Pages

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

ഓണത്തെക്കുറിച്ച്‌ ഞങ്ങള്‍ പറഞ്ഞതും നിങ്ങള്‍ കേട്ടതും!

ഒന്ന്‌
'1936 മാര്‍ച്ച്‌ 22: വടക്കന്‍ ആലപ്പുഴ: എസ്‌ എന്‍ ഡി പി യോഗത്തിന്റെ ഒരു സംയുക്ത കമ്മറ്റിയോഗത്തില്‍ ഈഴവര്‍ ഹിന്ദുമതം വെടിഞ്ഞതിന്റെ ലക്ഷണമായി ഓണം, വിഷു എന്നുവേ ഇപ്പോള്‍ ആചരിക്കുന്ന എല്ലാ വിശേഷ ദിവസങ്ങളും ആഘോഷിക്കുന്നത്‌ നിര്‍ത്തണമെന്ന്‌ അപേക്ഷിച്ചുകൊുള്ള പ്രമേയം പാസ്സാക്കിയിരിക്കുന്നു.'
``കേരളീയരായ ഹിന്ദുക്കളുടെ ദേശീയോത്സവങ്ങളാണ്‌ ഓണവും വിഷുവും. ഇവയെപ്പോലെ പ്രാധാന്യം കല്‍പിക്കപ്പെടുന്നില്ലെങ്കിലും, തിരുവാതിര, മകം എന്നിവയും എല്ലായിടത്തും ആഘോഷിക്കാറു്‌. പ്രാചീനകേരളത്തില്‍ ഇരുപത്തെട്ട്‌ ദിവസം ഓണാഘോഷം നടത്തിയിരുന്നത്രെ. പിന്നീട്‌. `അത്തപ്പത്തോണ'മായി ചുരുങ്ങി. കേരള ചക്രവര്‍ത്തിയായിരുന്ന `മാവേലി'യുടെ സന്ദര്‍ശനവേളയാണ്‌ ഓണാഘോഷം അനുസ്‌മരിപ്പിക്കുന്നതെന്ന്‌ പറയാറു്‌. വാമനാവതാരകഥയാണ്‌ അതിന്‌ പശ്ചാത്തലം.'' (ഡോ. എം വി വിഷ്‌ണു നമ്പൂതിരി).
``എല്ലാം തയ്യാറാക്കിവെച്ചാല്‌ പിന്നെ നേദ്യം തൊടങ്ങാം. അതെങ്ങന്യാന്നല്ലേ. അതിന്റട്‌ത്ത്‌ കെഴക്കോട്ട്‌ തിരിഞ്ഞിരിക്കണം. ഇരിക്ക്‌ണതും ഒര്‌ ആവണിപ്പലകേമ്മല്‌ വെണംന്നാ നിയമം. മുന്നിലുള്ളത്‌ വെളക്ക്‌ല്ലോ, അത്‌ ഗണപത്യാണെന്നാ സങ്കല്‍പം. ആദ്യം ഗണപതിയെ പൂജിക്കണം. എന്നിട്ട്‌ തൃക്കാക്കരപ്പനായ മഹാവിഷ്‌ണുവിനെ മുന്നിലുള്ള ഒരു പ്രതിഷ്‌ഠയിലേക്ക്‌ മന്ത്രം ചൊല്ലി ആവാഹിക്കണം. മറ്റ്‌ ദേവന്മാരേം അത്‌പോലെ ആവാഹിക്കണം....'' (ഓണം പൊന്നോണം: കേശവന്‍ കാവുന്തറ).
കേരളത്തിലെ വിഷ്‌ണുക്ഷേത്രങ്ങളിലും ഒരു കാലത്ത്‌ ദേവന്റെ പിറന്നാളായ ഓണം ആചരിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകളു്‌. സാഹിത്യമല്ല, ലിഖിതങ്ങളാണ്‌ കേരളത്തില്‍നിന്നുള്ള ആദ്യകാലതെളിവുകളെല്ലാം തരുന്നത്‌. ഏറ്റവും പഴയത്‌ ക്രി.വ. 861-ല്‍ സ്ഥാണുരവിയുടെ വാഴ്‌ചയുടെ 17-ാം കൊല്ലത്തിലേതാണ്‌. തിരുവല്ലയിലെ മൂവിടത്തു മേര്‍ചേരി ഇല്ലത്തില്‍നിന്നും കെടുത്ത ചെമ്പുതകിടില്‍ കൊത്തിവെച്ചിട്ടുള്ള ലിഖിതത്തിന്റെ വിഷയം അവിടെയടുത്തുള്ള തരുവാറ്റുവായ്‌ ക്ഷേത്രത്തിലെ ഓണാചാരമാണ്‌.(കെ ടി രവിവര്‍മ്മ).
