Pages

2014, ജൂലൈ 16, ബുധനാഴ്‌ച

മുറിവില്‍നിന്ന്‌ ഒഴുകുന്നത്‌ ചോരയല്ല, ജീവിതമാണ്‌!

ഗസ്സയില്‍ ഇസ്രാേയല്‍ നിര്‍വ്വഹിക്കുന്നത്‌ മനുഷ്യക്കുരുതിയാണ്‌. നീതിയുടെ നെഞ്ചിേലക്കാണവര്‍ നിറെയാഴിക്കുന്നത്‌. ഒരധിനിേവശശക്തി സാധാരണ മനുഷ്യര്‍ക്ക്‌നേര്‍ക്ക്‌ അഴിച്ചുവിട്ട സായുധാ്രകമണങ്ങള്‍ക്കുമുമ്പില്‍ ഐക്യരാഷ്‌ട്രസഭയും, ലോകരാഷ്‌ട്രങ്ങളും സ്‌തംഭിച്ചു നില്‍ക്കുകയാണ്‌. സാമ്രാജ്യത്വത്തിന്റെ കാര്യപരിപാടികളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ ഗസ്സയിലെ കൂട്ടക്കുരുതിയെ വെറുെമാരു ‘ഇസ്രാേയല്‍ പാലസ്‌തീന്‍’ പ്രശ്‌നമായി വെട്ടിച്ചുരുക്കുകയാണ്‌. സത്യത്തില്‍, 1948 മെയ്‌ 15 മുതല്‍ ജനാധിപത്യശക്തികള്‍ നേരിടുന്നത്‌ ‘ഇസ്രാേയല്‍’ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണ്‌. അതിനെ ‘പാലസ്‌തീന്‍പ്രശ്‌ന’െമന്നും, ‘ഇസ്രാേയല്‍ പാലസ്‌തീന്‍ പ്രശ്‌നെമന്നും’ വിളിക്കുന്നത്‌, ചരി്രതനിേഷധമായിരിക്കും. 1948 മെയ്‌ 15 ഇസ്രാേയലിന്‌ സ്വാത്രന്ത്യദിനമായി ആഘോഷിക്കുേമ്പാള്‍ അന്നേദിവസം പാലസ്‌തീന്‍കാര്‍ക്ക്‌ ‘മഹാദുരന്തം’ എന്ന അര്‍ത്ഥത്തില്‍ ‘നക്‌ബ’യാണ്‌. സ്വന്തം നാടൂം വീടും സ്വത്തും സംസ്‌കാരവും കവര്‍ന്നെടുക്കെപ്പട്ടതിന്റെ സങ്കടമാണവര്‍ക്ക്‌ ജീവിച്ചു തീര്‍ക്കേണ്ടിവരുന്നത്‌.
അവര്‍ക്ക്‌ നഷ്‌ടെപ്പട്ടത്‌ നിറമുള്ള സ്വന്തം ഭൂതകാലംമാ്രതമല്ല, നിറംെകടുന്ന വര്‍ത്തമാനകാലവുമാണ്‌. എത്രെയ്രതയോ നിനവുകളില്‍നിന്നും, സ്വാത്രന്ത്യെത്തക്കുറിച്ചുള്ള കിനാവുകളില്‍നിന്നുമവര്‍ നിരന്തരം നാടുകടത്തെപ്പടുകയാണ്‌. സത്യമായും സ്വന്തം രാജ്യത്ത്‌ പ്രവാസികളായവരുടെ വേദനകളാണവര്‍, പതിറ്റാണ്ടുകളായി അനുഭവിച്ചുെകാണ്ടിരിക്കുന്നത്‌. അതിന്നിടയിലാണ്‌, മുറിവില്‍ മരുന്ന്‌പുരട്ടുന്നതിന്നു പകരം, മുളകരച്ച്‌ തേക്കുന്നതില്‍ ഇസ്രാേയല്‍ മത്സരിക്കുന്നത്‌. സാമ്രാജ്യത്വശക്തികളുടെ പിന്തുണേയാടെ വെട്ടിപ്പിടിച്ചുണ്ടാക്കിയ ഒരു രാഷ്‌ട്രം, തുടര്‍ന്നും ‘െവട്ടിപ്പിടുത്തങ്ങള്‍’ വര്‍ദ്ധിതവീര്യേത്താടെ നടത്തുേമ്പാഴും അതിന്‌ തടയിടാന്‍ ലോകജനാധിപത്യത്തിന്നാവുന്നില്ല.
