Pages

2014, ജൂൺ 11, ബുധനാഴ്‌ച

അനാഥാലയങ്ങെളക്കുറിച്ചുതന്നെ!അനാഥാലയങ്ങെളക്കുറിച്ചുതന്നെ!

അനാഥാലയങ്ങെളക്കുറിച്ചുള്ള വൈകാരികവിേക്ഷാഭങ്ങള്‍ക്കിടയില്‍വെച്ച്‌ വിസ്‌മരിക്കെപ്പടുന്നത്‌, അനാഥത്വത്തിന്റെ വേദനകളാണ്‌. കാനേഷുമാരികണക്കില്‍ ഒരക്കമായിേപ്പാലും ഇടം ലഭിക്കാെത പോയ, ഇന്ത്യയിെലവിെടെയാെക്കയോ ചിതറിക്കിടക്കുന്ന മനുഷ്യരും അവരുടെ മക്കളുമാണ്‌ നിരന്തരം അവേഹളിക്കെപ്പടുന്നത്‌. എന്നും അതങ്ങിെനതെന്നയായിരുന്നു. സര്‍ക്കാരുകളുടെ ധാര്‍മികേരാഷംെകാണ്ട്‌ മാത്രം അവരുടെ വിശപ്പ്‌ തീരുകയിെല്ലന്ന്‌, ആരും തിരിച്ചറിയുന്നില്ല. കുപ്പക്കുഴിയിേലക്ക്‌ അധികാരം വലിെച്ചറിഞ്ഞ ഒരു ജനതേയാട്‌ ആധാര്‍കാര്‍ഡിന്റെ അനിവാര്യതെയക്കുറിച്ച്‌ ഉപന്യസിക്കുന്നത്‌, ഭോഷ്‌കാണ്‌. ‘െപാള്ളേലറ്റ സൈനികനെ നിങ്ങളുടെ അഗ്നിസൂക്തങ്ങള്‍ ആശ്വസിപ്പിക്കുകയിെല്ലന്ന്‌’ കവി! ‘*...*പക്കിേന്റ...*...*പക്കിേന്റ..’ എന്ന ആദിവാസികുട്ടികളുടെ നിലവിളി ഇന്ത്യയിലിന്നും അവസാനിച്ചിട്ടില്ല. ‘മുഖം ചീത്തയായതിന്‌ കണ്ണാടി വലിെച്ചറിഞ്ഞിട്ട്‌ ഒരു കാര്യവുമില്ലെന്ന്‌’ പറയുന്നത്‌ ശരിയാണ്‌. എന്നാല്‍ നമുക്ക്‌ നമ്മുടെ ഒരേെയാരു മുഖം ഒരുകാരണവശാലും വലിെച്ചറിയാനാവിെല്ലന്നത്‌ അതിേനക്കാളും വലിയ ശരിയാണ്‌. മുഖം വിരൂപമാകുന്നത്‌ മാക്‌സിംേഗാര്‍ക്കി മുമ്പേ നിരീക്ഷിച്ചതുേപാലെ അവ വിരൂപമായിത്തീരാന്‍ സ്വയം മോഹിക്കുന്നതുെകാണ്ടല്ല, മറിച്ച്‌ എല്ലാറ്റിേനയും വിരൂപമാക്കുന്ന ഒരു സാമൂഹ്യശക്തി നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നതുെകാണ്ടാണ്‌. ആയതിനാല്‍ എറിഞ്ഞുടേക്കണ്ടത്‌, കണ്ണാടിേയയല്ല, മുഖേത്തയുമല്ല, മറിച്ച്‌ ആ ജനവിരുദ്ധശക്തിേയയാണ്‌.

