ്‌കൂള്‍കുട്ടികള്‍ മാത്രമായ ഞങ്ങള്‍ക്കന്ന്‌ ആവേശപൂര്‍വ്വം വിളിച്ചുതന്നത്‌ സ്‌കൂളിലെ മാഷാണ്‌. മുഴുവന്‍ കുട്ടികളും മാഷമ്മാരും, എല്ലാവരും ഒത്തുചേര്‍ന്നൊരു മഹാപ്രകടനമായിരുന്നു അത്‌. ഇന്നും ഓര്‍ക്കുമ്പോള്‍ കോരിത്തരിച്ചുപോകുന്നു! പാക്കിസ്ഥാന്നെതിരെ, ഇന്ത്യയിലുടനീളം ആര്‍ത്തലച്ചുയര്‍ന്ന പ്രതിഷേധത്തിന്റെ ചെറുപതിപ്പായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രകടനം. എത്രവെടിയുവേണമെങ്കിലും വരട്ടെ എന്ന ഭാവമായിരുന്നു ഞങ്ങള്‍ക്ക്‌. വായില്‍ നിറയെ എള്ളുയുടെ മധുരമായിരുന്നു. യുദ്ധത്തിന്റെ വേദന ഞങ്ങള്‍ക്കന്നറിയില്ലായിരുന്നു. എന്നാല്‍, അറുപതുകളില്‍ വിളിച്ച ആ 'മുദ്രാവാക്യം' ശരിക്കും വിശകലനം ചെയ്യാനായത്‌, യു പി സ്‌കൂള്‍ വിട്ട്‌ ഹൈസ്‌കൂളിലെത്തിയപ്പോഴാണ്‌. ഞങ്ങളുടെ തലക്കുമുകളിലെ ആകാശത്തിലും പാബ്ലോപിക്കാസോയുടെ പ്രസിദ്ധമായ സമാധാനത്തിന്റെ പ്രാവ്‌ അപ്പോഴേക്കും പറന്ന്‌ കഴിഞ്ഞിരുന്നു. വായില്‍നിന്നും 'എള്ളുയുടെ' മധുരം മാഞ്ഞുതുടങ്ങിയിരുന്നു. ഏത്‌ ദേശീയതയുടെ പേരിലായാലും യുദ്ധം ചോരയുടെ നിലവിളിയാണെന്ന്‌ പതുക്കെ ഞങ്ങളും അറിയുകയായിരുന്നു. 'ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌....' എന്ന പ്രതിജ്ഞ, ' എല്ലാ മനുഷ്യരും മനുഷ്യരാണ്‌' എന്ന തിരിച്ചറിവിലേക്ക്‌ വളര്‍ന്ന്‌ തുടങ്ങിയിരുന്നു.
'ആഫ്രിക്കയിലെ കാപ്പിരിയുടെ പുറത്ത്‌ ചാട്ടവാറടി ഏല്‍ക്കുമ്പോള്‍, എനിക്ക്‌ വേദനിക്കുന്നു' എന്നര്‍ത്ഥം വരുന്ന എന്‍ വി കൃഷ്‌ണവാരിയരുടെ കവിത ഏത്‌ ക്ലാസ്സില്‍ വെച്ചാണ്‌ കേട്ടതെന്ന്‌ ഇപ്പോള്‍ ഓര്‍മ്മയില്ല. 'കുടിയിറക്കപ്പെടും കൂട്ടരെ, പറയുവിന്‍ പറയുവിന്‍ ഏത്‌ രാഷ്‌ട്രക്കാര്‍ നിങ്ങള്‍' എന്ന ഇടശ്ശേരിയുടെ 'ഈരടി' അക്കാലത്ത്‌ ഏറെക്കുറെ എങ്ങിനെയോ ഞങ്ങള്‍ കാണാതെ പഠിച്ചു കഴിഞ്ഞിരുന്നു. ജനിച്ചത്‌ ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും 'കുടിയിറക്കപ്പെട്ടവരുടെ രാജ്യം' ഒന്നാണെന്ന്‌ മാത്രമല്ല, ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള രാഷ്‌ട്രാതിര്‍ത്തികള്‍ വെറും 'പാഴ്‌വര' മാത്രമാണെന്നും ഇടശ്ശേരി പറഞ്ഞുതന്നു. രാജ്യദ്രോഹമാകുമോ എന്ന ഒരു പേടിയും കൂടാതെ!
