Pages

2013, ജൂലൈ 7, ഞായറാഴ്‌ച

വ്യാജ ഏറ്റുമുട്ടലുകള്‍ ചോദിക്കുന്നു അടുത്ത ഊഴം ആരുടേത്‌!

അപമാനിക്കപ്പെട്ട മൃതദേഹം രാത്രിയില്‍ എന്നോട്‌ പറഞ്ഞു/ കില്ലേ എന്റെ കൈകള്‍ ചേര്‍ത്തു വെച്ചത്‌/ അല്ല, ആ തോക്ക്‌ തീര്‍ച്ചയായും എന്റേതല്ല/ എനിക്ക്‌ വെടിയുകളെ അറിയില്ല/ എന്റെ മേല്‍തറഞ്ഞതിനെ ഒഴികെ..........
മരിച്ചു ചെന്നപ്പോഴാണറിയുന്നത്‌ ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും പൊടിഞ്ഞതുമായ/ മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു./ മരണശേഷം അവരുടെ വിരലുകളില്‍/ ഉടക്കിവെക്കപ്പെട്ട തോക്കുകളെക്കുറിച്ച്‌. അതിനുശേഷം ചിത്രങ്ങളെടുത്ത്‌ പ്രദര്‍ശിപ്പിച്ച്‌, അവരെ അപമാനിച്ചതിനേക്കുറിച്ച്‌/ കാല്‍പനികങ്ങളായ ഡയറിക്കുറിപ്പുകള്‍ അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്‌/ മൃതദേഹങ്ങള്‍ കളവ്‌ പറയാറില്ല/ ഞങ്ങളാണ്‌ സത്യം/ ഞങ്ങള്‍ മാത്രമാണ്‌ സത്യം/ പക്ഷേ മൃതദേഹങ്ങള്‍ക്ക്‌ എന്ത്‌ ചെയ്യാന്‍ കഴിയും? (ഊഴം: വിജയലക്ഷ്‌മി)
നിരക്ഷരര്‍ ഡയറിയെഴുതും, വെടിവെക്കാനറിയാത്തവര്‍ തോക്കെടുക്കും, കാലില്ലാത്തവര്‍ മാര്‍ച്ചു ചെയ്യും...... 'വ്യാജ ഏറ്റുമുട്ടലുകള്‍ക്ക്‌'ഇതിനേക്കാള്‍ ഗാംഭീര്യം കിട്ടണമെങ്കില്‍ ഇനി സാക്ഷാല്‍ മരിച്ചവര്‍, കുഴിമാടങ്ങളില്‍നിന്നും 'ബോംബു'മായി എഴുന്നേറ്റ്‌ വരേി വരും!