‘ഞങ്ങളെ അനാഥരാേക്കണമേ’ എന്നാരും ആഗ്രഹിച്ചതുെകാണ്ടല്ല; മറിച്ച്‌ മനുഷ്യത്വരഹിതമായി മാറിയ അധികാരവ്യവസ്ഥകളാണ്‌ മനുഷ്യരിെലാരുവിഭാഗത്തെ അനാഥരാക്കുന്നത്‌. രക്ഷിതാക്കളില്ലാത്തവെരന്നല്ല, രക്ഷിക്കാന്‍ ആളില്ലാത്തവര്‍ എന്നാണ്‌ അനാഥര്‍ എന്നതിന്നര്‍ത്ഥം. ഇന്ത്യയിലെ രക്ഷിതാക്കളില്‍ അര്‍ജുന്‍സെന്‍ ഗുപ്‌താകമ്മീഷന്റെ കണക്കനുസരിച്ച്‌ 80 ശതമാനം മനുഷ്യരും സത്യത്തില്‍ അനാഥര്‍ തന്നെയാണ്‌. ഇങ്ങെനയാണ്‌ പോക്കെങ്കില്‍ മഹത്താെയാരു രാഷ്‌ട്രംതന്നെ വലിെയാരനാഥാലയം ആയിത്തീര്‍ന്നേക്കാം!
കാവല്‍ക്കാരനാര്‌ കാവല്‍നില്‍ക്കും എന്ന പഴയ ചോദ്യം, അപ്പോള്‍ വീണ്ടും അശാന്തരായി ചോദിക്കാന്‍ നമ്മെളാെക്കയും നിര്‍ബ്ബന്ധിതരാവും. മാര്‍ക്കേസിന്റെ കേണല്‍ പറയുന്നുണ്ട്‌, നമ്മെളേപ്പാലുള്ളവര്‍ തിന്നാതിരിക്കുന്നതുെകാണ്ടാണ്‌ പലര്‍ക്കും തിന്നാന്‍ കഴിയുന്നെതന്ന്‌! നമ്മുെടെയാക്കെ ചോറില്‍ ആരുെടെയാെക്കയോ ചോരയുെണ്ടന്ന്‌ എഴുതിയത്‌ ആരാണ്‌? നമ്മള്‍ കുടക്കുകീഴില്‍ മഴനനയാതിരിക്കുേമ്പാള്‍, നമുക്കുേവണ്ടി മറ്റാെരാെക്കയോ മഴനനേയണ്ടി വരുന്നുണ്ടോ? മനുഷ്യരുടെ അനാഥത്വം രണ്ടുമുഖ്രപസംഗങ്ങളിലും, ഒരു കോളത്തിലും, ഒരേന്വഷണകമ്മീഷനിലും അവസാനിക്കെപ്പടാവുന്നതല്ല!
നിയമം നീതിയെ ഒരിക്കലും ഓവര്‍ടേക്ക്‌ ചെയ്യരുത്‌. അനാഥര്‍ ആവശ്യെപ്പടുന്നത്‌, വെറും നിയമവും, എന്തിന്‌ കാരുണ്യം പോലുമല്ല. അവരാവശ്യെപ്പടുന്നത്‌ നീതിയാണ്‌. സംരക്ഷിക്കെപ്പടുക എന്നുള്ളത്‌ ആരുമവര്‍ക്ക്‌ നല്‍കുന്ന സൗജന്യമല്ല; അതവരുടെ അവകാശമാണ്‌! മതസംഘടനകളടക്കം ആരുനടത്തുന്ന അനാഥാലയങ്ങളിേലയും ക്രമേക്കടുകള്‍, നീതിരാഹിത്യങ്ങള്‍, നിയമലംഘനങ്ങള്‍, അനേ്വഷിക്കെപ്പടണം. എന്നാല്‍ അനാഥരെ സൃഷ്‌ടിക്കുന്ന അധികാരേക്രന്ദങ്ങള്‍, സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുന്നത്‌ അനേ്വഷിക്കെപ്പടാതെ പോവുകയുമരുത്‌.
ഞങ്ങളുടെ സംസ്ഥാനത്തെ അനാഥരെ ഞങ്ങള്‍ സംരക്ഷിക്കുെമന്ന്‌, നിശ്ചയദാര്‍ഢ്യേത്താടെ പ്രഖ്യാപിക്കാന്‍ കഴിയാത്ത സര്‍ക്കാറുകള്‍ക്ക്‌, സ്വയം രക്ഷെപ്പടാന്‍, അനാഥരായവര്‍ സ്വന്തം സംസ്ഥാനം വിട്ട്‌ പോകുന്നതിെനതടയാന്‍ ഒരവകാശവുമില്ല. സര്‍ക്കാരുകളുടെ പൊങ്ങച്ച്രപകടനത്തിനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങളാണോ അനാഥര്‍? അനാഥരാണ്‌ എന്നൊെരാറ്റ കാരണംെകാണ്ട്‌ തങ്ങളെ അവശരാക്കുന്ന അനാഥത്വത്തിന്‌ പുറമേ അവര്‍ സര്‍വ്വരുെടയും അവേഹളനവും അനുഭവിക്കണെമന്നാണോ? എന്നുമുതലാണ്‌ ത്സാര്‍ഖണ്‌ഡും ബീഹാറുെമല്ലാം ഭൂമിയിലെ സമ്പല്‍സമൃദ്ധ പ്രദേശങ്ങളായി മാറിയത്‌?