'എവിടെ മനസ്സ്‌ നിര്‍ഭയമായും, ശിരസ്സ്‌ ഉന്നതമായും ജ്ഞാനം സ്വതന്ത്രമായും നില്‍ക്കുന്നു, അവിടെ ഗൃഹഭിത്തികള്‍ ലോകത്തെ തും തുമായി മുറിച്ച്‌ രാവും പകലും അതിന്റെ കൈകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്താതിരിക്കുന്നു........ആ സ്വാതന്ത്ര്യസ്വര്‍ഗത്തിലേക്ക്‌ അല്ലയോ പിതാവേ, ഭാരതീയരെ സ്വന്തം കൈകൊ്‌ നിര്‍ദയം കരുപ്പിടിപ്പിച്ച്‌ ഉന്മുഖരാക്കിത്തീര്‍ക്കേണമേ.........' എന്നാണ്‌ ടാഗോര്‍ നമ്മുടെ സ്വാതന്ത്ര്യസമരം കത്തിനിര്‍ക്കുമ്പോഴും പ്രാര്‍ത്ഥിച്ചത്‌. ലോകമാകെ കാണാനാവുംവിധമുള്ള ഒരു 'വിശ്വഭാരതി'ക്കാണ്‌ അദ്ദേഹം രൂപം നല്‍കിയത്‌. സ്വന്തം 'മുരിങ്ങാമരത്തിന്റെ ചുവട്ടില്‍' തലതാഴ്‌ത്തി ഇരിക്കാനല്ല, തലയുയര്‍ത്തി നക്ഷത്രങ്ങള്‍ കാണാനാണ്‌, ചെറുകാട്‌ ആവശ്യപ്പെട്ടത്‌. ഏത്‌ 'ദേശീയതയും' അതിനേക്കാള്‍ മഹത്തായ സാര്‍വ്വദേശീയതയില്‍ ചെന്നുചേരുമ്പോഴാണ്‌, നാം യഥാര്‍ത്ഥത്തില്‍ മാനവികതയുടെ ഔന്നത്യത്തില്‍ എത്തിച്ചേരുന്നത്‌. മനുഷ്യാവകാശങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തുമ്പോഴാണത്‌ മഴവില്ലുകള്‍ കാണാന്‍ തുടങ്ങുന്നത്‌.
ഉറുദുഭാഷയും മിര്‍സാഗാലിബും താജ്‌മഹളുമാണ്‌ മുഗള്‍ഭരണകാലത്തിന്റെ മുന്ന്‌ പ്രധാനസംഭാവനകള്‍ എന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടു്‌. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരാനന്തരമുള്ള കലുഷകാലത്ത്‌, ഡല്‍ഹിയില്‍ ജീവിതം പ്രയാസമായിത്തീര്‍ന്നപ്പോള്‍ സ്വന്തം സുഹൃത്ത്‌ മീറിനോട്‌ മിര്‍സ പറഞ്ഞത്‌, 'ഞാന്‍ എവിടുത്തുകാരനുമല്ല, എന്റെ രാജ്യം പിറന്നിട്ടില്ല. ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ വാനമ്പാടിയാണ്‌ ഞാന്‍' എന്നത്രെ! പ്രശസ്‌തകവി 'കടമ്മന്‍' 'മകനോട്‌' എന്ന കവിതയില്‍ പറയുന്നത്‌, 'മകനേ, നാട്ടുപൗരനാകാതെ, മനുഷ്യന്റെ പച്ചയായിതന്നെ മാറൂ' എന്നാണ്‌. നമ്മള്‍ ഏതുരാജ്യത്ത്‌ ജനിച്ചു എന്നതിനേക്കാള്‍ ഒരു 'മനുഷ്യനെ'പ്പോലെ ജീവിക്കാന്‍ സ്വയം പ്രാപ്‌തിയാര്‍ജ്ജിച്ചുവോ എന്നതാണ്‌ പ്രധാനം. ഈയൊരു മഹാതത്വത്തിന്റെ സാക്ഷാത്‌കാരത്തിനുവേി, 'രക്തസാക്ഷിത്വം' വരിച്ച തത്വചിന്തകനെന്ന നിലയിലാണ്‌ സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ജീവിച്ച സോക്രട്ടീസിനെ ഇന്ന്‌ നാം തിരിച്ചറിയേത്‌. ഞാന്‍, ഏഥന്‍സുകാരനോ, ഗ്രീക്കുകാരനോ അല്ല, ലോകമനുഷ്യനാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍, സങ്കുചിത ദേശീയതക്കൊരിക്കലും സ്വപ്‌നം കാണാനാവാത്ത സാര്‍വ്വദേശീയതയുടെ സത്യവാങ്‌മൂലമാണ്‌.