ഒരിക്കല്‍കൂടി ഗുജറാത്ത്‌ വംശഹത്യയുടെ കുഴിച്ചുമൂടപ്പെട്ട ദൃശ്യങ്ങള്‍, മാധ്യമങ്ങളില്‍, തെളിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. രുപേര്‍ നോക്കുമ്പോള്‍, ലോകം മാറുന്നു എന്നര്‍ത്ഥത്തില്‍, പ്രണയത്തിനൊരു പുവ്‌ നല്‍കിയത്‌, പ്രശസ്‌തകവി ഒക്‌ടോവിയാപാസാണ്‌. ഇശ്‌റത്ത്‌ ജഹാന്റേയും പ്രാണേഷ്‌കുമാറിന്റെയും പ്രണയത്തിന്‌ പക്ഷേ നരേന്ദ്രമോഡി നല്‍കിയത്‌ പൂവല്ല, വെടിയുകളാണ്‌. മോഡിയെ കൊല്ലാന്‍ പദ്ധതിയിട്ട ലഷ്‌കര്‍ഭീകരര്‍ എന്ന മുദ്രചാര്‍ത്തിയാണ്‌ 2004 ജൂണ്‍ 15ന്‌, അഹമ്മദാബാദിനടുത്തുവെച്ച്‌, ഇവരിരുവരേയും ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ചുകൊന്നത്‌. 'നിന്നെയിഷ്‌ടപ്പെടുന്നില്ല ഞാന്‍, കാരണം, നിന്നെയിഷ്‌ടപ്പെട്ടു പോയത്രമാത്രം' എന്നവര്‍ പ്രാണന്‍ പറിയുന്ന നേരത്തും പരസ്‌പരം പറഞ്ഞിരിക്കണം. അധികാരത്തിന്റെ അലര്‍ച്ചകള്‍ക്ക്‌ കേള്‍ക്കാനാവത്തൊരു ഹൃദയഭാഷയില്‍ അവര്‍ പറഞ്ഞത്‌ എത്രമേല്‍കാതോര്‍ത്താലും ആ മോഡിക്ക്‌ കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല.
എന്തിനെന്നറിയാതെ വെടിയേല്‍ക്കുമ്പോള്‍ ഇസ്രത്ത്‌ പ്രാണേഷിനേയും പ്രാണേഷ്‌ ഇസ്രത്തിനേയും അവസാനമായൊന്നു നോക്കിയിരിക്കണം. തങ്ങള്‍ അവസാനിക്കുകയാണെന്നറിയുമ്പോഴും അവസാനങ്ങളില്ലാത്ത ഏതോ പച്ചപ്പുകള്‍ തേടി അവരുടെ സ്വപ്‌നങ്ങളപ്പോള്‍ പറന്നിരിക്കണം. 2002 ഫിബ്രുവരി മാസത്തില്‍ മനുഷ്യമാംസം കുത്തിക്കീറിത്തിന്ന ഫാസിസ്റ്റ്‌ കഴുകന്മാര്‍; 2004ലിലും മനുഷ്യമാംസം തിന്നാന്‍ ആര്‍ത്തിപൂ്‌ കാത്തിരിക്കുന്നുാവും എന്നവര്‍ ഒരിക്കലും കരുതിയിട്ടുാവില്ല. ഗുജറാത്തില്‍ എപ്പോഴും എന്തും പ്രതീക്ഷിക്കാമെങ്കിലും!
ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ച്‌ കവിതകളും കഥകളും പഠനങ്ങളും സിനിമകളും പ്രഭാഷണങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും കോടതിവിധികളും എത്രയോ ഉായിട്ടു്‌. ഇനിയുമുാകും. എന്നാല്‍ ഭീകരതകളും വ്യാജഏറ്റുമുട്ടലുകളും തെളിയുന്നത്‌ അതിന്‌ നേതൃത്വം നല്‍കിയവരുടെതന്നെ പ്രായശ്ചിത്തത്തിലൂടെയാണ്‌ എന്നുള്ളത്‌; മനുഷ്യത്വം എത്ര കടുത്ത പ്രതിസന്ധികളേയും അതിജീവിക്കുകതന്നെ ചെയ്യും എന്ന പ്രത്യാശക്ക്‌ കിട്ടുന്ന വല്ലാത്തൊരു കരുത്താണ്‌. അത്തരമൊരു പശ്ചാത്തലത്തിലാണ്‌ അസിമാനന്ദസ്വാമികളുടെയും, ജി എല്‍ സിംഘല്‍ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റേയും കുറ്റസമ്മതങ്ങള്‍ പ്രസക്തമാകുന്നത്‌.
കലീം എന്ന്‌ പേരായ 'നിരപരാധിയായ ഒരപരാധി'യുടെ നിഷ്‌കളങ്ക പെരുമാറ്റമാണ്‌; അസീമാനന്ദയുടെ തുറന്ന്‌ പറച്ചിലുകള്‍ക്ക്‌ അവസരമൊരുക്കിയത്‌. ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണ്‌ കലീം. ആ കലീമുമായി പരിചയപ്പെടാന്‍ അസീമാനന്ദസ്വാമികള്‍ക്ക്‌ കഴിഞ്ഞില്ലായിരുന്നെങ്കില്‍, 2008ല്‍ നടന്ന മലേഗാവ്‌ മുതലുള്ള നിരവധി സ്‌ഫോടനങ്ങളുടെ രഹസ്യം പുറംലോകമറിയാന്‍ പിന്നേയും എത്രയോ വൈകുമായിരുന്നു. ചിലപ്പോള്‍ ആ രഹസ്യം അറിയപ്പെടാതെ നിരപരാധികള്‍ അപരാധികള്‍ തന്നെയായി ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.