േകരളത്തിലെ അനാഥാലയങ്ങളിേലെക്കത്തുന്ന കുട്ടികളുടെ ഏതൊക്കെ അവയവങ്ങളാണ്‌ മോഷ്‌ടിക്കെപ്പട്ടത്‌? ആരുടെ മണിയറയിേലക്കാണവരെ കടത്തിയത്‌? കേരളത്തിലെ ഹോട്ടലുകളിലും പ്രമാണിമാരുടെ വീടുകളിലും ജോലിെചയ്യുന്ന മറുനാടന്‍ മനുഷ്യര്‍, അനാഥാലയങ്ങള്‍വഴി വിതരണം ചെയ്യെപ്പട്ടവരാണോ? ഒരുദിവസം ഒരുെവളിപാടിെലന്നേപാലെ മനുഷ്യകടത്ത്‌ എന്ന കടുത്ത്രപേയാഗം നടത്തുന്നതിനുമുമ്പ്‌ സര്‍ക്കാര്‍ എന്തുേഹാംവര്‍ക്കാണ്‌ ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്‌?
ഏത്‌ സ്ഥാപനവും മൂന്ന്‌ വിധമുള്ള ഓഡിറ്റിംഗിന്‌ വിധേയമാവണം. ഒന്ന്‌, മറ്റാര്‍ക്കും വേണ്ടിയല്ലാെത, ഓരോ സ്ഥാപനവും സ്വയം നിര്‍വ്വഹിേക്കണ്ട ഓഡിറ്റിംഗാണ്‌. രണ്ടാമേത്തത്‌, സര്‍ക്കാര്‍ കൃത്യമായി ഒരുവിേവചനവും കൂടാതെ നിര്‍വ്വഹിേക്കണ്ട ഓഡിറ്റിംഗാണ്‌. മൂന്നാമേത്തത്‌ സര്‍ക്കാേറതര പൗരസമൂഹം നിതാന്ത ജാഗ്രതേയാടെ നിരന്തരം നടേത്തണ്ട ഓഡിറ്റിംഗാണ്‌. മതസ്ഥാപനങ്ങളെ സംബന്ധിച്ചിടേത്താളം ഇതിെനാെക്കപുറമെ നാലാമെതാരു ഓഡിറ്റിംഗ്‌ കൂടി അനിവാര്യമായും നടക്കുന്നുെണ്ടന്ന്‌, മറ്റാരുമറന്നാലും അവെരങ്കിലും ഓര്‍മിക്കണം. അത്‌ ‘്രപപഞ്ച്രസഷ്‌ടാവി’െന്റ  തെറ്റുപറ്റാത്ത ഓഡിറ്റിംഗാണ്‌. കേരളത്തിലെ ഇപ്പോള്‍ അനേ്വഷണവിേധയമായ അനാഥാലയങ്ങള്‍ക്ക്‌ ധീരമായി ഈ നാല്‌ ഓഡിറ്റിംഗുകേളയും നേരിടാനുള്ള ത്രാണി ഉണ്ടോ? ഒരുസ്വയം വിമര്‍ശനം നടത്താനുള്ള ഔന്നത്യമാണ്‌ അവരില്‍നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്‌. അനേ്വഷകര്‍ക്ക്‌ സ്വാഗതം എന്ന്‌ സ്‌നേഹപൂര്‍വ്വം പറയാന്‍ കഴിയുംവിധം തങ്ങള്‍ക്കിേപ്പാള്‍ വളരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നാണവര്‍ തങ്ങേളാട്‌ സ്വയം ചോദിേക്കണ്ടത്‌. അനാഥസ്ഥാപനങ്ങളുടെ ഗ്രാന്റ്‌ കൂട്ടണോ കുറക്കണോ വെട്ടണോ എന്നതിേനക്കാള്‍, അനാഥകുട്ടികളുടെ നീതി അപഹരിക്കെപ്പടരുെതന്നുള്ളതാണ്‌ പ്രധാനകാര്യം.