2012വരെ 'കാണാതിരുന്ന' ഒരു പുതിയ പ്രതിഭാസം 'കേരളത്തിലെ' സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! സിനിമ തുടങ്ങുന്നതിനുമുമ്പായി 'ദേശീയഗാനം' ചൊല്ലുന്നു. എല്ലാവരും എഴുന്നേറ്റ്‌ നില്‍ക്കണമെന്ന്‌ എഴുതികാണിക്കുന്നു. പ്രധാനപ്പെട്ട 'ചില ചോദ്യങ്ങള്‍' ഇതുന്നയിക്കുന്നു. ഒന്ന്‌, 'സര്‍ക്കാര്‍ തിയേറ്ററുകളില്‍മാത്രം മതിയോ ദേശഭക്തി.' ര്‌, 2013ല്‍ പെട്ടന്ന്‌ ഇങ്ങനെ ഒരു തിയേറ്റര്‍ ദേശീയബോധം' ഉാവാന്‍മാത്രം ഇവിടെ ഇപ്പോള്‍ എന്തുായി. മൂന്ന്‌, ദേശീയഗാനം സംബന്ധിച്ച ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉത്തരവില്‍, കൃത്യമായും പറയുന്ന ഒരുകാര്യം, ദേശീയഗാനത്തിന്റെ അന്തസ്സ്‌ സംരക്ഷിക്കപ്പെടാന്‍ സാധ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍, എഴുന്നേറ്റ്‌ നില്‍ക്കല്‍ ആവശ്യമില്ലെന്നാണ്‌. അങ്ങിനെയെങ്കില്‍ തിയേറ്ററിലെ തിരക്കില്‍ സ്വന്തം സീറ്റ്‌ കുപിടിക്കാനും മറ്റുമുള്ള വെപ്രാളങ്ങള്‍ക്കിടയില്‍, ദേശീയഗാനത്തോട്‌ ബഹുമാനം പ്രകടിപ്പിക്കാന്‍ വേവിധം കഴിയാതിരിക്കുന്നതായാണ്‌ പൊതുവില്‍ കുവരുന്നത്‌. ആഗോളമൂലധനാധിപത്യത്തേയും, ദേശീയതയേയും ഒരേസമയം സംരക്ഷിക്കാനാവില്ലെന്ന്‌, അനുദിനം വ്യക്തമാവുന്നൊരു പശ്ചാത്തലത്തില്‍ തിയേറ്ററില്‍ മാത്രമായി ദേശീയഗാനം ചൊല്ലിയും എഴുന്നേറ്റുനിന്നും നിര്‍വ്വഹിക്കുന്ന 'വ്യാജദേശീയ സര്‍ക്കസ്സുകള്‍' ആരെ പറ്റിക്കാനാണ്‌.