ഇപ്പോഴുള്ള പ്രശ്‌നത്തിന്റെ വേരുകള്‍, 1948െല ആദ്യ വെട്ടിപ്പിടുത്തത്തിലല്ല, 1967െല കുപ്രസിദ്ധമായ ഇസ്രാേയലിന്റെ ‘ആറുദിവസ’കൂട്ടക്കുരുതിയിലാണ്‌ വേരാഴ്‌ത്തിയിരിക്കുന്നത്‌. ഗാസയും ഗോലാന്‍കുന്നും, പടിഞ്ഞാറന്‍കരയും അവര്‍ പിടിെച്ചടുത്തത്‌ ആറ്‌ദിവസയുദ്ധെമന്നവര്‍ വിളിച്ച, ആ കൂട്ടക്കുരുതിയില്‍ വെച്ചായിരുന്നു. ഗാസ അതോെടയാണ്‌ ഭൂമിയിലെ നരകങ്ങളിെലാന്നായത്‌. ഗസ്സക്കാര്‍ക്ക്‌ മുമ്പില്‍ സ്വാത്രന്ത്യത്തിന്റെ അവസാനത്തെ വാതിലും വലിച്ചടക്കുന്ന ശബ്‌ദമാണെന്നവിെടയും മുഴങ്ങിയത്‌. അതോെടതെന്നയാണ്‌ വിചി്രതമായ ‘മതില്‍വ്യവസായം’ ഇസ്രാേയലില്‍ വളരുന്നതും!
*...*സമണ്‍ ബ്രിട്ടന്റെ ‘മതില്‍’(ഠവല ണമഹഹ) എന്ന ഡോക്യുസിനിമ, ആവിഷ്‌കരിക്കുന്നത്‌ ഇസ്രാേയല്‍ വികസിപ്പിച്ച മതിലാ്രകമണത്തിന്റെ നൃശംസതകളാണ്‌. ബര്‍ലിന്‍മതിലിന്റെ പതനെത്തക്കുറിച്ച്‌ പ്രബന്ധെമഴുതുന്നവര്‍, ലോകത്തിലെ ‘അപ്പാര്‍ത്തീസ്‌ഭിത്തി’ എന്ന്‌ തിരിച്ചറിഞ്ഞ ഇസ്രാേയല്‍ നിര്‍മിച്ച ഭിത്തിെയക്കുറിച്ച്‌ പ്രസ്‌താവനേപാലും നല്‍കുന്നില്ല! ഒരു പ്രദേശത്ത്‌ ‘തടവറ’ സ്ഥാപിക്കുന്നതിന്നുപകരം ഒരു പ്രദേശെത്തയാകെ തടവറയാക്കി മാറ്റുന്നതിെനക്കുറിച്ചവര്‍ നിതാന്തമായ മൗനത്തിലാണ്‌! ഒരു ജനതയുടെ പോക്കുവരവുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെയാണവര്‍ താഴിട്ടിരിക്കുന്നത്‌! സങ്കടങ്ങള്‍ പറയാനുള്ള തദ്ദേശീയ ജനതയുടെ ‘ഭാഷ’െയ കൂടിയാണവര്‍ അതുവഴി പൊളിച്ചത്‌.
