Pages

2013, ജൂൺ 21, വെള്ളിയാഴ്‌ച

നടുക്ക്‌ മോഡി, അപ്പുറവും ഇപ്പുറവും ആര്‍?

ജാതിരഹിതവും മതനിരപേക്ഷവുമായ ഒരാധുനിക ജീവിതത്തെക്കുറിച്ചുള്ള മലയാളിയുടെ തെളിഞ്ഞ സ്വപ്‌നമഴവില്ലുകള്‍ക്കു മുകളില്‍ ജാതിമേല്‍ക്കോയ്‌മയുടെ നരച്ച അമ്ലമേഘങ്ങള്‍ ആകാശങ്ങളില്‍ അടിഞ്ഞുകൂടുമ്പോള്‍; ഭൂമിയില്‍ സംഭവിക്കുന്ന, സാംസ്‌കാരിക പതനങ്ങളെയാണ്‌ വെള്ളാപ്പള്ളി-സുകുമാരന്‍നായര്‍ ഐക്യം നൃത്തം ചവിട്ടി ആഘോഷിക്കുന്നത്‌. 'പിള്ള'യെന്ന 'ജാതിവാല്‍' പുഴുക്കള്‍ക്ക്‌ തിന്നാനിട്ടുകൊടുത്ത നവോത്ഥാനനായകനായ മന്നത്ത്‌ പത്മനാഭനും, നാം
എന്നെന്നേക്കുമായി ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ച ശ്രീനാരായണഗുരുവും പുതിയ ഐക്യപ്രഖ്യാപനം കേട്ട്‌ കരയാനാവാതെ ശവകുടീരങ്ങളിലിരുന്ന്‌ ചിരിക്കുന്നുാവണം! നായന്മാരും ഈഴവരും തമ്മില്‍ പുറത്ത്‌ അടിനടക്കുകയാണെന്ന്‌, ഉത്‌കണ്‌ഠാഭരിതനായി ഓടിവന്ന്‌ പറഞ്ഞ ശിഷ്യനോട്‌ മുമ്പ്‌ ഗുരു ചിരിച്ചുകൊ്‌ പറഞ്ഞത്‌, 'അങ്ങിനെയെങ്കിലും അവരൊന്ന്‌ അടുക്കുമല്ലോ' എന്നായിരുന്നു! എട്ടടി, പതിനാറടി, മുപ്പത്തിരടി, അറുപത്തിനാലടി ക്രമത്തില്‍, 'അയിത്തശാസ്‌ത്രം' നിര്‍ദ്ദേശിക്കുംവിധം കൃത്യമായി 'അടി'കണക്കില്‍ 'അകന്നുനിന്ന്‌' തമ്മിലടിക്കാനാവില്ലല്ലോ എന്നോര്‍ത്ത്‌, വേദനകള്‍ക്കിടയിലും 'അന്നദ്ദേഹം' ചിരിച്ചിരിക്കണം! പലപ്പോഴും ഗുരുവിന്റെ ചിരിയില്‍ കനലുകള്‍ എരിഞ്ഞിരുന്നു. മക്കത്തായവും മരുമക്കത്തായവും പരസ്‌പരം തീവ്രമായി ഏറ്റുമുട്ടിയൊരു സന്ദര്‍ഭത്തില്‍, ഏതാണ്‌ നല്ലതെന്ന്‌ ചോദിച്ച ശിഷ്യനോട്‌ അന്ന്‌ ഗുരു പറഞ്ഞത്‌, 'അയല്‍പക്കത്തായം' എന്നായിരുന്നു. അതിന്നര്‍ത്ഥം നായര്‍-ഈഴവ ഐക്യം മാത്രമല്ലെന്ന്‌ മനസ്സിലാക്കാന്‍ വെള്ളാപ്പള്ളിക്ക്‌ സുകുമാരന്‍നായരുടെ ട്യൂഷന്‍ക്ലാസ്സില്‍ പോകണമെന്നു വന്നാല്‍ അതെത്ര കഷ്‌ടമാണ്‌!
ഇന്നും വിവാഹപരസ്യങ്ങളില്‍, ദുര്‍ഗ്ഗന്ധം പരത്തുന്ന, 'ജാതി'ഭേദങ്ങള്‍ക്കെതിരെ ഒന്നിച്ച്‌നിന്നൊരു പ്രമേയം പാസ്സാക്കിയതിനുശേഷമായിരുന്നു വെള്ളാപ്പള്ളി-സുകുമാരന്‍നായര്‍ നേതൃത്വത്തില്‍ നായര്‍-ഈഴവ ഐക്യപ്രഖ്യാപനമുായിരുന്നതെങ്കില്‍, അതെത്രമേല്‍ ആവേശകരമാകുമായിരുന്നു. നായര്‍ക്കിടയിലെ മേല്‍-കീഴ്‌ അവസ്ഥകളെ സൂചിപ്പിക്കുന്ന നിരവധി ഉപജാതികളെ ഇല്ലാതാക്കിയാണ്‌, മന്നത്ത്‌ പത്മനാഭന്‍ മഹത്വത്തിന്റെ പടവുകള്‍ കയറിയത്‌. നായരെ നശിപ്പിച്ച കേസ്സ്‌കെട്ടും താലികെട്ടും കുതിരക്കെട്ടും വെടിക്കെട്ടും കൂടിച്ചേര്‍ന്ന 'നാലുകെട്ടുകളെ' ഇടിച്ചു നിരത്തിയാണ്‌, പ്രതിസന്ധികള്‍ക്ക്‌മുമ്പില്‍ പതറാതെ മന്നത്ത്‌ മുന്നോട്ട്‌ പോയത്‌. പ്രസ്‌താവനകളുടെ മട്ടുംമാതിരിയും കാല്‍ സുകുമാരന്‍നായര്‍ക്കിപ്പോള്‍ ആകെക്കൂടെ 'വെടിക്കെട്ടില്‍' മാത്രമാണ്‌ താല്‌പര്യം എന്ന്‌ ആര്‍ക്കും തോന്നിപ്പോകും! 'ആയിരം പ്രസംഗത്തേക്കാള്‍ നല്ലതാണ്‌ അര പ്രവര്‍ത്തി' എന്ന മന്നത്ത്‌ പത്മനാഭന്റെ പ്രസിദ്ധമായ പ്രയോഗം മറ്റാര്‌ മറന്നാലും സുകുമാരന്‍നായര്‍ ഓര്‍ക്കണമായിരുന്നു!
