Pages

2013, ജൂലൈ 29, തിങ്കളാഴ്‌ച

അന്ന്‌ 'ആരോമല്‍', ഇന്ന്‌ ഷഫീഖ്‌

ഒന്ന്‌ 
'ഷഫീഖും' ഏതൊരു മനുഷ്യനേയുംപോലെ, മറ്റാരുടെയോ സ്വകാര്യാഹ്ലാദങ്ങളില്‍നിന്നും പിറന്നു. ഒരപേക്ഷയും കൊടുക്കാതെ. സ്വയമാവശ്യപ്പെടാതെ ലഭിക്കുന്ന ഏതൊരു ജന്മവും, പിന്നീട്‌ ആവശ്യങ്ങളുടെ, എഡിറ്റ്‌ ചെയ്യുക പ്രയാസമായ, ഒരു സമാഹാരമായി മാറും. ഷഫീഖിന്റെയും ജീവിതം അങ്ങിനെത്തന്നെ. ഏതൊരു കുഞ്ഞിന്റെയും പിറവി വിശദമാക്കാന്‍ ശാസ്‌ത്രത്തിന്‌ കഴിയും. എന്നാല്‍ അതിന്ന്‌ പിന്നിലുാവേ സ്‌നേഹവും കരുതലും, ലാബറട്ടറികള്‍ പൊളിക്കും. ശാസ്‌ത്രം ആ സ്‌നേഹങ്ങള്‍ക്കു മുമ്പില്‍ സ്‌തംഭിക്കും. ആവശ്യമില്ലാതെ സംഭവിച്ച്‌ പോകുന്ന അപ്രതീക്ഷിത ജന്മങ്ങള്‍പോലും ആദരവര്‍ഹിക്കുന്നതാണെന്ന്‌, സര്‍ക്കാറുകള്‍ക്ക്‌ മുമ്പേ, മനുഷ്യസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഗ്രാമം 'അവിഹിത ഗര്‍ഭ'ത്തില്‍ പിറന്ന ഒരു കുഞ്ഞിന്‌ 'നിരപരാധി' എന്നൊരു സ്‌പെഷല്‍ പേര്‌ നല്‍കിയിരുന്നത്‌ ഇപ്പോഴും ഞാനോര്‍ക്കുന്നു. ആ കുഞ്ഞിനോടല്ല, ആ കുഞ്ഞിന്റെ പിറവിയോടുള്ള സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാത്ത 'പിതാവെന്ന' പദവിയര്‍ഹിക്കാത്ത ഭീരുവിനെ അന്നേ ഞങ്ങള്‍ക്ക്‌ അപരാധിയായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
കുട്ടികളുടെ ചെറിയ 'കുറ്റങ്ങള്‍', അതെത്ര അലോസരമുാക്കുന്നതായാലും മനുഷ്യര്‍ പൊറുത്തിരുന്നു. 'കുട്ടികളല്ലേ' എന്നൊരൊറ്റ പറച്ചിലില്‍ ആ വാത്സല്യം നുരച്ച്‌ പതഞ്ഞിരുന്നു. മോനേ, മോളേ, കുഞ്ഞാ എന്നിങ്ങനെയൊക്കെയല്ലാതെ ആരും അവരെ അവരുടെ മുഴുവന്‍ പേരും പറഞ്ഞ്‌ വിളിച്ചിരുന്നില്ല. എത്ര വലിയ പേരുകളിട്ടാലും കുട്ടികള്‍ക്കൊക്കെ 'വേറെ വേറെ' വിളിപേരുകളുായിരുന്നു. അവരുടെ കുസൃതികളിലും, കളികളിലും, ചിരികളിലും, കരച്ചിലിലുമെല്ലാം സ്വപ്‌നലോകങ്ങളുടെ മഴവില്‍ നിറങ്ങള്‍ കലര്‍ന്നിരുന്നു. നരജീവിതമായ വേദനക്കുള്ള മരുന്നെന്ന്‌ കവികള്‍ അവരെ വാഴ്‌ത്തി. കുട്ടികള്‍ വെറും കുട്ടികളല്ല, അവരും മനുഷ്യരാണെന്ന്‌ കവികള്‍ എപ്പോഴും നമ്മെ ഓര്‍മിപ്പിച്ചു. അവര്‍ നിങ്ങളിലൂടെയല്ല, നിങ്ങള്‍ അവരിലൂടെയാണ്‌ ആവിഷ്‌കരിക്കപ്പെടുന്നതെന്നവര്‍ ആവര്‍ത്തിച്ചു. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത ദൈവജ്ഞരല്ലോ കുട്ടികള്‍ എന്നവര്‍ വിസ്‌മയപ്പെട്ടു. കുട്ടികള്‍ മനുഷ്യവംശത്തിന്റെ പിതാക്കളാണെന്നവര്‍ തിരിച്ചറിഞ്ഞു.