‘ചിരിക്കുന്ന കണ്ണുകളുള്ള/ ആ മനുഷ്യന്‍ പറഞ്ഞു/ അറബിയില്‍ സംസാരിക്കുംവരെ/ വേദന എന്തെന്ന്‌ നിനക്ക്‌ മനസ്സിലാകില്ല./ തലയുടെ പിന്‍ഭാഗംെകാണ്ട്‌/ എന്തെങ്കിലും ചെയ്യുവാന്‍/ അവിെടയാണ്‌ / അറബി/ സങ്കടങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്നത്‌./അവിടെ ഭാഷ പിളരുന്നു/ ചരല്‍ക്കല്ലുകള്‍ വര്‍ഷിക്കുന്നു/ വിതുമ്പിെക്കാണ്ട്‌/ ലോഹേഗറ്റില്‍/ തലതല്ലിക്കരഞ്ഞുെകാണ്ട്‌/ ഒരിക്കല്‍, നിനക്കറിയാമോ/ സ്വന്തം മുറിയിേലക്ക്‌/ എപ്പോള്‍ വേണെമങ്കിലും പ്രവേശിക്കാമായിരുന്നു./ അപരിചിതന്റെ/ വിവാഹേഘാഷങ്ങളില്‍/ അകെലനിന്നുയരുന്ന/ സംഗീതത്തിന്‌/ ചെവിേയാര്‍ക്കാമായിരുന്നു.........ഇേപ്പാള്‍ എല്ലാം മാറിയിരിക്കുന്നു. അയാള്‍ പറഞ്ഞു. പുറത്ത്‌ മഞ്ഞ്‌പെയ്യുന്നത്‌ നിന്നു. നമ്മുടെ ദിവസങ്ങള്‍ നിശ്ചലം, ചാരനിറമാര്‍ന്നത്‌.......’
പീഡനത്തിന്റെ കൊടിയ പര്യായമായി മാറിയ ഗാസയിലാണ്‌ ‘ഇന്‍തിഫാദ’ എന്ന ഗംഭീരമായ പാലസ്‌തീന്‍ വിമോചനസമരം തുടങ്ങിയത്‌. ‘ഗാസ’കടലില്‍ മുങ്ങി നശിക്കട്ടെ എന്നത്‌ അന്നുമുതല്‍ അധിനിേവശ ഇസ്രാേയലിന്റെ ആഗ്രഹമാണ്‌. ഇപ്പോഴുള്ള ആക്രമണവും അതിന്റെ തുടര്‍ച്ചയാണ്‌. അതോെടാപ്പം റോബര്‍ട്ട്‌ ഫിസ്‌ക്‌ വ്യക്തമാക്കിയേപാെല, നേരത്തേ പ്രഖ്യാപിച്ച ‘ഐക്യപാലസ്‌തീന്‍’ രൂപീകരണം ഇല്ലാതാക്കാനുള്ള ശ്രമവും ഇതിന്‌ പിറകിലുണ്ട്‌. ഭൂതകാലസമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ നേട്ടങ്ങളെ തകര്‍ക്കാന്‍ കൂടിയാണ്‌, ആസൂ്രതിതമായ ഈ കൂട്ടക്കുരുതിെയന്ന കാര്യമാണ്‌, സൗകര്യപൂര്‍വ്വം മുഖ്യധാരാമാധ്യമങ്ങള്‍ പൂഴ്‌ത്തിെവക്കുന്നത്‌. 2014 ജൂണ്‍ 12ന്‌ മൂന്ന്‌ ഇസ്രാേയല്‍ക്കാരെ തട്ടിെക്കാണ്ട്‌പോയി കൊലെപ്പടുത്തിയതിേനാടുള്ള പ്രതികരണമാണ്‌, ഇപ്പോള്‍ ഗാസ്സയില്‍ ഇസ്രാേയല്‍ നടത്തുന്ന കൂട്ടക്കുരുതിെയന്നുള്ളത്‌ അര്‍ദ്ധസത്യം മാത്രമാണ്‌. ആശുപ്രതികള്‍, വീടുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങി ഇസ്രാേയല്‍ നടത്തുന്ന ആക്രമണം സര്‍വ്വ അന്താരാഷ്‌ട്രയുദ്ധ നിയമങ്ങളുെടയും നിഷേധമാണ്‌. ലോകം ഇപ്പോെഴങ്കിലും ഇതിെനതിരെ പ്രതികരിക്കുന്നിെല്ലങ്കില്‍, മനുഷ്യത്വത്തിലുള്ള അവസാന്രപതീക്ഷകളാവും നമ്മുടെ കാലഘട്ടത്തിന്‌ നഷ്‌ടമാവുന്നത്‌. ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാരുേടെതന്നേപാെല, ഫ്രാന്‍സ്‌ ഫ്രഞ്ച്‌കാരുേടത്‌ എന്നേപാെല, ‘പാലസ്‌തീന്‍’ പാലസ്‌തീന്‍കാരുേടതാണെന്ന്‌ പ്രഖ്യാപിച്ച മഹാത്മാഗാന്ധിജിയുടെ നാട്‌(?) ഒരു കളികാണുന്ന ‘പിരിമുറുക്കം പോലുമില്ലാതെ’ ഒരു ജനാധിപത്യധ്വംസനത്തിനു മുമ്പില്‍, ഇങ്ങനെ നിര്‍വ്വികാരമായി നോക്കി നില്‍ക്കരുത്‌. പഴയ മുറിവുകളില്‍നിന്നും ഇപ്പോെളാഴുകുന്നത്‌ ചോരയല്ല, ജീവിതമാണ്‌! പാലസ്‌തീനിലെ ‘ഗസ്സ’ ഇന്ന്‌ ആ മുറിഞ്ഞ ജീവതത്തിന്റെ മറ്റൊരു പേരാണ്‌.

2014, ജൂലൈ 15, ചൊവ്വാഴ്ച

നവോത്ഥാനം യോഗെയ കണ്ടെതങ്ങിനെ?
ശ്വസനവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം ഒരു നിത്യജീവിതാനുഭവമാണ്‌. ഒരു ദീര്‍ഘനിശ്വാസമയക്കുേമ്പാള്‍ അനുഭവിക്കുന്ന അവസ്ഥയല്ല, അതിേവഗം ശ്വസിേക്കണ്ടിവരുേമ്പാള്‍ അനുഭവിക്കുന്നത്‌. എന്നാല്‍ ഇതിെന ശ്വസനത്തിെന്റ മാ്രതം സ്വകാര്യ്രപശ്‌നമായി കാണുേമ്പാഴാണ്‌ പലരും "കാല്‍വഴുക്കി' വീഴുന്നത്‌. ആമ മിനിട്ടില്‍ നാലഞ്ചു തവണമാ്രതം ശ്വസിക്കുന്നതുെകാണ്ട്‌ ഇരുനൂറ്‌ കൊല്ലം ജീവിക്കുേമ്പാള്‍, നായ മിനിട്ടില്‍ ഇരുപത്തിെയട്ട്‌, മുപ്പതുതവണ ശ്വസിക്കുന്നതുെകാണ്ട്‌ പതിനാല്‌ വര്‍ഷം ജീവിക്കുന്നു എന്ന "വസ്‌തുത'യില്‍ നിന്ന്‌ മാ്രതം ആയുര്‍*...*ദര്‍ഘ്യെത്തക്കുറിച്ച്‌ ഒരു "തീസിസ്‌' നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍  നാം തലകുത്തിവീഴും! സാമൂഹ്യ സാംസ്‌കാരിക രാഷ്‌്രടീയ ചികിത്സാരംഗത്തുണ്ടാവുന്ന മാറ്റങ്ങളാണ്‌ ശിശുമരണനിരക്ക്‌ കുറയാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാനും കാരണമെന്ന്‌ പറഞ്ഞാല്‍ പുത്തന്‍ ശ്വസനവിദഗ്‌ധരും നവയോഗപരിശീലകരും സമ്മതിച്ചുതരില്ല! ഇന്ത്യന്‍ ശരാശരി ആയുര്‍*...