Pages

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

'കടലെടുത്തോളൂ, പക്ഷേ മീന്‍പിടിക്കാന്‍ രണ്ട് തിരകള്‍ ബാക്കിയിടൂ'


ഒന്ന്‌
'ഹിന്ദുക്കളുടെ വിശുദ്ധ സാഹിത്യത്തോട്‌ ബ്രാഹ്മണ പണ്‌ഡിതന്‌ ബഹുമാനാദരങ്ങള്‍ ഉാവുക സ്വാഭാവികമാണ്‌. പക്ഷേ അബ്രാഹ്മണപണ്‌ഡിതന്‌ അതുാവുക തികച്ചും അസ്വാഭാവികമത്രെ.'( അംബേദ്‌ക്കര്‍).
സാമ്രാജ്യത്വ ശിങ്കിടികള്‍ക്കും, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കും സിയോണിസ്റ്റുകള്‍ക്കും പിന്നെ അവരുടെ കല്‌പനകള്‍ക്ക്‌ മുമ്പില്‍ മുട്ടുവിറക്കുന്ന മറ്റുള്ളവര്‍ക്കും ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ്‌ അല്‍ റുബായിസിന്റെ ഇതിനകം പ്രശസ്‌തമായി കഴിഞ്ഞ 'സാഗരഗീതം' എന്ന കവിതയോട്‌, സ്‌നേഹബഹുമാനങ്ങള്‍ വെച്ചുപുലര്‍ത്തുക അസാധ്യമാണ്‌. സ്വന്തം യജമാനന്മാരുടെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോവുന്ന പാവം മനുഷ്യരുടെ നിസ്സഹായത മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. അവരാദരിക്കുന്ന സാമ്രാജ്യത്വ യജമാനര്‍ക്കെതിരെ ധീരമായി പ്രതികരിക്കുന്നവര്‍ക്കെതിരെ, അവര്‍ നിശ്ശബ്‌ദരാവുന്നതും മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍, യജമാനനോടുള്ള കൂറ്‌ കാണിക്കാന്‍, സാമ്രാജ്യത്വംപോലും ചെയ്യാനറക്കുന്ന 'അല്‍പ്പത്തരങ്ങള്‍' നിര്‍വ്വഹിക്കുന്നത്‌, ആരായാലും അവമാനകരമാണ്‌. ഗുജറാത്തില്‍ മാത്രമല്ല, കേരളത്തിലും 'ഇന്ത്യന്‍ ഫാസിസത്തിന്‌', സാക്ഷാല്‍ സര്‍വ്വകലാശാലയെപ്പോലും 'വരച്ചവര'യില്‍ നിര്‍ത്താന്‍ കഴിയുമെന്ന്‌ വരുന്നത്‌, ശുഭോദര്‍ക്കമായ ഒരു കാര്യമല്ല.
ഒരു കവിത യാദൃഛികമായിട്ടാണെങ്കിലും, സാമ്രാജ്യത്വഫാസിസ്റ്റ്‌പക്ഷവും, സാമ്രാജ്യത്വഫാസിസ്റ്റ്‌വിരുദ്ധപക്ഷവും തമ്മിലുള്ള സംവാദത്തിന്റെ, 'നേര്‍സാക്ഷ്യമായിത്തീര്‍ന്നു' എന്നുള്ളത്‌ സ്വാഗതാര്‍ഹമാണ്‌. ഫാസിസ്റ്റ്‌ചേരി സംശയരഹിതമാംവിധം, സാമ്രാജ്യത്വത്തിന്‌, പരമാവധി ഉച്ചത്തില്‍ സിന്ദാബാദ്‌ വിളിക്കാന്‍, മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നൊരു കവിതയെതന്നെ ഉപാധിയാക്കാന്‍ കഴിഞ്ഞതിലുള്ള ഉന്മത്തമായ ഉഷാറിലാണ്‌. ഇസ്രായേല്‍ ഭരണാധികാരി ഏരിയണ്‍ ഷാരോണ്‍ 2003ല്‍ ഇന്ത്യയില്‍വന്ന്‌ 'യാസര്‍ അറാഫത്ത്‌ ഞങ്ങളുടെ ബിന്‍ലാദനാണെന്ന്‌' പറഞ്ഞത്‌ കേട്ടപ്പോഴുായതിലധികം, അവരിപ്പോള്‍ ആഹ്ലാദഭരിതരാണ്‌! 'പഴയൊരു' അമേരിക്കന്‍ പ്രസിഡ്‌, സാക്ഷാല്‍ ഭഗവാന്‌ തുല്യനാണെന്ന്‌, ഐ എസ്‌ ഐ മുദ്രയുള്ള ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ച 'പാര്‍ട്ടികള്‍' 'സാഗരഗീതം' എന്ന കവിതക്കു മുമ്പില്‍ സ്‌തബ്‌ധരായിപ്പോയതിലും അത്ഭുതമില്ല.