എത്രതന്നെ കുരിശേറ്റപ്പെടുമ്പോഴും നീതി എവിടെയോ നിവര്‍ന്ന്‌ നില്‍ക്കുന്നതുകൊാവണം, മനുഷ്യവംശം ഗുജറാത്തില്‍പോലും നിലനില്‍ക്കുന്നത്‌. മനുഷ്യര്‍ മരിക്കുമ്പോള്‍ അവരോടൊപ്പം അവര്‍ചെയ്‌ത സര്‍വ്വ നന്മയും തിന്മയും ഒരെതിര്‍പ്പുമില്ലാതെ കുഴിമാടത്തിലേക്ക്‌ വിനയപൂര്‍വ്വം ഇറങ്ങി നില്‍ക്കുമത്രെ. അപ്പോളും നീതിമാത്രം തിരിഞ്ഞു നടക്കുമത്രെ. അതുകൊാവണം 'ജീവിതം' പൂര്‍ണ്ണമായും മുടിഞ്ഞുപോവാത്തത്‌!
ഇസ്രത്ത്‌ പ്രാണേഷ്‌.......വ്യാജഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ജി എല്‍ സിംഘല്‍ ക്രൈംബ്രാഞ്ച്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ആണ്‌. ഇത്‌ പോലീസ്‌ നേതൃത്വത്തില്‍ നടന്ന ക്രൂരമായ കൊലപാതകമാണെന്നും, സ്വന്തം അച്ഛനായ സിങ്കലിന്‌ ഇതില്‍ പങ്കുന്നെും അറിഞ്ഞ്‌ മനംനൊന്ത്‌ 16 വയസ്സുള്ള സിംഘലിന്റെ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സിംഘല്‍ കുറ്റസമ്മതം നടത്തുന്നതിന്‌ മുമ്പായി പറഞ്ഞത്‌, ഞാന്‍ ചെയ്‌ത കുറ്റത്തിന്‌ എനിക്ക്‌ മുമ്പേതന്നെ ശിക്ഷ ലഭിച്ചു എന്നത്രെ!
എല്ലാവരും മനുഷ്യരായതിനാല്‍ തെറ്റുപറ്റാനുള്ള സാധ്യതയു്‌. എന്നാല്‍ എല്ലാവരും മനുഷ്യരായതിനാല്‍തന്നെ അതിവേഗം തെറ്റ്‌ തിരുത്താനുള്ള ഉത്തരവാദിത്തവുമു്‌. കുറ്റബോധംപോലുമില്ലാതെ തെറ്റുചെയ്യാന്‍ മാത്രമായി എന്തിന്‌ മനുഷ്യര്‍ ജീവിക്കണം?
എനിക്ക്‌ തോന്നുന്നത്‌ ദൊസ്‌തോവ്‌സ്‌കിയുടെ പ്രശസ്‌തമായ, 'കുറ്റവും ശിക്ഷയും' എന്ന നോവലിന്റെ ഒരു സംഗ്രഹിത പതിപ്പെങ്കിലും ഗുജറാത്തില്‍ സൗജന്യമായി അച്ചടിച്ച്‌ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സന്നദ്ധമാകണമെന്നാണ്‌. പറ്റുമെങ്കില്‍, ദൊസ്‌തോവ്‌സ്‌കി അനശ്വരമാക്കിയ 'റാസ്‌ക്കോള്‍ നിക്കോഫിന്റെ' ഒരു പ്രതിമ, ഗുജറാത്ത്‌ അസംബ്ലിക്ക്‌ മുമ്പില്‍ സ്ഥാപിക്കുകയും ചെയ്യണം. താന്‍ നടത്തിയൊരു കൊലയുടെ കുറ്റം മറ്റൊരാള്‍ സമ്മതിച്ചു കഴിഞ്ഞിട്ടും, അയാളല്ല, ഞാനാണ്‌ കുറ്റവാളി എന്നുപറയാന്‍ കഴിയുംവിധം വളര്‍ന്ന 'റാസ്‌ക്കോള്‍ നിക്കോഫും' മോഡിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള താരതമ്യം എന്നെങ്കിലും സാധ്യമാകുമെന്നുള്ളതുകൊല്ല ഇങ്ങനെ പറയുന്നത്‌!
ആ കിഴവിയെ കൊന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെയാണ്‌ കൊന്നത്‌ എന്ന്‌ പറഞ്ഞ്‌ ഉള്ളില്‍, തിളച്ചു മറിഞ്ഞു റാസ്‌ക്കോള്‍ നിക്കോഫ്‌.
ഒടുവില്‍ മനുഷ്യന്റെ മുഴുവന്‍ ദുരിതത്തിന്റെയും മുമ്പില്‍ മുട്ടുകുത്തിനിന്നു റാസ്‌ക്കോള്‍ നിക്കോഫ്‌!
തനിക്കൊഴിച്ച്‌ മറ്റാര്‍ക്കുമറിയാത്ത ഒരു കുറ്റത്തില്‍നിന്നും എങ്ങിനെയും രക്ഷപ്പെടാമായിരുന്നിട്ടും, സ്വയം ശിക്ഷിച്ചു റാസ്‌ക്കോള്‍ നിക്കോഫ്‌.
എന്നാല്‍ തനിക്കും മറ്റുള്ളവര്‍ക്കുമെല്ലാം നന്നായറിയുന്ന സമാനതകളില്ലാത്ത ഒരു വംശഹത്യയില്‍നിന്നും രക്ഷപ്പെട്ട്‌ പ്രധാനമന്ത്രിയാവാനാണ്‌ മോഡി മോഹിക്കുന്നത്‌!