ഏതെങ്കിലും സ്ഥാപനങ്ങളില്‍ സംഭവിച്ച വീഴ്‌ചകളുടെ പേരില്‍, അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ മുഴുവന്‍ സംശയങ്ങളുടെ ചാരനിഴലില്‍ നിര്‍ത്തുന്നത്‌, ഏത്‌ കാര്യപരിപാടികളുടെ പേരിലായാലും നല്ലതല്ല.
അനാഥത്വം ഒരു സാമൂഹ്യസാമ്പത്തിക നിര്‍മിതിയാണ്‌ എന്നതിനാല്‍, ആ അര്‍ത്ഥത്തില്‍ മതാതീതമായ അനാഥേക്രന്ദങ്ങള്‍ പ്രായോഗികമാക്കാനുള്ള ശ്രമങ്ങളില്‍ സര്‍വ്വര്‍ക്കും പരസ്‌പരം സഹകരിക്കാന്‍ കഴിയും. ചില അനാഥാലയങ്ങളിെലങ്കിലും ജാതിമത പരിഗണനകള്‍ക്കപ്പുറം അനാഥര്‍ സംരക്ഷിക്കെപ്പടുന്നുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അതൊരു നല്ല മാതൃകയാണ്‌. ഒരു മതവും സ്വന്തം മതത്തില്‍പെട്ട അനാഥര്‍ മാത്രമാണ്‌ അനാഥര്‍ എന്ന്‌; മറ്റ്‌ മതത്തില്‍പെട്ടവരോ ഒരു മതത്തിലും പെടാത്തവേരാ, ‘അനാഥര്‍’ ആവുകയിെല്ലന്നും പറയാന്‍ സാധ്യതയില്ലാത്തതുെകാണ്ട്‌; അനാഥത്വത്തിന്റെ പ്രശ്‌നം താത്വികതലത്തിെലങ്കിലും ഒരു മത്രപശ്‌നം മാത്രമല്ല. അതുെകാണ്ട്‌, പ്രായോഗിക്രപശ്‌നങ്ങള്‍ പരിഗണിച്ചുെകാണ്ട്‌തന്നെ ഇക്കാര്യത്തില്‍ പുനരാേലാചനകള്‍ അനിവാര്യമാണ്‌. അതോെടാപ്പം അടിസ്ഥാന്രപശ്‌നം സംരക്ഷിക്കാനും, സംരക്ഷിക്കെപ്പടാനും, അനാഥരേ ഇല്ലാത്ത ഒരു നവേലാകമാെണന്നും; അതിനുേവണ്ടിയുള്ള ഇടെപടലുകളിലെ ‘ഇടത്താവളങ്ങള്‍’ മാത്രമാണ്‌ നിലവിലുള്ള അനാഥാലയങ്ങള്‍ എന്നും തിരിച്ചറിയുകയും വേണം. എത്രെയ്രതയോ പരസ്യെപ്പടുത്താത്ത നന്മകളെ സങ്കുചിത പ്രചാരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ കുരുതിെകാടുക്കാതിരിക്കാനും; എന്നാല്‍ നന്മയുടെ മറവില്‍ കൊള്ളരുതായ്‌മകള്‍ നടക്കുന്നുെണ്ടങ്കില്‍ അതിെനതിരെ കണ്ണടക്കാതിരിക്കാനും സര്‍ക്കാരുകള്‍ക്ക്‌ കഴിയണം. അനേ്വഷണം ഏത്‌ വിധത്തിലായാലും, അറിയെപ്പടാത്ത അനേകായിരങ്ങളുെട, ‘കണ്ണുനീരുമായാണ്‌’ തങ്ങള്‍ക്ക്‌ കൂടിക്കാഴ്‌ച നടത്താനുള്ളെതന്ന്‌ ഉള്ളിെലേപ്പാഴും എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവണം. അനാഥാലയങ്ങെളാെക്കയും അടച്ചുപൂട്ടുന്നതിന്നുമുമ്പ്‌ ഈ പാവം കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്വാത്രന്ത്യത്തിേലക്കുള്ള വഴി തുറന്നുെകാടുക്കുകയും ചെയ്യണം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