എന്നാല്‍ ജനാധിപത്യ വാദികളില്‍ 'ചിലര്‍' ഇടറിപ്പോയി എന്നുളളത്‌, ഒരു തരംതാണ 'മതേതര'തമാശയായിമാത്രം ചുരുക്കി കാണാനാവില്ല. ഫാസിസ്റ്റ്‌ ആക്രോശങ്ങള്‍ക്കു മുമ്പില്‍ ഒരു വി സി വിരുപോവുന്നത്‌പോലെയല്ല, മതേതര നിലപാട്‌ പുലര്‍ത്തുന്നവരുടെ 'മൗനം'. കവിക്ക്‌ ആരോപിക്കപ്പെടുന്നത്‌പോലെ 'അല്‍ഖ്വയ്‌ദാ' എന്ന ഭീകരസംഘടനയുമായി ബന്ധമുന്നെ്‌ തന്നെ കരുതുക, എന്നാലും ആ 'കവിത' വേന്നെു വെക്കാനുള്ള നീക്കത്തെ ഒരു ജനാധിപത്യവാദിക്ക്‌ പിന്തുണക്കാന്‍ കഴിയില്ല. സാഹിത്യവിമര്‍ശം കൃതിയേയും എഴുത്തുകാരെയും കൃത്രിമമായി കോര്‍ത്തുചോര്‍ക്കുന്നൊരേര്‍പ്പാടല്ലെന്ന്‌ മനസ്സിലാക്കാന്‍, റൊളാങ്‌ബാര്‍ത്തിന്റെ 'എഴുത്തുകാരന്റെ മരണം' വായിക്കേ കാര്യമില്ല.
സത്യത്തില്‍ 'ഗ്വാനാമയില്‍' നിന്ന്‌ വരുന്ന എന്തും പഠിക്കണം ജനാധിപത്യം! ഭാവഗീതം മാത്രമല്ല പൂരതെറിപോലും!
'ഗ്വാനാമ' ഒരു തടവറയല്ല, മനുഷ്യാവകാശങ്ങളുടെ ശ്‌മശാനമാണ്‌. ചരിത്രത്തില്‍ എന്തിനോടെങ്കിലും അതിന്‌ സാമ്യമുെങ്കില്‍, രായിരം വര്‍ഷം മുമ്പ്‌ റോമാസാമ്രാജ്യത്വത്തിന്റെ ക്രൂരതയുടെ പ്രതീകമായി പരിലസിച്ച ആ പഴയ, 'കൊളോസി'യത്തോടായിരിക്കും! വിശന്ന്‌ വലഞ്ഞ മൃഗങ്ങളുടെ വായിലേക്കു അടിമകളെ വലിച്ചെറിഞ്ഞും, പാവം അടിമകളുടെ ശരീരത്തില്‍ തുണിചുറ്റി കത്തിച്ച്‌, രാത്രിയിലെ വിനോദം കൊഴുപ്പിക്കാന്‍ വെളിച്ചമുാക്കുകയും ചെയ്‌ത 'ക്രൂരത'കളെയൊക്കെയും അന്ന്‌ 'കൊളോസിയം' ആഘോഷിക്കുകയാണ്‌ ചെയ്‌തത്‌. അതെല്ലാം റോമില്‍ എത്രയോ മുമ്പാണ്‌ നടന്നതെങ്കില്‍, ഗ്വാനാമയില്‍, അതൊക്കെതന്നെയാണ്‌ വലിയ വ്യത്യാസമൊന്നും കൂടാതെ ഇപ്പോഴും നടക്കുന്നത്‌. മനുഷ്യാവകാശലംഘനങ്ങള്‍ക്ക്‌ ഒരു നോബല്‍ സമ്മാനമുെങ്കില്‍ അത്‌ ഒരെതിര്‍പ്പുമില്ലാതെ ലഭിക്കാന്‍ സാധ്യതയുള്ള ഗ്വാനാമക്കെതിരെ പ്രതികരിക്കുന്നതിന്നു പകരം, അതിന്നെതിരെയുള്ള ഒരു കവിതക്കെതിരെയാണ്‌, ചിലര്‍ ആര്‍ത്തു വിളിക്കുന്നത്‌. മനുഷ്യാവകാശങ്ങളില്‍ നിന്നല്ല, 'അമേരിക്ക'യില്‍ നിന്നാണിവര്‍ ആവേശം കൊള്ളുന്നത്‌. തോറ്റവരുടെ കണ്ണീരില്‍ നിന്നല്ല, 'വിജയി'കളുടെ തേറ്റകളില്‍ നിന്നാണിവര്‍ 'കരുണ' പഠിക്കുന്നത്‌!
