Pages

2014, ജൂലൈ 15, ചൊവ്വാഴ്ച

നവോത്ഥാനം യോഗെയ കണ്ടെതങ്ങിനെ?




ശ്വസനവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം ഒരു നിത്യജീവിതാനുഭവമാണ്‌. ഒരു ദീര്‍ഘനിശ്വാസമയക്കുേമ്പാള്‍ അനുഭവിക്കുന്ന അവസ്ഥയല്ല, അതിേവഗം ശ്വസിേക്കണ്ടിവരുേമ്പാള്‍ അനുഭവിക്കുന്നത്‌. എന്നാല്‍ ഇതിെന ശ്വസനത്തിെന്റ മാ്രതം സ്വകാര്യ്രപശ്‌നമായി കാണുേമ്പാഴാണ്‌ പലരും "കാല്‍വഴുക്കി' വീഴുന്നത്‌. ആമ മിനിട്ടില്‍ നാലഞ്ചു തവണമാ്രതം ശ്വസിക്കുന്നതുെകാണ്ട്‌ ഇരുനൂറ്‌ കൊല്ലം ജീവിക്കുേമ്പാള്‍, നായ മിനിട്ടില്‍ ഇരുപത്തിെയട്ട്‌, മുപ്പതുതവണ ശ്വസിക്കുന്നതുെകാണ്ട്‌ പതിനാല്‌ വര്‍ഷം ജീവിക്കുന്നു എന്ന "വസ്‌തുത'യില്‍ നിന്ന്‌ മാ്രതം ആയുര്‍*...*ദര്‍ഘ്യെത്തക്കുറിച്ച്‌ ഒരു "തീസിസ്‌' നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍  നാം തലകുത്തിവീഴും! സാമൂഹ്യ സാംസ്‌കാരിക രാഷ്‌്രടീയ ചികിത്സാരംഗത്തുണ്ടാവുന്ന മാറ്റങ്ങളാണ്‌ ശിശുമരണനിരക്ക്‌ കുറയാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാനും കാരണമെന്ന്‌ പറഞ്ഞാല്‍ പുത്തന്‍ ശ്വസനവിദഗ്‌ധരും നവയോഗപരിശീലകരും സമ്മതിച്ചുതരില്ല! ഇന്ത്യന്‍ ശരാശരി ആയുര്‍*...*ദര്‍ഘ്യം ഏകദേശം അറുപത്‌ വര്‍ഷമായിരിക്കുേമ്പാള്‍ കേരള ശരാശരി എഴുപത്‌ വര്‍ഷമാെണന്നും, മലയാളിയായതുെകാണ്ട്‌ മാ്രതം ഒരാള്‍ക്ക്‌ ശരാശരി പത്തുവര്‍ഷം "അധികജീവിതം' കിട്ടിയിട്ടുെണ്ടന്നും, അതിന്‌ കേരളം കടപ്പെട്ടിരിക്കുന്നത്‌, ജനാധിപത്യ പ്രസ്ഥാനങ്ങളുെട ഇടപെടലുകളോടാെണന്നും അല്ലാെത ഈ  നവ ആചാര്യന്മാരുെട അഭ്യാസംെകാണ്ടല്ലെന്നും കേള്‍ക്കുേമ്പാള്‍, അവര്‍ക്ക്‌ കലിവരുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാെത ഇവരുെട പരസ്യേകാളത്തില്‍ സ്വയം കയറിനില്‍ക്കുന്ന രാഷ്‌്രടീയ  സാംസ്‌കാരിക പ്രതിഭകളെക്കുറിച്ച്‌ നമ്മളെന്ത്‌ പറയും? ലക്ഷദ്വീപ്‌ യാ്രതക്കിടയില്‍  പരസ്‌പരം ഇണചേര്‍ന്ന്‌ പൊങ്ങിക്കിടക്കുന്ന "കടലാമകളെ' കണ്ടപ്പോള്‍ ബോട്ടിെല ജീവനക്കാര്‍ പറഞ്ഞത്‌, അവ മണിക്കൂറുകളോളം ഇങ്ങനെത്തന്നെ കിടക്കുെമന്നും, ആര്‍ക്കുമതിെന അത്ര എളുപ്പം വേര്‍െപടുത്താന്‍ കഴിയിെല്ലന്നുമാണ്‌! ശ്വസനവിദ്യെക്കന്നപോെല, വാജീകരണപരസ്യങ്ങള്‍ക്കും ആമയെ മാതൃകയാക്കാവുന്നതാണ്‌!