അകലേക്ക്‌, അകലേക്ക്‌, അറിയാത്ത നാടുകളിലേക്ക്‌, അന്നംതേടി പോകുമ്പോഴും, 'മക്കളേ നിങ്ങള്‍ക്കു വേി' എന്നോരോ പ്രവാസിയും ഉള്ളം പിളര്‍ന്നു. എല്ലാ പ്രയാസങ്ങള്‍ക്കിടയിലും, 'അവര്‌ തിന്നട്ടെ, അവര്‌ പഠിക്കട്ടെ, അവര്‌ കളിക്കട്ടെ' എന്നാണോരോ രക്ഷിതാവും പറയാതെ ജീവിതം മുഴുവന്‍ പറഞ്ഞുകൊിരിക്കുന്നത്‌. മക്കള്‍ തെറ്റിയാലും, പിതാക്കള്‍ ഇടഞ്ഞാലും പെറ്റതള്ളയുടെ മനസ്സെന്നും മുടിയരായ മക്കള്‍ക്ക്‌ വേി, എല്ലാ ഭാഷകളിലും നിലവിളിക്കും. എന്നോ, എവിടേക്കിന്നില്ലാതെ പോയ മകന്‌, നിത്യവും ചോറുാക്കി കാത്തിരുന്ന ബഷീറിന്റെ 'ഉമ്മ', ആ വാത്സല്യത്തിന്റെ ഉയിരായി മലയാളത്തില്‍ നിറഞ്ഞു നിന്നു.
മകന്റെ കാമുകിക്കുവേി സ്വന്തം കരള്‌ പറിച്ചുകൊടുത്തൊരുമ്മയുടെ കഥ വായിച്ചതിപ്പോഴും ഓര്‍മ്മയില്‍ നിലവിളിക്കുന്ന്‌. മാതാവിന്റെ പൂങ്കരള്‍ തരാതെ നിന്നെ സ്വീകരിക്കില്ലെന്ന്‌ പറഞ്ഞ, 'കാമുകി'യെ തൃപ്‌തിപ്പെടുത്താന്‍, അമ്മയെകൊന്ന്‌, കരള്‍ പറിച്ചെടുത്ത്‌, ഒരു വാഴയിലയില്‍ പൊതിഞ്ഞ്‌, കാട്ടിലൂടെ തിടുക്കപ്പെട്ട്‌, ഓടുന്നതിന്നിടയില്‍, ഒരു കല്ലില്‍തട്ടി, മകന്‍ മറിഞ്ഞു വീഴുകയും കയ്യിലിരുന്ന ഉമ്മയുടെ 'കരള്‍' തെറിച്ചു പോവുകയും ചെയ്‌തുവത്രെ. മകനെ വേദനിപ്പിച്ചത്‌, ആ വീഴ്‌ചയേക്കാളേറെ കരള്‍ നഷ്‌ടപ്പെട്ടതായിരുന്നു. വിഷണ്ണനായി നിന്ന മകനെ ആശ്വസിപ്പിച്ചുകൊ്‌ തെറിച്ചുപോയ കരള്‍ ഏതോ പൊന്തക്കാട്ടില്‍നിന്നും പറഞ്ഞുവത്രേ. മോനേ വിഷമിക്കേ, ഞാനിവിടെയു്‌. പിന്നെ ഇന്ന്‌ സങ്കല്‍പിക്കുക പ്രയാസമായ ഒരന്വേഷണവും. നിനക്കെന്തെങ്കിലും പറ്റിയോ എന്ന്‌! 