ര്‌
ഇത്രയേറെ വിുകീറിയിട്ടും എങ്ങിനെയാണൊരാള്‍ക്ക്‌ 'മുള്ളുകളെ' പൂക്കളാക്കാന്‍ കഴിയുന്നത്‌! 'ഓ സാഗരമേ' എന്ന്‌ എത്ര സ്‌നേഹാര്‍ദ്രമായാണ്‌, അല്‍റുബായ്‌സ്‌, ഉള്ളിന്റെ ഉള്ളിലിളകിമറിയുന്ന സ്വന്തം 'കടല്‍കര'യില്‍നിന്നും, പുറത്തുള്ളൊരു കടലിനെ സംബോധന ചെയ്യുന്നത്‌. ഏഴാംകടലിന്റെ ഉള്ളിന്റെയുള്ളില്‍ കടല്‍ഭൂതങ്ങള്‍ കാവല്‍നില്‍ക്കുന്ന നിധികുംഭങ്ങള്‍ക്കുവേിയല്ല, 'സാഗരഗീതം' കാതോര്‍ക്കുന്നത്‌. മത്സ്യകന്യകമാരുടെ സൗഹൃദത്തിന്റെ പുളകങ്ങളില്‍ ഇക്കിളിപ്പെടാനല്ലത്‌ ഉണര്‍ന്നിരിക്കുന്നത്‌. സ്വന്തം പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അറിയാതെപോയ അറിവുകള്‍ അറിയാനാണ്‌, അവരിപ്പോഴുമുാേ എന്നറിയാനുള്ള നീറുന്ന ആകാംക്ഷയാണ്‌, 'എന്റെ പ്രിയ കടലേ' എന്ന ആയൊരൊറ്റ 'വിളി'യില്‍ നിറയുന്നത്‌. 'അവിശ്വാസികളുടെ ചങ്ങലകളില്ലായിരുന്നെങ്കില്‍, ഞാന്‍ നിന്നിലേക്ക്‌ ഊളിയിടുമായിരുന്നു. അങ്ങിനെ ഒന്നുകില്‍ ഉറ്റവരുടെ അടുത്തെത്തുകയോ അല്ലെങ്കില്‍ നിന്നില്‍ അവസാനിക്കുകയോ ചെയ്യുമായിരുന്നു' എന്ന കവിതയിലെ അപകടപ്രതീക്ഷയില്‍നിന്നും വിതുമ്പുന്ന സങ്കടം, സമാശ്വസിപ്പിക്കപ്പെടാനാവാത്തവിധം ഭാവസാന്ദ്രമാണ്‌. ചങ്ങലകളൊക്കെയും ഒരുനാള്‍ ചിറകുകളാകുമെന്ന കണ്ണീരില്‍ കുതിര്‍ന്ന ശുഭാപ്‌തിവിശ്വാസത്തിന്റെ ശക്തിയാണ്‌ 'സാഗരഗീതം' പകരുന്നത്‌. സഹനങ്ങള്‍ക്കൊക്കെയുമപ്പുറത്തുനിന്ന്‌ മനുഷ്യരാശിക്കുമുമ്പില്‍ 'സാഗരഗീതം' എന്ന റുബായിഷിന്റെ കവിത സമര്‍പ്പിക്കുന്നത്‌ പീഡിതരുടെ എഴുതപ്പെടാതെ പൊയൊരു സങ്കടഹരജിയാണ്‌.
കടലിനെയത്‌ കുറ്റപ്പെടുത്തുന്നത്‌, അത്‌ മര്‍ദ്ദകര്‍ക്ക്‌ കുട്ടുനില്‍ക്കുന്നത്‌കൊാണ്‌. കടല്‍തിരകളോടത്‌ 'പുന്നാരം' പറയാത്തത്‌ അത്രമേല്‍ പീഡിതമായൊരവസ്ഥയില്‍, അതസാധ്യമാവുന്നത്‌കൊാവണം. പ്രണയികള്‍ക്ക്‌ മെത്തയൊരുക്കിയ, 'കടാപ്പുറം' സാഗരഗീതത്തില്‍ കടന്നുവരുന്നത്‌, 'ദു:ഖവും തടവും വേദനയും അനീതിയും' കട്ടകെട്ടികിടക്കുന്ന, ഒരു പീഡനകേന്ദ്രമായാണ്‌. റുബായിസിന്റെ സാഗരഗീതത്തിലെ ഒരു ബിംബം, ഒരുവരി, ഒരുവാക്ക്‌, മാനവികതക്കെതിരാണെന്ന്‌, ഭീകരതക്കുള്ള സ്‌തുതിയാണെന്ന്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ പാഠപുസ്‌തകത്തില്‍നിന്നും കവിത പിന്‍വലിക്കാന്‍ ശുപാര്‍ശചെയ്‌ത, ഏകാംഗകമ്മീഷന്‌ 'തലകുത്തി' നിന്നിട്ടും കെത്താല്‍ കഴിഞ്ഞിട്ടില്ല.