"സദൃശം സദൃശത്തെ സൃഷ്‌ടിക്കുന്നു' എന്ന മന്ത്രവാദതത്വത്തിനു ചുറ്റുമാണ്‌ യോഗശാസ്‌ത്രവും കറങ്ങുന്നത്‌. പരുന്തിന്റെ കണ്ണ്‌ വറുത്ത്‌ തിന്നാല്‍ കാഴ്‌ചശക്തി വര്‍ദ്ധിക്കുെമന്ന പ്രാചീന വിശ്വാസം മാത്രം അപ്രഗഥിച്ചാല്‍, ഇതെങ്ങനെ ഒരേസമയം ശരിയും തെറ്റുമാെണന്ന്‌ വ്യക്തമാകും. വളരെ ഉയരത്തില്‍വെച്ച്‌, കോഴിക്കുഞ്ഞടക്കമുള്ള തന്റെ ഇരയെ കാണുന്ന പരുന്തിന്റെ അസാധാരണമായ കാഴ്‌ചശക്തിയെയും തന്റെ കണ്ണുകള്‍ക്ക്‌ അത്രയും ശക്തിയിെല്ലന്ന സത്യത്തെയും ഒരേസമയം നിരീക്ഷിക്കാന്‍ കഴിഞ്ഞതിലാണ്‌ ശരിയുള്ളെതങ്കില്‍; പരുന്തിന്റെ കണ്ണിലാണ്‌ ഈ സവിേശഷ കാഴ്‌ചശക്തി സ്ഥിതിെചയ്യുന്നെതന്നും അതുെകാണ്ട്‌ അത്‌ ഭക്ഷിച്ചാല്‍ ഈ ശക്തി ലഭിക്കുെമന്നുമുള്ള നിഗമനത്തില്‍വെച്ചാണ്‌ അവര്‍ക്ക്‌ തെറ്റിയത്‌. യോഗശാസ്‌ത്രം ഇത്‌പോലുള്ള നിരവധി "െതറ്റുകളെ'യാണ്‌ മഹാശരികെളന്ന വ്യാജേന തത്വവല്‍ക്കരിച്ചുെകാണ്ടിരിക്കുന്നത്‌.