*ദര്‍ഘ്യം ഏകദേശം അറുപത്‌ വര്‍ഷമായിരിക്കുേമ്പാള്‍ കേരള ശരാശരി എഴുപത്‌ വര്‍ഷമാെണന്നും, മലയാളിയായതുെകാണ്ട്‌ മാ്രതം ഒരാള്‍ക്ക്‌ ശരാശരി പത്തുവര്‍ഷം "അധികജീവിതം' കിട്ടിയിട്ടുെണ്ടന്നും, അതിന്‌ കേരളം കടപ്പെട്ടിരിക്കുന്നത്‌, ജനാധിപത്യ പ്രസ്ഥാനങ്ങളുെട ഇടപെടലുകളോടാെണന്നും അല്ലാെത ഈ  നവ ആചാര്യന്മാരുെട അഭ്യാസംെകാണ്ടല്ലെന്നും കേള്‍ക്കുേമ്പാള്‍, അവര്‍ക്ക്‌ കലിവരുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാെത ഇവരുെട പരസ്യേകാളത്തില്‍ സ്വയം കയറിനില്‍ക്കുന്ന രാഷ്‌്രടീയ  സാംസ്‌കാരിക പ്രതിഭകളെക്കുറിച്ച്‌ നമ്മളെന്ത്‌ പറയും? ലക്ഷദ്വീപ്‌ യാ്രതക്കിടയില്‍  പരസ്‌പരം ഇണചേര്‍ന്ന്‌ പൊങ്ങിക്കിടക്കുന്ന "കടലാമകളെ' കണ്ടപ്പോള്‍ ബോട്ടിെല ജീവനക്കാര്‍ പറഞ്ഞത്‌, അവ മണിക്കൂറുകളോളം ഇങ്ങനെത്തന്നെ കിടക്കുെമന്നും, ആര്‍ക്കുമതിെന അത്ര എളുപ്പം വേര്‍െപടുത്താന്‍ കഴിയിെല്ലന്നുമാണ്‌! ശ്വസനവിദ്യെക്കന്നപോെല, വാജീകരണപരസ്യങ്ങള്‍ക്കും ആമയെ മാതൃകയാക്കാവുന്നതാണ്‌!

"സദൃശം സദൃശത്തെ സൃഷ്‌ടിക്കുന്നു' എന്ന മന്ത്രവാദതത്വത്തിനു ചുറ്റുമാണ്‌ യോഗശാസ്‌ത്രവും കറങ്ങുന്നത്‌. പരുന്തിന്റെ കണ്ണ്‌ വറുത്ത്‌ തിന്നാല്‍ കാഴ്‌ചശക്തി വര്‍ദ്ധിക്കുെമന്ന പ്രാചീന വിശ്വാസം മാത്രം അപ്രഗഥിച്ചാല്‍, ഇതെങ്ങനെ ഒരേസമയം ശരിയും തെറ്റുമാെണന്ന്‌ വ്യക്തമാകും. വളരെ ഉയരത്തില്‍വെച്ച്‌, കോഴിക്കുഞ്ഞടക്കമുള്ള തന്റെ ഇരയെ കാണുന്ന പരുന്തിന്റെ അസാധാരണമായ കാഴ്‌ചശക്തിയെയും തന്റെ കണ്ണുകള്‍ക്ക്‌ അത്രയും ശക്തിയിെല്ലന്ന സത്യത്തെയും ഒരേസമയം നിരീക്ഷിക്കാന്‍ കഴിഞ്ഞതിലാണ്‌ ശരിയുള്ളെതങ്കില്‍; പരുന്തിന്റെ കണ്ണിലാണ്‌ ഈ സവിേശഷ കാഴ്‌ചശക്തി സ്ഥിതിെചയ്യുന്നെതന്നും അതുെകാണ്ട്‌ അത്‌ ഭക്ഷിച്ചാല്‍ ഈ ശക്തി ലഭിക്കുെമന്നുമുള്ള നിഗമനത്തില്‍വെച്ചാണ്‌ അവര്‍ക്ക്‌ തെറ്റിയത്‌. യോഗശാസ്‌ത്രം ഇത്‌പോലുള്ള നിരവധി "െതറ്റുകളെ'യാണ്‌ മഹാശരികെളന്ന വ്യാജേന തത്വവല്‍ക്കരിച്ചുെകാണ്ടിരിക്കുന്നത്‌.