9 അഭിപ്രായങ്ങൾ:

 1. സാക്ഷ്യം സത്യത്തെ
  അടിച്ചിരുത്തുമ്പോള്‍
  അസത്യം ചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്നായി. സത്യം ആളുകള്‍ക്കറിയാഞ്ഞിട്ടല്ല. അവരിലധികം പേരും പ്രതികരിക്കുന്നില്ല. ജീവിതത്തിന്റെ സുഖഭോഗങ്ങളുടെ കടല്‍ത്തീരങ്ങളില്‍ അരാഷ്ട്രീയതയുടെ കാറ്റേറ്റുമയങ്ങുകയാണ്.
  പ്രാണേഷ്‌കുമാര്‍ എന്ന ജാവേദും ഇശ്‌റത്ത് ജഹാനും പ്രണയത്തിലായിരുന്നു എന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്? എന്താണതിന് തെളിവ്?

  മറുപടിഇല്ലാതാക്കൂ
 3. പണ്ട് എവിടെയോ വായിച്ച ഓര്‍മയിലാണ് പ്രണയം എന്ന് പറഞ്ഞത്..പക്ഷേ ഇന്ന് ഇശ്‌റത്ത് ജഹാന്‍റെ അച്ഛന്‍റെ പ്രസ്താവന വന്നതില്‍ നിന്നും മനസിലാകുന്നത്,അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നു എന്നാണ്.പ്രണയം എന്നതിന് പകരം സൗഹൃദം എന്ന് തിരുത്തുന്നു.
  thanks for your comments

  മറുപടിഇല്ലാതാക്കൂ
 4. >> മനുഷ്യത്വം എത്ര കടുത്ത പ്രതിസന്ധികളേയും അതിജീവിക്കുകതന്നെ ചെയ്യും എന്ന പ്രത്യാശക്ക്‌ കിട്ടുന്ന വല്ലാത്തൊരു കരുത്താണ്‌. അത്തരമൊരു പശ്ചാത്തലത്തിലാണ്‌ അസിമാനന്ദസ്വാമികളുടെയും, ജി എല്‍ സിംഘല്‍ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റേയും കുറ്റസമ്മതങ്ങള്‍ പ്രസക്തമാകുന്നത്‌. <<

  നല്ല വിശകലനം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 5. സാറിന്റെ എഴുത്തുകളുടെ ഭംഗി ആസ്വദിക്കുന്ന ഒരു പാവപ്പെട്ട പട്ടിണി ബ്ലോഗറാണ് ഈയുള്ളവന്‍.
  ഇനിയും വരാം!
  അനുഗ്രഹിച്ചാലും.

  കമന്റ് സെറ്റിങ്ങ്സില്‍ പോയി വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തുകളയൂ.

  മറുപടിഇല്ലാതാക്കൂ
 6. അകക്കണ്ണ് കണ്ട ഇടപെടലുകള്‍ ..........
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