'കവിത മനോഹരമാണ്‌, പക്ഷേ പഠിപ്പിക്കാന്‍ കൊള്ളില്ല' എന്ന വിചിത്രവാദമാണ്‌ യൂണിവേഴ്‌സിറ്റി മുന്നോട്ടുവെക്കുന്നത്‌. റുബായിസിന്റെ അല്‍ഖ്വയ്‌ദബന്ധത്തെക്കുറിച്ച്‌, കവിത പിന്‍വലിക്കാനാവശ്യപ്പെടുന്ന ഡോ. എം എം ബഷീര്‍ കമ്മീഷനും ഉറപ്പില്ല. 'മനോഹരമായ കവിതയാണെങ്കിലും കവിക്ക്‌ അല്‍ഖ്വയിദാ ബന്ധമുന്നെും ഇല്ലെന്നും വിരുദ്ധാഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേതില്ലെന്നാണ്‌' കമ്മീഷന്‍ പറയുന്നത്‌! ഇത്തരമൊരവമാനകരമായ അവസ്ഥ നമ്മുടെ അക്കാദമിക്‌ ലോകത്ത്‌ ഉാക്കുന്നതിന്‌ പിറകില്‍ കളിച്ചത്‌ വലതുപക്ഷ ഹിന്ദുത്വ താല്‍പര്യങ്ങളെന്ന്‌ സച്ചിദാനന്ദന്‍. എഴുത്തുകാര്‍ ഭീകരരായിരുന്നോ, കൊള്ളക്കാരായിരുന്നോ എന്നുള്ളതാണ്‌ ഒരു കൃതി തള്ളിക്കളയാന്‍ ന്യായമെങ്കില്‍, കാലിക്കറ്റ്‌ യുണിവേഴ്‌സിറ്റി രാമായണം നിരോധിക്കുമോ എന്ന്‌ പാറക്കടവ്‌. 'ഗ്വാനാമോ' സൃഷ്‌ടിച്ച അമേരിക്കയില്‍, വിദ്യാര്‍ത്ഥികള്‍ ഈ കവിത പഠിക്കുന്നുന്നെ്‌ ടി ടി ശ്രീകുമാര്‍........
കുറ്റവാളികളുടെ സങ്കടങ്ങളും, അവരനുഭവിച്ച പീഡനങ്ങളും, തടവറകളിലെ ഏകാന്തതകളും, കുട്ടികള്‍ പരിചയപ്പെടാന്‍ പാടില്ലെന്നു വന്നാല്‍, സാഹിത്യം അതോടെ അപ്രസക്തമാകും. ഡോസ്റ്റോവ്‌സ്‌കി മുതല്‍ നിരവധി മഹാപ്രതിഭകള്‍ സിലബസ്സില്‍നിന്നും പുറത്ത്‌ പോകേിവരും. 'ഞാനൊരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള ചെയ്യുമ്പോള്‍ എന്നെ മോഷ്‌ടാവെന്ന്‌ വിളിക്കുന്ന അങ്ങ്‌, വലിയൊരു സൈന്യവുമായി ലോകം മുഴുവന്‍ നടന്ന്‌ കവര്‍ച്ച ചെയ്യുമ്പോള്‍ അങ്ങയെ ചക്രവര്‍ത്തി എന്ന്‌ വിളിക്കുന്നു.' അലക്‌സാര്‍ ചക്രവര്‍ത്തിയോട്‌ മുമ്പൊരു കടല്‍കൊള്ളക്കാരനാണത്രേ ഇവ്വിധം പറഞ്ഞത്‌! അല്‍ഖ്വയ്‌ദ ഭീകരസംഘടനയാണ്‌, റുബായ്‌സും ഭീകരനാണെന്ന്‌ കരുതുക. അപ്പോഴും 'മുഖ്യപ്രതി'കളായ സാമ്രാജ്യത്വ ഭീകരര്‍ ന്യായാധിപരുടേയും വാദികളുടെയും പ്രഛന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, നമ്മള്‍ ആരുടെ പക്ഷത്ത്‌ നില്‍ക്കും. 'വെറുമൊരു മോഷ്‌ടാവായൊരെന്നെ കള്ളനെന്ന്‌ വിളിച്ചില്ലേ' എന്ന്‌ ഗ്വാനാമയിലേക്ക്‌ വലിച്ചെറിയപ്പെട്ടവര്‍ ചോദിക്കുമ്പോള്‍, നമ്മളെന്ത്‌ പറയും?
'ഗ്വാനാമ'യില്‍നിന്നും വരുന്ന ഒരു കവിയുടെ പൊള്ളിപിടയുന്ന വാക്കുകളില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചത്‌ രോഷത്തിന്റെ വെള്ളച്ചാട്ടങ്ങളായിരുന്നു. അലസസ്വസ്ഥകളുടെ വേരുപിഴുതെറിയുന്ന കടന്നല്‍ വാക്കുകളുടെ വന്യതയായിരുന്നു. മെരുങ്ങാത്ത കടല്‍ക്ഷോഭങ്ങളുടെ കലഹമായിരുന്നു. അധിനിവേശമാന്യതകളുടെ മുഖംമൂടികള്‍ മുഖമടച്ച്‌ തകര്‍ക്കുന്ന വീര്യമായിരുന്നു. വി ജീവിതങ്ങള്‍, വാളുകള്‍ നിര്‍മ്മിക്കുന്ന മൂര്‍ച്ചയായിരുന്നു. കത്തിതീരാത്ത പ്രതിഷേധത്തിന്റെ പരുക്കന്‍ പാറക്കഷണങ്ങളായിരുന്നു. ഉരുള്‍പൊട്ടലും ഭൂകമ്പവും കാട്ടുതീയും കൊമ്പുകുത്തി മറിയുന്ന പ്രകൃതികഷോഭം പോലുള്ളൊരു സ്‌ഫോടനകവിതയായിരുന്നു. എന്നാല്‍ ഏകാന്തതയും സങ്കടവുമാണ്‌ സാഗരഗീതത്തില്‍നിന്നും നിലവിളിക്കുന്നത്‌! അതുപോലും സാമ്രാജ്യത്വ സഹൃദയമാന്യന്മാര്‍ക്ക്‌ സഹിക്കുന്നില്ല!