ഓണാഘോഷവുമായി ബന്ധപ്പെട്ട മിത്തുകളും കെടുക്കപ്പെട്ട രേഖകളും പൊതുവില്‍ ഹൈന്ദവപശ്ചാത്തലവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഏതെങ്കിലും പള്ളികളില്‍നിന്നോ ചര്‍ച്ചുകളില്‍നിന്നോ മതരഹിത സ്ഥാപനങ്ങളില്‍നിന്നോ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകള്‍ കെത്തപ്പെട്ടിട്ടുെങ്കില്‍ അത്‌ ചരിത്രപണ്‌ഡിതന്മാര്‍ വ്യക്തമാക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു.
മതനിരപേക്ഷ വാദികളാണ്‌ സര്‍വ്വ ഉത്സവങ്ങള്‍ക്കും ഇപ്പോള്‍തന്നെ തുല്യപദവി നല്‍കുന്നതിലും പൊതുവേദികളില്‍വെച്ച്‌ ജാതിമതപരിഗണനകള്‍ കൂടാതെ അതാഘോഷിക്കുന്നതിനും നേതൃത്വം നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌. അതാവേശകരം തന്നെ. എന്നാല്‍ ക്രിസ്‌തുമസ്‌ ബക്രീദ്‌ മുതല്‍ ദളിത്‌ ആദിവാസി വിഭാഗത്തിലുള്ള സര്‍വ്വ ഉത്സവങ്ങള്‍ക്കും സത്യത്തില്‍ ദേശീയപദവിക്കര്‍ഹതയു്‌. ഒരു മതേതര രാഷ്‌ട്രത്തില്‍ സര്‍വ്വ ഉത്സവങ്ങള്‍ക്കും തുല്യപദവി ലഭിക്കണം എന്നാവശ്യപ്പെടുന്നത്‌ ഒരു ബഹുദേശീയ രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം അവകാശ സമത്വത്തിന്റെ പ്രാഥമിക പ്രശ്‌നം മാത്രമാണ്‌. അതുപോലെതന്നെ പ്രസക്തമാണ്‌ മെയ്‌ദിനം മുതല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വരെ ജനജീവിതത്തെ ഇളക്കി മറിക്കുംവിധം ആവിഷ്‌കരിക്കാനുള്ള വഴികള്‍ വികസിപ്പിക്കുന്നതിനേക്കുറിച്ചുള്ള അന്വേഷണത്തിന്‌ അവധി പ്രഖ്യാപിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു വിധേനയും കഴിയുകയില്ല എന്നതും. ഓണപ്പതിപ്പുകള്‍ക്കും വിഷുപ്പതിപ്പുകള്‍ക്കുമൊപ്പം ക്രിസ്‌തുമസ്‌ പതിപ്പുകളും ബക്രീദ്‌ പതിപ്പുകളും ആദിവാസി ദളിത്‌ ജീവിതത്തിലെ ജ്വലിക്കുന്ന ജനാധിപത്യ ധാരകളെ അഭിവാദ്യം ചെയ്യുന്ന പതിപ്പുകളും പുറത്തിറക്കാന്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ ഇടതുപക്ഷം സന്നദ്ധമാകും. കാരണം ഭാവിയിലെക്ക്‌ കണ്ണ്‌ തുറന്നുവെച്ച ഇന്നിന്റെ ഏക പ്രതീക്ഷ ഇടതുപക്ഷം മാത്രമാണ്‌. കൃത്രിമവും ഏകാധിപത്യപരവുമായ ഒരേകത്വത്തിന്റെ കുറ്റിയില്‍ കിടന്ന്‌ കറങ്ങുന്നതിന്‌ പകരം നാനാത്വത്തിന്റെ നൃത്തവേദിയായി ജീവിതം മാറുന്ന ഒരു കാലത്തെക്കുറിച്ചുള്ള കിനാവുകളെങ്കിലും നമുക്ക്‌ ബാക്കിയുാവണം. ഓണത്തെക്കുറിച്ചുള്ള ഒരന്വേഷണം സംസ്‌കാരവിമര്‍ശനത്തിന്റെ ഒരധ്യായം മാത്രമാണെന്ന പച്ചപരമാര്‍ത്ഥത്തെ പൂഴ്‌ത്തിവെക്കാനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി പരാജയപ്പെടും.