െവള്ളത്തിന്റെ മുകളിലൂടെ നടക്കല്‍ മുതല്‍ വായുവില്‍ പറക്കല്‍വെരയുള്ള അത്ഭുതങ്ങളുടെ അകമ്പടിേയാെടയായിരുന്നു മുമ്പ്‌ യോഗികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്‌. പലതവണ അതിന്റെ അസംബന്ധങ്ങള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കെപ്പട്ടിട്ടും തെളിവുകളില്ലാത്ത, അത്ഭുതങ്ങളുടെ വാലില്‍ തൂങ്ങാനാണ്‌ ഭരണാധികാരികള്‍പോലും ഔത്സുക്യം കാട്ടുന്നത്‌. മുട്ടുേവദന, ഊരേവദന, നടുേവദന തുടങ്ങിയ ശാരീരിക തകരാറുകള്‍ക്കും, ചില േരാഗചികിത്സകള്‍ക്ക്‌ അനുബന്ധമായും, നല്ല വ്യായാമമായും നിലനിര്‍ത്തേണ്ട "േയാഗ'െത്ത, മാരകേരാഗങ്ങള്‍ക്കൊെക്കയുള്ള പരിഹാരമായും, അത്ഭുതമായും അവതരിപ്പിക്കുന്ന പ്രവണതകേളാട്‌ നമ്മുടെ നവോത്ഥാനകാലം പരമപുഛമാണ്‌ പുലര്‍ത്തിയത്‌.
േയാഗാഭ്യാസത്തെ അതിന്റെ സമ്രഗതയില്‍ ആഴത്തില്‍ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരുേപാലും അതിനെ സാമൂഹ്യ്രപവര്‍ത്തനത്തിന്റെ ഒരു ഭാഗമായോ രോഗ്രപതിേരാധത്തിന്നുള്ള പ്രധാന വഴികളിെലാന്നായോ നിര്‍ദേശിക്കുകയുണ്ടായില്ല. മറിച്ച്‌ യോഗാഭ്യാസത്തിെന്‍റ മഹത്വങ്ങെളക്കുറിച്ച്‌ വാചാലനായ ശിഷ്യേനാട്‌, അതിന്റെ പെട്ടെന്നുള്ള ഒരു മെച്ചം പറയാനാവശ്യെപ്പടുകയാണുണ്ടായത്‌. അത്‌ മലേശാധനക്കു നല്ലതാെണന്ന ശിഷ്യന്റെ അഭിപ്രായത്തെ അതിന്‌ ആവണെക്കണ്ണ മതിയാവില്ലെ എന്ന നിരുപ്രദവകരമായ പരിഹാസംെകാണ്ട്‌, നേരിടുകയാണ്‌ അന്ന്‌ ഗുരു ചെയ്‌തത്‌. ശരീര മന:്രകമീകരണത്തിലൂടെ യോഗാഭ്യാസം നിര്‍വ്വഹിക്കുന്ന സാധ്യതെയയൊെക്കയും പുഛിക്കുകയായിരുന്നില്ല, മറിച്ചതിനെ ഒരു നിഗൂഡതയാക്കി, ആദര്‍ശവല്‍ക്കരിക്കുന്നതിന്റെ തലയ്‌ക്കൊരു കിഴുക്ക്‌ കൊടുക്കുകയാണ്‌ അന്ന്‌ ഗുരു ചെയ്‌തത്‌.