കവിത മരിച്ചാല്‍/ ആഴത്തില്‍ കുഴിച്ചിടണം/ ഭാഷയില്‍ ആകെ രോഗാണുക്കള്‍/ പടരും മുമ്പേ/ മാലയല്ല, റീത്താണ്‌ അതിന്‌ വേത്‌.(മരിച്ച കവിത: സച്ചിദാനന്ദന്‍). എന്നാല്‍ ജ്വലിച്ച്‌ ജീവിക്കുന്നൊരു കവിതയെ, ഇന്നത്തെഅവസ്ഥയില്‍ എത്‌ പ്രതിസന്ധിയിലും ജീവിക്കോെരു കവിതയെ, ഒരു സര്‍വ്വകലാശാല കൊല്ലുമ്പോള്‍, അതിനും റീത്ത്‌ മതിയാവില്ല.യൂണിവേഴ്‌സിറ്റി പുറന്തള്ളിയ കവിതയെ സ്വീകരിക്കാന്‍, നമ്മുടെ മനസ്സും തെരുവും തയ്യാറാവണം. കലാശാലകള്‍ക്ക്‌ പുറത്ത്‌, ജീവിതം തിളച്ചു മറിയുന്ന ശരിക്കുള്ള ക്ലാസ്സുമുറിയില്‍ വെച്ച്‌, അതാവര്‍ത്തിച്ച്‌ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണം. ഏതര്‍ത്ഥത്തിലും യുദ്ധകുറ്റവാളിയായി വിചാരണചെയ്യപ്പെടേ സാക്ഷാല്‍ ബുഷും, 'വംശഹത്യാധീരനായ' മോഡിയും ഗ്വാനാമയിലെ പീഡനങ്ങള്‍ക്കെതിരെ, കവിതയെന്ന്‌ വിളിക്കാനാവാത്ത ര്‌വരി എഴുതിയാല്‍, അത്‌പോലും ഇന്ന്‌ പഠിപ്പിക്കാവുന്നതാണ്‌! പിന്നെയല്ലേ സുലൈമാന്‍ ഇബ്രാഹിം മുഹമ്മദ്‌, അല്‍ റുബൈസിന്റെ ഭാവസാന്ദ്രമായ, 'ഓഡ്‌ ടു ദ സീ' എന്ന കവിത?
'ഗ്വാനാമോ ജയിലില്‍കിടന്ന്‌ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചവര്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായതുകൊു മാത്രമാണ്‌ അതനുഭവിക്കേിവന്നത്‌ എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവുമോ? എന്താണ്‌ തീവ്രവാദത്തിന്റെ മാനദണ്‌ഡം? ആരാണ്‌ തീവ്രവാദിയെ നിശ്ചയിക്കുന്നത്‌? മുസ്ലീങ്ങളെന്താ മനുഷ്യരല്ലേ? അങ്ങനെ ഭരണകൂടം വിലക്കിയവരും തീവ്രവാദികളെന്ന്‌ മുദ്രകുത്തിയവരുമായ അനേകം കവികള്‍ ലോകത്തു്‌. അവരുടെ പലരുടെയും കവിതകള്‍ പഠിക്കാനുമു്‌. അവയൊക്കെ വിലക്കുമോ? നമ്മുടെ തൊട്ടയല്‍പക്കത്തെ ഗദ്ദറിന്റെയും വരവരറാവുവിന്റെയും കവിതകള്‍ വിലക്കേതാണെന്ന്‌ ഇത്തരം സ്‌മാര്‍ത്ത വിചാരണക്കാര്‍ പറയില്ലേ?
ഗുജറാത്ത്‌ വംശഹത്യയുടെ ചോരക്കറ ഉണങ്ങാത്ത സംഘപരിവാറിനെ സാംസ്‌കാരിക സംഘടനയെന്നു വിശേഷിപ്പിച്ച കവിയുടെ കവിതകള്‍ മലയാളത്തില്‍ പഠിപ്പിക്കുന്നു്‌. അതിനെ വിലക്കണമെന്ന്‌ ഇവര്‍ പറയുമോ?' (ഗ്വാനാമോ എന്ന കവിത: പി കെ ശ്രീകുമാര്‍. ട്രൂകോപ്പി, മാതൃഭൂമി വാരിക, 2013 ആഗ.4).