മലയാളികളായ മലയാളികളുടെയെല്ലാം സ്വപ്‌നമായ 'മാവേലി'യുടെ പ്രതിഛായ മലിനമാക്കുന്നതിന്നെതിരെ ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകര്‍ മുമ്പെഴുതിയിരുന്നു. അത്ഭുതം, ഇപ്പോള്‍ അതേ ആവശ്യം നായര്‍ സമുദായത്തിന്റെ സമുന്നത നേതാവായ സുകുമാരന്‍ നായരും ആവര്‍ത്തിച്ചിരിക്കുന്നു. കൊമ്പന്‍മീശയും, കുംഭപള്ളയുമുള്ള വെറുമൊരു വിപണിപരസ്യം മാത്രമായി ചുരുങ്ങിയ, മാവേലിയുടെ പ്രതിനിധാനത്തിന്നെതിരെയാണ്‌ അദ്ദേഹമിപ്പോള്‍ ശബ്‌ദമുയര്‍ത്തിയിരിക്കുന്നത്‌. മഹത്തായൊരു ബലിയെ, വിപണി മലിനമാക്കുന്നതിന്നെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശം സ്വാഗതാര്‍ഹമാണ്‌. അതോടൊപ്പം മഹാബലിയുടെ കഴുത്തില്‍നിന്ന്‌ ആ പൂണൂലും അഴിച്ചുമാറ്റണം. എന്തുകൊെന്നാല്‍ അദ്ദേഹം മുഴുവന്‍ മനുഷ്യരുടെയും, കയറുകളില്ലാത്ത, ചിറകുകള്‍ മാത്രമുള്ളൊരു സ്വപ്‌നമാണ്‌.
ര്‌
ഓണമുള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ എന്നുമുായിരുന്നോ? ഉായിക്കഴിഞ്ഞശേഷം ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുകയാണോ? മാറുമ്പോഴും `മാറാത്ത' എന്തെങ്കിലും ഒരടിസ്ഥാനം അതിനുാേ? കേരളത്തിലെ എല്ലാ മതസ്ഥരും, മതരഹിതരും സൂക്ഷ്‌മവും സമഗ്രവുമായ അര്‍ത്ഥത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നുാേ? ഹിന്ദുമതത്തില്‍തന്നെ വ്യത്യസ്‌ത ജാതിവിഭാഗങ്ങള്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്‌ ഒരേ വിധമാണോ? മുസ്ലിം ക്രിസ്‌ത്യന്‍ ബൗദ്ധാദി മതവിഭാഗങ്ങളും മതരഹിതരും അതിഥികളായിട്ടല്ലാതെ ആതിഥേയരായി ഓണാഘോഷത്തില്‍ പങ്കെടുക്കുന്നുാേ? വായനശാലകള്‍ കലാ സമിതികള്‍ ജനാധിപത്യ യുവജന പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷവും വീടുകളില്‍ നിലനില്‍ക്കുന്ന ഓണാഘോഷവും അടിസ്ഥാനപരമായി ഐക്യപ്പെടുന്നുാേ? ഓണംപോലെതന്നെ `സര്‍വ്വ ഉത്സവങ്ങളെയും' പൊതുവേദിയിലേക്ക്‌ കൊുവരാനുള്ള ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കേതില്ലേ? അതോടൊപ്പം പൂര്‍ണ്ണമായും 'മതരഹിതമായ' സര്‍വ്വര്‍ക്കും ഒത്തുചേരാവുന്ന