സത്യത്തിലിന്ന്‌ വൈദ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധര്‍ യോഗികളുടെ പൊള്ളയായ അവകാശവാദങ്ങളെ തുറന്നു കാണിക്കാന്‍ തെരുവിലിറേങ്ങണ്ട സമയമാണ്‌. ശ്വസന്രകിയകളും ആനന്ദനൃത്തങ്ങളും എന്തുതരം പ്രത്യാഘാതങ്ങളാണ്‌ സാംസ്‌കാരിക രംഗെത്തന്നേപാലെ ആരോഗ്യരംഗത്തും സൃഷ്‌ടിക്കുന്നെതന്ന ഗൗരവമായ അനേ്വഷണമാണ്‌ ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്‌. ഒരു വ്യായാമമുറെയന്ന നിലയിലുള്ള യോഗാഭ്യാസത്തിന്റെ സാധ്യതകള്‍ സ്വാംശീകരിച്ചും, അതേസമയം അതിന്റെ അവകാശവാദങ്ങള്‍ അപ്രഗഥിച്ചും, സാമൂഹ്യതിരസ്‌കാരത്തിേലക്ക്‌ നയിക്കുന്ന അതിന്റെ തത്വചിന്തയെ തകര്‍ത്തും "ശരിയായ യോഗാഭ്യാസ'െത്ത കാലാനുേയാജ്യമായി കണ്ടെത്തുകെയന്ന സങ്കീര്‍ണമായ ദൗത്യമാണ്‌ ജനാധിപത്യവാദികള്‍ ഏറ്റെടുേക്കണ്ടത്‌. ജാലവിദ്യക്കാരുെടയും മുറിവൈദ്യന്മാരുെടയും വ്യാജആചാര്യന്മാരുെടയും കൈകളില്‍നിന്നും, യോഗാഭ്യാസത്തെ ജനാധിപത്യ ശക്തികള്‍ വീണ്ടെടുക്കുേമ്പാള്‍ അവര്‍ക്ക്‌ ഇന്നുള്ള പല സങ്കല്‌പനങ്ങളും പൊളിെച്ചഴുേതണ്ടിവരും. പഴയ മന്ത്രവാദങ്ങളില്‍നിന്ന്‌ ശാസ്‌ത്രത്തിേലക്കും, പ്രഛന്ന സവര്‍ണസങ്കുചിതത്വങ്ങളില്‍നിന്ന്‌, കീഴാളവിശാലതകളിേലക്കും, ആരാധനാസ്രമ്പദായങ്ങളില്‍നിന്നും അപ്രഗഥനാത്മ സമീപനങ്ങളിേലക്കും, താരതേമ്യന ഉപകരണരഹിതവും, വ്യവസായപൂര്‍വവുമായ ശരീര ചിട്ടകളുടെ ലളിത ചുറ്റുവട്ടത്തില്‍നിന്നും, വ്യവസായാനന്തരാവസ്ഥയുടെ സങ്കീര്‍ണ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊണ്ടുെകാണ്ടും അതിനെ ഉടച്ച്‌ വാര്‍ക്കേണ്ടി വരും. മഴ പെയ്യിക്കുെമന്ന്‌ അവകാശെപ്പടുന്ന ബാലേയാഗിമാരില്‍ നിന്നല്ല മഴയത്തും വെയിലത്തും ജോലിെചയ്യുന്ന സാധാരണ മനുഷ്യരിലൂെടയാണത്‌ മൗലിക മാറ്റങ്ങള്‍ക്ക്‌ വിധേയമായി നിലനില്‍ക്കേണ്ടത്‌. ഒഴുകുന്ന നദിയ്‌ക്കും നിഷ്‌കളങ്ക ശിശുവിനുമിടക്കതിന്‌ അങ്ങിനെ വരുേമ്പാള്‍ സ്‌തംഭിച്ചു നില്‍ക്കാനാവില്ല. മുജ്ജന്മ പുനര്‍ജന്മങ്ങളിലതിന്‌, മറഞ്ഞിരിക്കാന്‍ കഴിയില്ല. കുണ്‌ഡലിനി ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത മിഥ്യകളില്‍നിന്നും അതിന്‌ അനിവാര്യമായും പുറത്തുകടേക്കണ്ടിവരും. പൊരുതുകയല്ല, നിരീക്ഷിക്കലാണ്‌ വേണ്ടെതന്ന, സമരമല്ല സമര്‍പ്പണമാണാവാശ്യെമന്ന "അല്ല'യല്ല "അതേ'യാണ്‌ വേണ്ടെതന്ന, ഇടെപടലല്ല പിന്‍വലിയലാണ്‌ പ്രസക്തെമന്ന, പഴയ ലോകവീക്ഷണങ്ങെളാെക്കയും അതിന്‌ ഉപേക്ഷിേക്കണ്ടി വരും.