'കവിത നല്ല ഗംഭീരന്‍ കവിതയാണ്‌. ഞാനത്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുമു്‌. എം എം ബഷീര്‍ എന്ന വ്യക്തിയുടെ സ്വകാര്യ സംഗതിയായിരുന്നെങ്കില്‍ ഈ കവിത നിരോധിക്കുകയുമില്ല. പഠിപ്പിക്കുകയും ചെയ്‌തേനെ. അതില്‍ യാതൊരു സംശയത്തിന്റെയും സാഹചര്യമില്ല. ഈ കവിതയ്‌ക്കെതിരായ പരാതി വരുന്നത്‌ ഡല്‍ഹിയില്‍നിന്നാണ്‌. ഒരു പ്രമുഖ രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍നിന്നാണ്‌ ഇത്തരത്തിലൊരു ആക്ഷേപം ഉയരുന്നത്‌. ഈ കവിതയുടെ പേരില്‍ യൂണിവേഴ്‌സിറ്റിയും അവിടത്തെ ജീവിനക്കാരും ആക്രമിക്കപ്പെടരുതെന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരത്തിലൊരു ശുപാര്‍ശ മുന്നോട്ടു വെച്ചത്‌...'(ഒടുവില്‍ കവി തടവറയില്‍. ദിപിന്‍ മാനന്തവാടി, കലാകൗമുദി, 2013 ആഗ.4)
മൂന്ന്‌
'ഗ്വാനാമോ!
ക്യൂബയില്‍നിന്നും അറ്റ്‌ലാന്റിക്കിലേക്കിറ്റുവീഴുന്ന പോലൊരു മണല്‍ത്തിട്ട്‌.
ജീവജാലങ്ങള്‍ തൊട്ടുതീാത്ത ദ്വീപിനുചുറ്റും ആഴപ്പരപ്പിന്റെ നിഗൂഢത.
ലോകത്തെ ചുട്ടുചാമ്പലാക്കുന്ന ഉഗ്രമൂര്‍ത്തികളുടെ തിറയാട്ടിന്‌ ഇവിടെ പരിസമാപ്‌തി.
പീഡനത്തിന്റെ ചാപ്പകുത്തലില്‍ മസ്‌തിഷ്‌കങ്ങള്‍ ഉരുകിയൊലിക്കുന്നത്‌ നക്കിടെയുക്കാന്‍ അമേരിക്കന്‍ പട്ടാളത്തിലെ ലാബ്രഡോറുകള്‍.
ഇറാക്കിലെയും അഫ്‌ഘാനിസ്ഥാനിലെയും ഗ്രാമങ്ങളില്‍നിന്നും കയറ്റിയയക്കപ്പെടുന്ന ഇരകള്‍ക്ക്‌ ഇവിടെ സംശയത്തിന്റെ ആനുകൂല്യം ധാരാളം.
വിചാരണയും വിധിയുമില്ല.
'തലവിധി' ഒന്നുമാത്രം.
പീഡനങ്ങളുടെ ഹൈടെക്ക്‌ പരീക്ഷണങ്ങള്‍ക്കായുള്ള ഗിനിപ്പന്നികളായി പുനര്‍ജനിക്കുക.'('അധിനിവേശകാലത്തെ പ്രണയം' എന്ന പ്രേമന്‍ ഇല്ലത്തിന്റെ കഥാസമാഹാരത്തിലെ 'ഗ്വാനാമ'യില്‍ നിന്നും)

സത്യത്തില്‍ സംവാദം നടക്കേിയിരുന്നത്‌ ഗ്വനാമോയെക്കുറിച്ചും, ഭരണകൂടങ്ങള്‍ അപഹരിക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുമായിരുന്നു. ഭീകരവാദങ്ങളെ നേരിടാന്‍ സ്വയം ഭീകരരായിത്തീരുന്ന അധികാരങ്ങളുടെ അന്ധതയെക്കുറിച്ചായിരുന്നു. കാവല്‍ക്കാര്‍ കള്ളന്മാരായി തീരുമ്പോഴുാകുന്ന കീഴ്‌മേല്‍ മറിച്ചിലുകളെക്കുറിച്ചായിരുന്നു. നഗ്നരാക്കിയ തടവുകാരെ തലകീഴായി കെട്ടത്തൂക്കി അവരുടെ ജനനേന്ദ്രീയങ്ങള്‍ പട്ടികളെക്കൊ്‌ കടിപ്പിച്ച്‌, അതാസ്വദിക്കുന്ന മനുഷ്യമൃഗങ്ങളെക്കുറിച്ചായിരുന്നു. പരമാധികാര സ്വതന്ത്രരാഷ്‌ട്രങ്ങളുടെ അകത്തളങ്ങള്‍വരെ അരിച്ചു പരിശോധിക്കുകയും, ആയിരക്കണക്കിന്‌ സൈനികത്താവളങ്ങള്‍, സ്വതന്ത്രരാഷ്‌ട്രങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുകയും, സൈനിക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും 'ഹിംസ'യെ ഔദ്യോഗിക മതമാക്കുകയും ചെയ്‌ത, സാമ്രാജ്യത്വത്തെയും, പലവിധ ആവശ്യങ്ങള്‍ക്കായി അവര്‍ സൃഷ്‌ടിച്ച ഭീകരസംഘടനകളെയും കുറിച്ചായിരുന്നു. അതിന്നു പകരം വിവദം കൊഴുക്കുന്നത്‌, എഴുതിയ വ്യക്തിയുടെ 'ജീവചരിത്രം' ഉപ്പുകൂട്ടാതെ തിന്നുകൊാണ്‌. 'അല്‍ഖ്വയ്‌ദ' എന്നൊരൊറ്റ വാക്കുകൊ്‌, ഏതന്വേഷണങ്ങളെയും അലസിപ്പിക്കാന്‍ കഴിയുമെന്ന്‌, സൗന്ദര്യശാസ്‌ത്രങ്ങളൊക്കെയും അതിനുമുമ്പില്‍ ഉരുകിതീരുമെന്ന്‌, തീകൊളുത്താന്‍ ഇതിനേക്കാള്‍ പറ്റിയൊരു വാക്ക്‌, വേറെയില്ലെന്ന്‌ ഡല്‍ഹിയില്‍വെച്ച്‌ ചിലര്‍ തിരിച്ചറിഞ്ഞപ്പോഴാണ്‌ മൂന്ന്‌കൊല്ലം ക്ലാസ്സുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്നൊരു കവിത പിന്‍വലിക്കപ്പെടാല്‍ ഇടയാകുന്നത്‌.