മെയ്‌ദിനം മുതല്‍ റിപ്പബ്ലിക്ക്‌ ദിനംവരെയുള്ള ഉത്സവങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനുള്ള ശ്രമങ്ങളുടെ നേതൃത്വമായി ഇടതുപക്ഷം മാറേതില്ലേ? പൂര്‍വ്വ സംസ്‌കാരങ്ങളിലെ ഒരിക്കലും പഴകാത്ത `പുതുമകളെ' സ്വാംശീകരിക്കുന്നതോടൊപ്പം അതിലെ ജീര്‍ണ്ണിച്ച പഴമകളെ ഉപേക്ഷിക്കേതല്ലേ? ഇന്ത്യയെപ്പോലുള്ള ഒരു ബഹുദേശീയ രാജ്യത്ത്‌ ഏതെങ്കിലുമൊരു ഭാഷക്കോ ആചാരത്തിനോ ആഘോഷത്തിനോ മാത്രമായി ഔദ്യോഗികപദവി നല്‍കി ആദരിക്കുന്നത്‌ ഉചിതമാണോ? ചോദ്യങ്ങളൊക്കെ ലളിതമാണെങ്കിലും ഉത്തരങ്ങള്‍ സങ്കീര്‍ണ്ണമാവാനാണ്‌ സാധ്യത.
ഓണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ ദേശീയോത്സവം തന്നെയാണോ എന്ന്‌ ശരിക്കും തിരിച്ചറിയാന്‍ ഓണക്കാലത്ത്‌ തൊട്ടപ്പുറത്തുള്ള `മതരഹിതരുടെയും' മറ്റ്‌ മതസ്ഥരുടെയും വീടുകളിലെന്ത്‌ നടക്കുന്നുവെന്ന്‌ ഒന്നന്വേഷിച്ചാല്‍ മാത്രം മതിയാവുമായിരുന്നു. സ്വന്തം ആത്മനിഷ്‌ഠതയെ ലോകത്തിന്റെ അതിര്‍ത്തിയാക്കി ആഘോഷിക്കുന്നവര്‍ക്ക്‌ വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. `തനിമ' ഇന്ന്‌ `സവര്‍ണ്ണസ്വത്വ'ത്തിന്റെ സംഗ്രഹമാണെന്ന്‌ തിരിച്ചറിയാതിരിക്കുന്നതുകൊാണ്‌ `തനിമ' `സ്വത്വബോധം' എന്നിങ്ങനെയുള്ള കൃത്രിമ ദ്വന്ദ്വങ്ങളില്‍ അവരിന്നും ആവേശപൂര്‍വ്വം അഭിരമിക്കുന്നത്‌. അതുകൊാണ്‌ ഓണത്തെക്കുറിച്ചുള്ള സംവാദത്തിലെ മൂന്ന്‌ കേന്ദ്രപ്രശ്‌നങ്ങളില്‍നിന്ന്‌ ഇവര്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറിയത്‌. ഒന്ന്‌: സാര്‍വ്വദേശീയവും ജാതി മതരഹിതവും തൊഴിലാളികളുടെ വിമോചനത്തിന്റെ വീരസ്‌മരണകള്‍ ത്രസിച്ചു നില്‍ക്കുന്നതുമായ `മെയ്‌ ദിനം' എന്തുകൊാണ്‌ സംഘടിത ശ്രമങ്ങളുായിട്ടും ജനജീവിതത്തെ ഇളക്കിമറിക്കുന്ന ഓണം ക്രിസ്‌തുമസ്സ്‌ ബക്രീദ്‌ പോലെ അടിയില്‍ നിന്നും ഊര്‍ജ്ജം ഉറപൊട്ടുന്ന ഒരു ഉത്സവമായി പരിണമിക്കാത്തത്‌. എങ്ങിനെ `മെയ്‌ദിനം മുതല്‍ റിപ്പബ്ലിക്‌ ദിനം വരെ'യുള്ള ഉത്സവങ്ങളെ എല്ലാവര്‍ക്കും പൂര്‍ണ്ണ മതേതര രീതിയില്‍ പങ്കെടുക്കാനാവുംവിധം വികസിപ്പിക്കാന്‍ കഴിയും. സാമ്പ്രദായിക