ഇതുവരെ രാഷ്‌ട്രം ദേശത്തിന്റെ താല്‌പര്യങ്ങളെ സാര്‍വ്വദേശീയരംഗത്ത്‌ പ്രതിനിധാനം ചെയ്‌തു. ഇപ്പോള്‍ രാഷ്‌ട്രം ആഗോളസാമ്പത്തിക താല്‌പര്യങ്ങളെ ദേശത്തിന്നുള്ളില്‍ പ്രതിനിധാനം ചെയ്യുന്നു.(ഐജാസ്‌). ദേശീയതയേയും അതിന്റെ ഉള്ളടക്കമാവേ 'സാര്‍വ്വദേശീയത'യേയും ശിഥിലമാക്കാനാണ്‌ 'ആഗോളവല്‍ക്കരണ ശക്തികള്‍' ശ്രമിക്കുന്നത്‌. മൂലധനത്തോടല്ലാതെ അതിന്‌ മറ്റൊന്നിനോടും കടപ്പാടില്ല. മാര്‍ക്‌സ്‌ വ്യക്തമാക്കിയപോലെ 'പത്ത്‌ ശതമാനം ലാഭത്തിന്‌ അത്‌ എവിടെയും വ്യാപിക്കും. ഇരുപത്‌ ശതമാനം ലാഭം അതിന്റെ ആര്‍ത്തി വളര്‍ത്തും. അമ്പത്‌ ശതമാനം ലാഭം അതിനെ എന്ത്‌ സാഹസികതക്കും സജ്ജമാക്കും. നൂറുശതമാനം ലാഭം കിട്ടിയാല്‍ അത്‌ സര്‍വ്വ മാനുഷികമൂല്യങ്ങളെയും ചവിട്ടി മെതിക്കും. മൂന്നൂറ്‌ ശതമാനം ലാഭം ലഭിച്ചാല്‍ സ്വന്തം ഉടമയെ തൂക്കിലേറ്റാനും അത്‌ മടിക്കില്ല.' സ്വന്തം വളര്‍ച്ചക്ക്‌ 'ദേശീയത' ആവശ്യമാകുന്നിടത്തോളം കാലം മാത്രം മൂലധനശക്തികള്‍ ദേശീയവാദികളാവും. 'ഒരേഒരിന്ത്യ ഒരൊറ്റ ജനത' എന്നവരും കൂവും. അതുകഴിഞ്ഞാലവര്‍ 'ദേശീയത'യുടെയും സാര്‍വ്വദേശീയതയുടെയും ശത്രുക്കളാവും. ഇവിടെവെച്ചാണ്‌ പഴയ ഹോമോസാപ്പിയന്‍സ്‌ 'ഹോമോ-കൊക്കകോളന്‍സ്‌' എന്ന വിചിത്ര സ്‌പീഷീസ്‌ ആയി രൂപാന്തരപ്പെടുന്നത്‌.
ഉല്‍ബുദ്ധ മനുഷ്യര്‍, ഉപഭോഗമനുഷ്യരായി മാറുന്ന പ്രക്രിയയെയാണ്‌, ജോസഫ്‌ കിസര്‍ബോ എന്ന ആഫ്രിക്കന്‍ ചരിത്രകാരന്‍, 'ഹോമോ-കൊക്കകോളന്‍സ്‌' എന്ന പുതിയ പദാവലിയിലൂടെ പരിചയപ്പെടുത്തുന്നത്‌. ചിന്തിക്കുന്ന മനുഷ്യര്‍ എന്നാണ്‌ ഹോമോസാപ്പിയന്‍സ്‌ എന്നതിന്നര്‍ത്ഥം. ഉപഭോഗമാത്ര മനുഷ്യര്‍ എന്ന്‌ 'ഹോമോ-കൊക്കകോളന്‍സിനെ' വിളിക്കാം. നില്‍ക്കാന്‍ പറഞ്ഞാല്‍ അവര്‍ നില്‍ക്കും. ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ ഇരിക്കും. ഇതൊക്കെ എന്തിനുവേിയെന്ന്‌ ഒരുനിമിഷംപോലും ആലോചിക്കാന്‍ അവര്‍ മെനക്കെടുകയില്ല. വിമര്‍ശനചിന്ത നഷ്‌ടപ്പെട്ട ഇത്തരം ഏകമാനമനുഷ്യരെ അധികമധികം നിര്‍മ്മിക്കാനാണ്‌ സര്‍വ്വ അധികാരശക്തിളും ശ്രമിച്ചുകൊിരിക്കുന്നത്‌. സ്വന്തം ജീവിതത്തിന്‌ പച്ച നല്‍കുന്ന വൈവിധ്യങ്ങളെ മുഴുവന്‍ കരിച്ച്‌, അമേരിക്കന്‍ മൂലധനമൂല്യങ്ങളുടെ ഫോട്ടോസ്റ്റാറ്റ്‌ മാത്രമായി മറ്റു രാജ്യങ്ങള്‍ മാറുന്നൊരവസ്ഥയാണ്‌ ഇന്ന്‌ ശക്തിപ്പെടുന്നത്‌. ഇതിനെ പ്രതിരോധിക്കാന്‍ വ്യാജദേശീയ സര്‍ക്കസ്സുകള്‍ പോരാ. സാമ്രാജ്യത്വവിരുദ്ധ പോരോട്ടങ്ങളും നയങ്ങളുമാണവശ്യം.
രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള അസഹിഷ്‌ണുതയല്ല, സൗഹൃദമാണ്‌ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ ആവശ്യപ്പെടുന്നത്‌. സ്വന്തം ദേശത്തിന്റെ പതാകക്കൊപ്പം മനുഷ്യാവകാശങ്ങളുടെ പതാകയും ഉയര്‍ത്തിപ്പറത്താന്‍ ഓരോ രാഷ്‌ട്രവും സ്വയം സന്നദ്ധമാകണം. നല്ലത്‌ നാറിയാല്‍ നല്ലോണം നാറും എന്നൊരു ചൊല്ലു്‌. എല്ലാ ദേശീയതകള്‍ക്കും അത്‌ ബാധകമാണ്‌. മനുഷ്യാവകാശങ്ങള്‍ക്ക്‌ കീഴ്‌പ്പെട്ടുനില്‍ക്കുമ്പോഴാണ്‌ മറ്റെന്തുമെന്നപോലെ ദേശീയതയും നന്നാവുന്നത്‌. മനുഷ്യാവകാശങ്ങള്‍ക്ക്‌ മുറിവേല്‍ക്കുംവിധം അത്‌ മാറുമ്പോള്‍ ഐന്‍സ്റ്റീന്‍ പറഞ്ഞതുപോലെ അതൊരു രോഗമാവും. Nationalism is an infantile thing. It is measles of mankind. നയതന്ത്രവേദികള്‍ മുതല്‍ തടവറകളില്‍വരെ അതുകിടന്ന്‌ നാറും. ഏറ്റവും ചുരുങ്ങിയത്‌ തങ്ങളില്‍നിന്ന്‌ വ്യത്യസ്‌തരായവരോട്‌ സഹിഷ്‌ണുത പുലര്‍ത്താനെങ്കിലും ദേശീയത സ്വയം പരിശീലിക്കണം. ഇന്ന്‌ ദേശീയതയുടെ പേരില്‍ വിവിധ രാജ്യങ്ങളില്‍നിന്നും നീുവരുന്നത്‌ അസഹിഷ്‌ണുതയുടെ കൊമ്പുകളാണ്‌. തങ്ങളില്‍ പെടാത്തവരെ മുഴുവന്‍ എങ്ങനെയെങ്കിലും കുത്തിമലര്‍ത്താനാണത്‌ ശ്രമിക്കുന്നത്‌. മഹാത്മാഗാന്ധി വിശദമാക്കിയതുപോലെ സ്വന്തം നിലപാടില്‍ വിശ്വാസമില്ലാത്തതിന്റെ ലക്ഷണമാണ്‌ അസഹിഷ്‌ണുത. അത്‌ ഒരുതരം ആക്രമണമാണ്‌. 1985ല്‍ കേരളത്തിലെ ഒരു വിദ്യാലയത്തില്‍നിന്നും ദേശീയഗാനം ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാവശ്യപ്പെട്ടുകൊ്‌ സുപ്രീംകോടതി 1986ല്‍ പറഞ്ഞ കാര്യമെങ്കിലും നമ്മള്‍ മറക്കരുത്‌. 'നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്‌ സഹിഷ്‌ണുതയാണ്‌. നമ്മുടെ തത്വചിന്ത നമ്മെ പഠിപ്പിക്കുന്നതും സഹിഷ്‌ണുതയാണ്‌. നമ്മുടെ ഭരണഘടന നടപ്പിലാക്കുന്നതും സഹിഷ്‌ണുതയാണ്‌.'