മുമ്പ്‌ കവിത പഠിച്ച കുട്ടികളുടെ ശീരരത്തിലേക്ക്‌ സംക്രമിച്ച ഭീകരവാദരോഗാണുക്കള്‍ക്ക്‌, സര്‍വ്വകലാശാല നഷ്‌ടപരിഹാരം നല്‍കുമോ? അതല്ലെങ്കില്‍, അവരുടെ പേരുകള്‍ കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക്‌ കൈമാറുമോ? അതുമല്ലെങ്കില്‍ മുമ്പ്‌ പഠിച്ചവര്‍ തുലയട്ടെ, ഇനിയുള്ളവരെങ്കിലും രക്ഷപ്പെടട്ടെ എന്നാശ്വസിച്ച്‌ സര്‍വ്വകലാശാല വിശ്രമിക്കുമോ? പണ്‌ഡിതനും വിമര്‍ശകനുമായ ഡോ എം എം ബഷീര്‍മാഷ്‌ കവിത പിന്‍വലിക്കാന്‍ പറഞ്ഞത്‌, 'കവിത' കലാപമുാക്കുന്നു എന്നല്ല, മറിച്ച്‌ കവിതയുടെ പേരില്‍ ചിലര്‍ കലാപമുാക്കും എന്നാണ്‌. അവര്‍ 'കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ തീകൊടുക്കും' എന്നാണ്‌.
ഫാസിസം സൃഷ്‌ടിക്കുന്ന 'ഭീതി'ക്കു മുമ്പില്‍ 'പൊതുബോധം' മാത്രമല്ല, ധൈഷണിക സമൂഹവും പതറുന്നതാണ്‌ നാം കാണുന്നത്‌. 'ഇന്നത്തെ കാളരാത്രി നിങ്ങളുടേതായിരിക്കാം. എന്നാല്‍ നാളത്തെ പ്രഭാതം ഞങ്ങളുടേതാവും' എന്ന പൊരുതുന്ന പ്രത്യാശയാണ്‌, 'ഫാസിസ്റ്റ്‌ ചൂളംവിളികള്‍'ക്കു മുമ്പില്‍ ചോര്‍ന്നു പോവുന്നത്‌. 'ആസന്നമരണ ചിന്തകള്‍ക്ക്‌ കിടന്നു മരിക്കാനുള്ള ഒന്നാംതരം ആശുപത്രികളാണ്‌ സര്‍വ്വകലാശാലകള്‍' എന്ന രൂക്ഷമായ വിമര്‍ശം മുമ്പ്‌, സര്‍വ്വകലാശാലകള്‍ക്ക്‌ കേള്‍ക്കേിവന്നത്‌, അതൊരിക്കലും 'സമകാലിക വിഷയങ്ങള്‍' സിലബസ്സില്‍ സ്വീകരിക്കാത്തത്‌കൊായിരുന്നു. എന്നാലിന്ന്‌, സ്വീകരിച്ച സമകാലിവിഷയങ്ങളില്‍ ചിലത്‌ ഭീഷണികള്‍ക്ക്‌ വഴങ്ങി, പിന്‍വലിക്കുന്നൊരവസ്ഥയിലേക്കാണ്‌ സര്‍വ്വകലാശാലകള്‍ പതുക്കെ വഴുക്കിക്കൊിരിക്കുന്നത്‌. നമ്മുടെകാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനകേന്ദ്രമായ ഗ്വാനാമോയുടെ ഭിത്തികളില്‍, ആത്മരക്തംകൊെഴുതപ്പെട്ടൊരു കവിത മാറ്റിനിര്‍ത്തി, എന്ത്‌ 'മനുഷ്യാവകാശമാണ്‌' നമ്മളിനി പഠിപ്പിക്കാന്‍ പോകുന്നത്‌. ഗ്വാനാമോയെ പിന്തുണക്കുന്നുവോ ഇല്ലയോ എന്ന പ്രശ്‌നം, ചര്‍ച്ച ചെയ്യുന്നതിന്നു പകരം, കവിതയില്‍ എന്തു്‌, എന്തില്ല എന്ന്‌ ചര്‍ച്ച ചെയ്യുന്നതിന്നു പകരം, കവി ആരാണ്‌ ആരല്ല എന്നന്വേഷിക്കുന്നതിലാണ്‌, നമ്മളിപ്പോള്‍ അവസാനിച്ചു പോയിരിക്കുന്നത്‌! നാളെയല്ല ഇന്നുതന്നെ സൗന്ദര്യശാസ്‌ത്രവും ചരിത്രവും നമ്മെ പരിഹസിച്ച്‌ ചിരിക്കും.