അങ്ങിനെയൊക്കെയുള്ള ഒരു സ്‌നേഹമാണ്‌, ഇപ്പോള്‍ സമാനതകളില്ലാത്ത ക്രൂരതകളായി, മനുഷ്യത്വത്തിന്നു നേരെ കുരക്കുന്നത്‌! ദല്‍ഹിയില്‍ ഭരണകൂട സഹായത്തോടെ നടന്ന സിക്ക്‌ കൂട്ടക്കൊലയുടെ നടുക്കങ്ങളില്‍ സ്‌പര്‍ശിച്ച്‌, മുമ്പ്‌ എ അയ്യപ്പനെഴുതിയത്‌, 'പിതാവിന്റെ പിളര്‍ന്ന ഹൃദയത്തില്‍/ കൈക്കുഞ്ഞിനെ അടക്കം ചെയ്‌ത/ ഘാതകന്റെ പരിഹാസ നീതി'യെക്കുറിച്ചായിരുന്നു. എന്നാലിന്ന്‌ സാക്ഷാല്‍ പിതാക്കളിലും മാതാക്കളിലുംപെട്ട ചിലര്‍തന്നെ ഘാതകരും പീഡകരുമായി മാറുന്ന, സമാശ്വസിക്കപ്പെടാനാവാത്ത പകപ്പുകളിലേക്കാണ്‌, വാര്‍ത്തകള്‍ ദയാരഹിതമായി നമ്മെ വലിച്ചെറിയുന്നത്‌. പമ്പരം കറക്കിയില്ലെങ്കിലും പട്ടം പറത്തിയില്ലെങ്കിലും, അമ്പിളിമാമനെ കില്ലെങ്കിലും, താരാട്ട്‌ പാട്ടുകള്‍ കേട്ടില്ലെങ്കിലും, അമ്മിഞ്ഞ കിട്ടിയില്ലെങ്കിലും, 'ഒന്നു ജീവിച്ച്‌ പോവാനെങ്കിലും' ഞങ്ങളെ, നിങ്ങള്‍ അനുവദിക്കുകയില്ലേ എന്നാണ്‌, പീഡിത ബാല്യങ്ങള്‍ ക്രൂരരായിതീര്‍ന്ന 'ശിക്ഷിതാക്കളോട്‌' വിളിച്ചുചോദിക്കുന്നത്‌. ജന്മകരച്ചില്‍, ജീവിതാന്ത്യംവരെ തുടരാന്‍ ശിക്ഷിക്കപ്പെട്ടവരായി തീരുകയാണോ നമ്മുടെ കുഞ്ഞുങ്ങള്‍? ഇങ്ങനെയുള്ള നമ്മള്‍ മനുഷ്യരാണെന്ന്‌ ആരോ പറഞ്ഞത്‌, നമ്മെ പറ്റിക്കാനാവുമോ?