സുപ്രീംകോടതി എന്തു സഹിഷ്‌ണുത പറഞ്ഞാലും നമ്മുടെ പൊതുബോധത്തില്‍ പടര്‍ന്നുകയറുന്നത്‌ അസഹിഷ്‌ണുതയാണ്‌! 'ഇന്ത്യാ നിന്റെ നാണം മറക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ ഞാന്‍ ചൂളിയുറഞ്ഞു പോകുന്നു'എന്ന്‌ മുമ്പൊരു കവിതയില്‍ സച്ചിദാനന്ദന്‍. There is no flag large enough to cover the shame of killing innocent people എന്ന്‌ ഹോവാഡ്‌ സിന്‍.
`ദേശീയത എന്ന പരികല്‍പനതന്നെ പ്രശ്‌നസങ്കീര്‍ണമാണ്‌. യഥാര്‍ത്ഥത്തില്‍ ദേശീയത സംഘര്‍ഷനിര്‍ഭരമാണ്‌. അടിയില്‍നിന്ന്‌ വികസിച്ചുവരുന്ന `ജനകീയ ദേശീയത' തീര്‍ച്ചയായും വളരെ ആഹ്ലാദകരവും അഭിമാനകരവുമാണ്‌. എന്നാല്‍ മുകളില്‍നിന്നു അടിച്ചേല്‍പ്പിക്കപ്പെടുന്ന ദേശീയത അപകടകരമാണ്‌. അത്‌ പലപ്പോഴും ഭരണകൂടത്തിന്റെ ഒരു സൗകര്യം മാത്രമാണ്‌. ഉദാഹരണമായി, ഭരണകൂടം മയിലിന്റെ മുകളില്‍ ഒരു സീല്‍ കുത്തിയാല്‍ അത്ഭുതം, അതോടെ മയില്‍ ഒരു ദേശീയപക്ഷിയാകും. നാളെ ഭരണകൂടം കാക്കയുടെ പുറത്താണ്‌ ഇതേസീല്‍ എടുത്തു കുത്തുന്നതെങ്കില്‍ അതോടെ കാക്കയും ദേശീയപക്ഷിയാകും. അതുപോലെ കടുവ ദേശീയമൃഗമാകുന്നത്‌ അത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതുകൊാെന്നുമല്ല. താനൊരു `ദേശീയമൃഗ'മാണെന്ന്‌ കടുവയെങ്ങാനറിഞ്ഞാല്‍ അതോടെ ഫോറസ്റ്റുദ്യോഗസ്ഥരുടെ സ്ഥിതി പരുങ്ങലിലാവും! വി ഐ പി പരിഗണന കിട്ടാനായി അപ്പോള്‍ കടുവ കോര്‍ട്ടിലും പോകും! കാട്ടുപോത്തിനേയും സിംഹത്തിനേയുമൊക്കെ ദേശീയമൃഗമാക്കാം. ഭരണകൂടം ഒന്ന്‌ വിചാരിച്ചാല്‍ മതി. മയിലിനെ ദേശീയപക്ഷി ആക്കുന്നതിനേക്കാള്‍ നല്ലത്‌ കുയിലിനെ ആക്കുന്നതാണ്‌. അതിന്റെ പാട്ട്‌ പറയുന്നത്ര നന്നല്ലെങ്കിലും അത്‌ നന്നായി പറക്കുകയെങ്കിലും ചെയ്യും. മയില്‍ പക്ഷെ പക്ഷാഘാതം സംഭവിച്ച ഒരു ജീവിയാണ്‌. അതിന്‌ നന്നായൊന്ന്‌ പറക്കാന്‍ പോലും കഴിയില്ല'. മൃഗങ്ങളെ മുന്‍നിര്‍ത്തി മുമ്പെഴുതിയ ഇക്കാര്യം, ദേശീയസംവാദങ്ങളില്‍ ഇന്നും പ്രസക്തമാണ്‌..

വായിക്കൂ..അവര്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നാം `വെറും' മന്ദബുദ്ധികളാവുകയാണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