'കവിതയാണ്‌ ഞങ്ങളുടെ നീറുന്ന ഹൃദയത്തിന്റെ സാന്ത്വനത്തൈലം' എന്നവസാനിക്കുന്ന ആ കവിതയില്‍, ഏ കെ ഫോര്‍ട്ടിസെവനും, കുഴിബോംബും 'ഭീകരര്‍' ജനങ്ങള്‍ക്കൊരുക്കുന്ന 'റൈഫിള്‍സദ്യ'യുമില്ല. കടലേ, നീയും ഞങ്ങളെ കൈവെടിയുകയാണോ എന്നൊരു വിലാപമൊഴിച്ചാല്‍, അതിലൊരിടത്തും വേറൊരു കലാപവുമില്ല. തടവുകാരുടെ രക്ഷ അസാധ്യമാക്കുന്ന ആ കടലിലേക്കു വലിച്ചെറിയപ്പെടുന്ന ഒരുകല്ല്‌പോലും, റുബായിസിന്റെ കവിതയില്‍നിന്നും കെടുക്കാന്‍ കഴിയില്ല. കൊടിയ ഏകാന്തതയുടെ കണ്ണുനീരും, രക്ഷയെക്കുറിച്ചുള്ള വ്യഥയുമൊഴിച്ചു മറ്റൊന്നും അതില്‍നിന്നും കുഴിച്ചെടുക്കാന്‍ കഴിയില്ല. എന്നിട്ടും സംഘപരിവാര്‍ സഹൃദയര്‍ ആ കവിതയില്‍ കാണുന്നത്‌ അല്‍ഖ്വയ്‌ദ സ്‌ഫോടനമാണ്‌! കവിതയുടെ സമൂര്‍ത്ത സന്ദര്‍ഭത്തില്‍ കൃത്യമായും സാമ്രാജ്യത്വം മര്‍ദ്ദകര്‍ എന്ന ഭാവാര്‍ത്ഥം വിനിമയം ചെയ്യുന്ന 'അവിശ്വാസികള്‍' എന്നൊരൊറ്റ വാക്കിന്‌ ചുറ്റുമാണവര്‍ വട്ടം കറങ്ങുന്നത്‌!
ഫാസിസ്റ്റ്‌ ഓഷ്‌വിറ്റ്‌സിനും ഗുജറാത്തിലെ നരോദ്‌പാട്യക്കും ശേഷം കവിത അസാധ്യമാണെന്ന്‌ പലരും തിരിച്ചറിഞ്ഞപോലെ, ഗ്വാനാമക്ക്‌ശേഷം എന്ത്‌ കവിത എന്ന വ്യാകുലത ചിലപ്പോഴെങ്കിലും സര്‍ഗ്ഗ പ്രതിഭകളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഗ്യാസ്‌ചേമ്പറുകള്‍ക്കും, കൊലമരങ്ങള്‍ക്കും, നശിപ്പിക്കാനാവാത്ത സ്വപ്‌നങ്ങള്‍ക്ക്‌ പക്ഷേ, അങ്ങിനെ സ്വയം അവസാനിക്കാനാവാത്തത്‌കൊാണ്‌, പിന്നെയും കവിതകള്‍ പിറന്നുകൊേയിരിക്കുന്നത്‌.
'കവിത പഠിക്കാന്‍' 'കവിയെ' അറിയല്‍തന്നെ പ്രസക്തമല്ല. പല പ്രാചീനകാല കവികളും, ഏത്‌ നൂറ്റാിലാണ്‌ കൃത്യമായി ജീവിച്ചതെന്ന്‌ സാഹിത്യഗവേഷകര്‍ക്കുപോലും കെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ അവര്‍ ഏതൊക്കെ കേസ്സില്‍ പ്രതിയായിരുന്നു എന്നുള്ളത്‌. 'കവിത വായിച്ചാല്‍ അല്‍ഖ്വയ്‌ദ പശ്ചാത്തലത്തിലേക്ക്‌ കുട്ടികള്‍ ആകര്‍ഷിക്കപ്പെടും' എന്നാണ്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകയായ ലീലാമേനോന്‍ പറയുന്നത്‌. മറ്റു ചിലര്‍ കവിതാവിവാദത്തില്‍ ഇടപെട്ട്‌ വാദിച്ചത്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയെ ഭീകരവാദികള്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നുവെന്നാണ്‌! അസംബന്ധങ്ങളും അതിശയോക്തികളും പ്രചരിപ്പിക്കാനുള്ള ആജീവനാന്ത അവകാശമാണ്‌ ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്‌!

1 അഭിപ്രായം:

  1. താങ്കള്‍ ഉപയോഗിക്കുന്ന മലയാളം ഫോണ്ട് കൃത്യമല്ല ...പല അക്ഷരങ്ങളും തെറ്റിയിട്ടാണ് ഉള്ളത് !!

    മറുപടിഇല്ലാതാക്കൂ