കുട്ടികള്‍ ആരുടേതാണ്‌. തീര്‍ച്ചയായും അവര്‍ മനുഷ്യരാശിയുടെ സാധ്യതകളാണ്‌. അവരുടെ 'രക്ഷിതാക്കള്‍' മനുഷ്യരാശിയുടെ ഭാഗമാവുമ്പോള്‍, മാത്രമാണ്‌ കുട്ടികള്‍ അവരുടേത്‌ കൂടിയാവുന്നത്‌. മുതലാളിത്തമാണ്‌, വട്ടിയും പട്ടിയും കുട്ടിയുമെല്ലാം സ്വന്തം സ്വത്താണെന്ന 'വട്ടത്തരം' വിളിച്ചുകൂവുന്നത്‌. പെറ്റമ്മയോ പോറ്റമ്മയോ ആരാണ്‌ ശ്രേഷ്‌ഠര്‍ എന്ന ചോദ്യം പഴയൊരു പ്രഹേളികയായി, ഇന്നും നമ്മെ അസ്വസ്ഥമാക്കണം. കുഞ്ഞിന്റെ മേലുള്ള ഉടമസ്ഥതാവകാശം സ്ഥാപിക്കാന്‍ പെറ്റമ്മയും, ഒരു പോറ്റമ്മയും മുമ്പൊരു രാജാവിനെ സമീപിച്ചു. രുപേരും ഒരേപോലെ, കുഞ്ഞിനെ തങ്ങള്‍ക്ക്‌ വേണമെന്ന്‌ വാദിച്ചു. ഒടുവില്‍ 'നീതിമാനായ' രാജാവ്‌(?) കുഞ്ഞിനെ കൃത്യം നടുമുറിച്ച്‌ ഒരു പാതി ഒരാള്‍ക്കും, മറുപാതി മറ്റേയാള്‍ക്കും നല്‍കാനുള്ള ഉത്തരവ്‌ പ്രഖ്യാപിച്ചപ്പോള്‍, 'പോറ്റമ്മ' എനിക്ക്‌ എന്റെ കുഞ്ഞ്‌ ജീവിച്ച്‌ കാല്‍ മതി എന്ന്‌ പറഞ്ഞ ഉടമസ്ഥതാവകാശം ഉപേക്ഷിച്ചുവത്രെ. ബ്രഹ്‌ത്തിന്റെ, 'കോക്കേഷ്യന്‍ ചോക്ക്‌ സര്‍ക്കിള്‍' എന്ന നാടകം ഇന്നും മനസ്സില്‍ നിറയുന്നു.
കുട്ടികള്‍ ആരുടേതാണ്‌; അവരെ മനുഷ്യകുഞ്ഞായി സംരക്ഷിക്കുന്ന മനുഷ്യരുടേതാണ്‌. പെറ്റമ്മക്ക്‌ കുഞ്ഞില്‍ 'അര്‍ഹതയുാവുന്നത്‌' അവരൊരു 'പോറ്റമ്മ' കൂടിയായി വളരുമ്പോഴാണ്‌. എന്നാല്‍ 'പോറ്റമ്മക്ക്‌', പെറ്റമ്മയാവാതെ, തന്നെ, കുഞ്ഞിന്റേതാവാന്‍ കഴിയും! അവര്‍ ശരിക്കുമൊരു പോറ്റമ്മ മാത്രമായിരുന്നാല്‍ മതി! അങ്ങിനെനോക്കുമ്പോള്‍, ഷഫീഖ്‌, അവനുചുറ്റും 'സ്‌നേഹവലയം' തീര്‍ത്ത ആ മാലാഖമാരുടെമാത്രം കുഞ്ഞാണ്‌. ഷഫീഖിന്‌ സ്വന്തം രക്ഷിതാക്കളില്‍നിന്നും കിട്ടാതെപോയ സ്‌നേഹം, അവന്‌ വാരിക്കോരി കൊടുത്ത കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയിലെ സിസ്റ്റര്‍ ബിന്‍സിജോസ്‌ മുതല്‍, എല്ലാവരോടും 'മനുഷ്യത്വം' എന്നും കടപ്പെട്ടിരിക്കുന്നു.