ഉത്സവങ്ങള്‍ സ്വാംശീകരിച്ച `സാങ്കേതിക വിദ്യയില്‍നിന്നും' വ്യത്യസ്‌തമായി, അതിനേക്കാള്‍ വികസിച്ച ഒരു സാങ്കേതിക വിദ്യ സൃഷ്‌ടിച്ചെടുക്കാന്‍ ആധുനിക കാലത്തിന്‌ എന്തു ചെയ്യാന്‍ കഴിയും? ര്‌: ഒരു ദേശത്തിലെ വ്യത്യസ്‌ത വിഭാഗങ്ങളില്‍പ്പെട്ടവരൊക്കെയും ആ രാജ്യത്തിലെ 'ദേശീയ ജനവിഭാഗമായിരിക്കേ ഒരു മതേതര ഭരണകൂടത്തിന്‌, എല്ലാ ഉത്സവങ്ങള്‍ക്കും ദേശീയ പദവി നല്‍കുന്നതുകൊ്‌ എന്തെങ്കിലും ക്ഷീണം സംഭവിക്കുമോ? അല്ലെങ്കില്‍ മതാത്മകമായ ഒരു ഉത്സവത്തിനും ദേശീയ പദവി നല്‍കുകയില്ലെന്ന്‌ തീരുമാനിച്ചാല്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? വളരെ ഉപരിപ്ലവവും ഉള്ളുറപ്പ്‌ കുറഞ്ഞതുമാണെങ്കിലും ഇപ്പോള്‍ ഒരു `ഫാന്‍സി ഡ്രസ്സുപോലെ' ഇവിടെ നിലനില്‍ക്കുന്ന `പൂജാരി പാതിരി മൗലവി' കെട്ടിപ്പിടുത്തം, എന്തുകൊാണ്‌ `പ്രധാനപ്പെട്ട സ്ഥലങ്ങളില്‍' ഒരു മതേതരതമാശക്ക്‌ വേിയെങ്കിലും നമുക്ക്‌ അവതരിപ്പിക്കാന്‍ കഴിയാത്തത്‌? ഉദാഹരണമായി തുമ്പയില്‍ റോക്കറ്റ്‌ വിക്ഷേപിക്കുമ്പോള്‍ നമ്മളൊരുക്കിയ ഈ ബലഹീന മത-മതേതര മാതൃക ഒന്ന്‌ പരീക്ഷിച്ച്‌ നോക്കാത്തതെന്ത്‌? തുമ്പ പോലുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ തേങ്ങയുടക്കലും ബ്രാഹ്മണപുരോഹിതരുടെ മന്ത്രോച്ചാരണവും മതി, മറ്റ്‌ പുറമ്പോക്കുകളില്‍ `അവര്‍ണ്ണ സര്‍ക്കസ്‌' ആവാം എന്നാണോ? മൂന്ന്‌: ഓണം കേരളത്തില്‍ സര്‍വ്വരും അതിന്റെ സമഗ്രതയില്‍ പങ്കുവെക്കുന്നുാേ? അതിന്റെ മിത്ത്‌ മുതല്‍ ആചാരാനുഷ്‌ഠാനങ്ങള്‍ മുതല്‍ ഭക്ഷണരീതി മുതല്‍ വിശദമായി പഠിച്ച്‌, ഏതൊക്കെ ജനവിഭാഗങ്ങള്‍ എവ്വിധം പങ്കെടുക്കുന്നു്‌ എന്ന്‌ സൈദ്ധാന്തികമായും പ്രായോഗികമായും എന്തെങ്കിലും പഠനം നടത്തിയിട്ടുാേ? ചുമ്മാ വിരട്ടല്ലാതെ? ഒരാഘോഷത്തെ പഠിക്കേത്‌ ഇപ്പോള്‍ സര്‍വ്വ ആഘോഷത്തിലും ജാതിമതമതരഹിത പരിഗണന കൂടാതെ കുറെപേരെങ്കിലും `കുപ്പി പൊട്ടിക്കും'. അതുകൊ്‌ ആഘോഷവും സെക്കുലറായിരിക്കുന്നു എന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കികൊാണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