െവള്ളത്തിന്റെ മുകളിലൂടെ നടക്കല്‍ മുതല്‍ വായുവില്‍ പറക്കല്‍വെരയുള്ള അത്ഭുതങ്ങളുടെ അകമ്പടിേയാെടയായിരുന്നു മുമ്പ്‌ യോഗികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്‌. പലതവണ അതിന്റെ അസംബന്ധങ്ങള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കെപ്പട്ടിട്ടും തെളിവുകളില്ലാത്ത, അത്ഭുതങ്ങളുടെ വാലില്‍ തൂങ്ങാനാണ്‌ ഭരണാധികാരികള്‍പോലും ഔത്സുക്യം കാട്ടുന്നത്‌. മുട്ടുേവദന, ഊരേവദന, നടുേവദന തുടങ്ങിയ ശാരീരിക തകരാറുകള്‍ക്കും, ചില േരാഗചികിത്സകള്‍ക്ക്‌ അനുബന്ധമായും, നല്ല വ്യായാമമായും നിലനിര്‍ത്തേണ്ട "േയാഗ'െത്ത, മാരകേരാഗങ്ങള്‍ക്കൊെക്കയുള്ള പരിഹാരമായും, അത്ഭുതമായും അവതരിപ്പിക്കുന്ന പ്രവണതകേളാട്‌ നമ്മുടെ നവോത്ഥാനകാലം പരമപുഛമാണ്‌ പുലര്‍ത്തിയത്‌.
േയാഗാഭ്യാസത്തെ അതിന്റെ സമ്രഗതയില്‍ ആഴത്തില്‍ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരുേപാലും അതിനെ സാമൂഹ്യ്രപവര്‍ത്തനത്തിന്റെ ഒരു ഭാഗമായോ രോഗ്രപതിേരാധത്തിന്നുള്ള പ്രധാന വഴികളിെലാന്നായോ നിര്‍ദേശിക്കുകയുണ്ടായില്ല. മറിച്ച്‌ യോഗാഭ്യാസത്തിെന്‍റ മഹത്വങ്ങെളക്കുറിച്ച്‌ വാചാലനായ ശിഷ്യേനാട്‌, അതിന്റെ പെട്ടെന്നുള്ള ഒരു മെച്ചം പറയാനാവശ്യെപ്പടുകയാണുണ്ടായത്‌. അത്‌ മലേശാധനക്കു നല്ലതാെണന്ന ശിഷ്യന്റെ അഭിപ്രായത്തെ അതിന്‌ ആവണെക്കണ്ണ മതിയാവില്ലെ എന്ന നിരുപ്രദവകരമായ പരിഹാസംെകാണ്ട്‌, നേരിടുകയാണ്‌ അന്ന്‌ ഗുരു ചെയ്‌തത്‌. ശരീര മന:്രകമീകരണത്തിലൂടെ യോഗാഭ്യാസം നിര്‍വ്വഹിക്കുന്ന സാധ്യതെയയൊെക്കയും പുഛിക്കുകയായിരുന്നില്ല, മറിച്ചതിനെ ഒരു നിഗൂഡതയാക്കി, ആദര്‍ശവല്‍ക്കരിക്കുന്നതിന്റെ തലയ്‌ക്കൊരു കിഴുക്ക്‌ കൊടുക്കുകയാണ്‌ അന്ന്‌ ഗുരു ചെയ്‌തത്‌.
സത്യത്തിലിന്ന്‌ വൈദ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ധര്‍ യോഗികളുടെ പൊള്ളയായ അവകാശവാദങ്ങളെ തുറന്നു കാണിക്കാന്‍ തെരുവിലിറേങ്ങണ്ട സമയമാണ്‌. ശ്വസന്രകിയകളും ആനന്ദനൃത്തങ്ങളും എന്തുതരം പ്രത്യാഘാതങ്ങളാണ്‌ സാംസ്‌കാരിക രംഗെത്തന്നേപാലെ ആരോഗ്യരംഗത്തും സൃഷ്‌ടിക്കുന്നെതന്ന ഗൗരവമായ അനേ്വഷണമാണ്‌ ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്‌. ഒരു വ്യായാമമുറെയന്ന നിലയിലുള്ള യോഗാഭ്യാസത്തിന്റെ സാധ്യതകള്‍ സ്വാംശീകരിച്ചും, അതേസമയം അതിന്റെ അവകാശവാദങ്ങള്‍ അപ്രഗഥിച്ചും, സാമൂഹ്യതിരസ്‌കാരത്തിേലക്ക്‌ നയിക്കുന്ന അതിന്റെ തത്വചിന്തയെ തകര്‍ത്തും "ശരിയായ യോഗാഭ്യാസ'െത്ത കാലാനുേയാജ്യമായി കണ്ടെത്തുകെയന്ന സങ്കീര്‍ണമായ ദൗത്യമാണ്‌ ജനാധിപത്യവാദികള്‍ ഏറ്റെടുേക്കണ്ടത്‌. ജാലവിദ്യക്കാരുെടയും മുറിവൈദ്യന്മാരുെടയും വ്യാജആചാര്യന്മാരുെടയും കൈകളില്‍നിന്നും, യോഗാഭ്യാസത്തെ ജനാധിപത്യ ശക്തികള്‍ വീണ്ടെടുക്കുേമ്പാള്‍ അവര്‍ക്ക്‌ ഇന്നുള്ള പല സങ്കല്‌പനങ്ങളും പൊളിെച്ചഴുേതണ്ടിവരും. പഴയ മന്ത്രവാദങ്ങളില്‍നിന്ന്‌ ശാസ്‌ത്രത്തിേലക്കും, പ്രഛന്ന സവര്‍ണസങ്കുചിതത്വങ്ങളില്‍നിന്ന്‌, കീഴാളവിശാലതകളിേലക്കും, ആരാധനാസ്രമ്പദായങ്ങളില്‍നിന്നും അപ്രഗഥനാത്മ സമീപനങ്ങളിേലക്കും, താരതേമ്യന ഉപകരണരഹിതവും, വ്യവസായപൂര്‍വവുമായ ശരീര ചിട്ടകളുടെ ലളിത ചുറ്റുവട്ടത്തില്‍നിന്നും, വ്യവസായാനന്തരാവസ്ഥയുടെ സങ്കീര്‍ണ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊണ്ടുെകാണ്ടും അതിനെ ഉടച്ച്‌ വാര്‍ക്കേണ്ടി വരും. മഴ പെയ്യിക്കുെമന്ന്‌ അവകാശെപ്പടുന്ന ബാലേയാഗിമാരില്‍ നിന്നല്ല മഴയത്തും വെയിലത്തും ജോലിെചയ്യുന്ന സാധാരണ മനുഷ്യരിലൂെടയാണത്‌ മൗലിക മാറ്റങ്ങള്‍ക്ക്‌ വിധേയമായി നിലനില്‍ക്കേണ്ടത്‌. ഒഴുകുന്ന നദിയ്‌ക്കും നിഷ്‌കളങ്ക ശിശുവിനുമിടക്കതിന്‌ അങ്ങിനെ വരുേമ്പാള്‍ സ്‌തംഭിച്ചു നില്‍ക്കാനാവില്ല. മുജ്ജന്മ പുനര്‍ജന്മങ്ങളിലതിന്‌, മറഞ്ഞിരിക്കാന്‍ കഴിയില്ല. കുണ്‌ഡലിനി ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത മിഥ്യകളില്‍നിന്നും അതിന്‌ അനിവാര്യമായും പുറത്തുകടേക്കണ്ടിവരും. പൊരുതുകയല്ല, നിരീക്ഷിക്കലാണ്‌ വേണ്ടെതന്ന, സമരമല്ല സമര്‍പ്പണമാണാവാശ്യെമന്ന "അല്ല'യല്ല "അതേ'യാണ്‌ വേണ്ടെതന്ന, ഇടെപടലല്ല പിന്‍വലിയലാണ്‌ പ്രസക്തെമന്ന, പഴയ ലോകവീക്ഷണങ്ങെളാെക്കയും അതിന്‌ ഉപേക്ഷിേക്കണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