ര്‌
'ഇടുക്കി: മൂന്നു വയസ്സുകാരനെ ആറുമാസമായി പട്ടിക്കൊപ്പം ചങ്ങലക്കിട്ട പീഡിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍, ഇവര്‍ക്ക്‌ ജനിച്ച ആരോമല്‍ എന്ന കുട്ടിയാണ്‌, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പീഡനത്തിനിരയായത്‌. ചാണകം മെഴുകിയ വീടിന്റെ മുന്‍വശത്ത്‌ കെട്ടി ചങ്ങലയുടെ ഒരറ്റത്ത്‌ നായയെയും മറ്റേയറ്റത്ത്‌ കുട്ടിയെയും ബന്ധിച്ചശേഷമാണ്‌ മാതാപിതാക്കള്‍ കൂലിപ്പണിക്ക്‌ പോയിരുന്നത്‌. അതിക്രൂരമായ പീഡനങ്ങളാണ്‌, അച്ഛനില്‍നിന്ന്‌ ആരോമലിന്‌ ഏല്‍ക്കേിവന്നത്‌. കുട്ടിയുടെ വലതുകൈപ്പത്തി ചട്ടുകംകൊ്‌ പൊള്ളിച്ചിരുന്നു. ദേഹമാസകലം സിഗരറ്റ്‌കുറ്റികൊ്‌ കുത്തിയ പാടു്‌. ബെന്നി, സിഗരറ്റ്‌ കുത്തിക്കെടുത്തിയിരുന്നത്‌ തന്റെ ദേഹത്താണെന്ന്‌ കുഞ്ഞ്‌ പറഞ്ഞു. കുട്ടിക്കും നായക്കും ഒരേ പാത്രത്തിലാണ്‌ ഭക്ഷണം നല്‍കിയിരുന്നത്‌. ഇവിടെ വളര്‍ത്തിയിരുന്ന പശുവിന്‌ ഇതിനേക്കാള്‍ മെച്ചപ്പെട്ട തീറ്റ നല്‍കിയിരുന്നു.(പത്രവാര്‍ത്തയില്‍ നിന്ന്‌)'
ചൈനക്കാരുടെ ഗോര്‍ക്കിയെന്ന്‌ മാവോ വിശേഷിപ്പിച്ച ലുഷണ്‍ 'ഒരു നായയുടെ തിരിച്ചടി' എന്ന പേരില്‍ നായ്‌ക്കളെക്കുറിച്ച്‌ ഒരു കവിത എഴുതിയിട്ടു്‌. കിട്ടും കാണാത്ത, അന്തവും കുന്തവുമില്ലാത്ത ഒരു മനുഷ്യന്‍, എന്തൊക്കെയോ ചിന്തകളില്‍ മുഴുകി നിരത്തിലൂടെ നടക്കുകയാണ്‌. പെട്ടന്നൊരു പട്ടി അയാള്‍ക്ക്‌ പിറകില്‍, അയാളുടെ കാല്‌ തൊട്ടു തൊട്ടില്ലെന്നമട്ടില്‍ നില്‍ക്കുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ കത്‌ കാലില്‍ തൊടാന്‍ പോകുന്ന പട്ടിയെയാണ്‌. രോഷാകുലനായ അയാള്‍ പറഞ്ഞു: 'ഛെ, കാലു നക്കുന്ന പട്ടി'.....മഹത്തായ ഒരു മാനവിക ദൗത്യം നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍നിന്നും ആ പട്ടി വിളിച്ചു പറഞ്ഞു: 'മിസ്റ്റര്‍, അക്കാര്യത്തില്‍ ഞാന്‍ നിന്നോളമില്ല!'
മാതാപിതാക്കളുടെ പീഡനങ്ങളില്‍നിന്ന്‌ രക്ഷപ്പെടുത്തപ്പെട്ട കുഞ്ഞ്‌ അഭയകേന്ദ്രത്തില്‍വെച്ച്‌ കാണാനാവശ്യപ്പെട്ടത്‌ തന്നെ വളര്‍ത്തിയ തന്നോടൊപ്പം കളിച്ച ആ പട്ടിയെയായിരുന്നു. ചെന്നായ വളര്‍ത്തിയ കുട്ടിയെക്കുറിച്ച്‌ മുമ്പ്‌ കേട്ടിരുന്നു. ഇപ്പോഴിതാ പട്ടി പോറ്റിയ കുട്ടികളെയും നാം കാണുന്നു. അച്ഛനമ്മമാരുടെ പീഡനമേറ്റ്‌ പുളയുന്ന കുഞ്ഞിനെ ആ പട്ടി ആശ്വസിപ്പിച്ചിരിക്കും. ഏകാന്തതയുടെ പൊറുതികേടുകളില്‍ 'കൂട്ടിച്ചൊല്ലാനാവാത്ത വാക്കുകള്‍കൊ്‌' തന്റെ സങ്കടങ്ങള്‍ അവനാ പട്ടിയുമായി പങ്കുവെച്ചിരിക്കും. ഒരമ്മയും ഒരച്ഛനും നല്‍കാത്ത സ്‌നേഹം ആ പട്ടി അവന്‌ നല്‍കിയിരിക്കും. അവന്‌ ആരോമല്‍ എന്ന്‌ പേരിട്ടതും ആ 'നല്ല' പട്ടിയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