1916ലാണ്‌ മലയാളത്തിന്റെ സ്‌നേഹഭാജനമായ കുരമാരനാശാനെ, വിവാഹപന്തലില്‍വെച്ച്‌ ഈഴവപ്രമാണികള്‍ അവഹേളിച്ചത്‌. നായര്‍-ഈഴവ സമൂഹങ്ങളിലെ 'തറവാട്ടുകാര്‍' അത്ര തറവാടിത്വ മഹത്വമില്ലെന്നവര്‍ കരുതുന്ന 'സ്വന്തക്കാരുടെ'തന്നെ തലയില്‍ കാല്‍വെച്ചതിന്നെതിരെകൂടി ശബ്‌ദമുയര്‍ത്തിയാണ്‌ നവോത്ഥാനപ്രസ്ഥാനങ്ങള്‍ വളര്‍ന്നതെന്ന്‌ വെള്ളാപ്പള്ളിയും, സുകുമാരന്‍നായരും മറക്കരുത്‌. 'നായര്‍-ഈഴവ' ഐക്യമെന്നാല്‍, ചുരുങ്ങിയത്‌ 'നായര്‍-ഈഴവ' 'ബഹുജന' ഐക്യമെങ്കിലുമാവണം. അതിന്നുപകരം നായര്‍-ഈഴവ വരേണ്യശക്തികളും അവരുടെ സ്വന്തം ധനസ്ഥാപനങ്ങളും, ഒന്നിച്ചുചേര്‍ന്നാല്‍മാത്രം 'ഐക്യ'മാവില്ല. സുകുമാരന്‍നായരോടൊപ്പം, വെള്ളാപ്പള്ളി നായര്‍-ഈഴവ ഐക്യം ആഘോഷിക്കുമ്പോള്‍; സഹോദരന്‍ അയ്യപ്പന്റെ സ്‌മരണയെ മുന്‍നിര്‍ത്തി ഈഴവ-യുക്തിവാദി ഐക്യത്തിന്‌ നേതൃത്വം നല്‍കാനും വെള്ളാപ്പള്ളി സന്നദ്ധമാവണം.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന്‌ പ്രഖ്യാപിച്ച ഗുരുവും 'ജാതി വേ മതംവേ ദൈവംവേ മനുഷ്യന്‌' എന്ന്‌ പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനും, ഒന്നിച്ചുനിന്ന ശ്രീനാരായണ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദ്യവും അഭിമാനകരവുമായ ഒരൈക്യമായിരിക്കും അത്‌! ജാതി-മതങ്ങള്‍ക്കൊക്കെയുമപ്പുറത്ത്‌ ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായമായിരിക്കണമെന്ന്‌' ആഹ്വാനംചെയ്‌ത ഇ.മാധവനെയും 'ഐക്യപ്രഖ്യാപനലഹരിയില്‍' വെള്ളാപ്പള്ളി മറക്കരുത്‌. മിതവാദി സി.കൃഷ്‌ണന്റെ സ്‌മരണയെ മുന്‍നിര്‍ത്തി ഈഴവ-ബുദ്ധമത ഐക്യത്തെക്കുറിച്ചുപോലും ആലോചിക്കാവുന്നതാണ്‌. ഇതൊക്കെ 'ചിതലെടുത്ത പഴയ ചരിത്ര'മാണെങ്കില്‍ 'നായര്‍കോളേജില്‍' ഈഴവരോടും, ഈഴവകോളേജില്‍ നായരോടും ഇനിമുതല്‍ 'കോഴ' വാങ്ങുകയില്ലെന്നെങ്കിലും ഒരുമിച്ചൊരു പ്രസ്‌താവനയിറക്കാനുള്ള ധീരത ഇരുവരും പങ്കുവെക്കണം! ആ വകയില്‍ വരുന്ന 'നഷ്‌ടം' പരിഹരിക്കാന്‍ മറ്റുള്ള ജാതി-മതക്കാരില്‍നിന്നും കൂടുതല്‍ കൊടുംകോഴ വാങ്ങിയാല്‍ മതിയാവും! ഇതൊന്നും ചെയ്യാതെ, വെറുമൊരു 'സംഘപരിവാര്‍ സൗഹൃദം' ശക്തിപ്പെടുത്താന്‍ മാത്രമായി ഒരു 'സ്‌പെഷ്യല്‍ ഐക്യം'കൊ്‌ നായര്‍ക്കും ഈഴവര്‍ക്കുമെന്നല്ല ആര്‍ക്കുമൊരു കാര്യവുമുാവുകയില്ല. ഗുരു ജീവിച്ചിരിക്കുമ്പോള്‍ ഗാന്ധിമുതല്‍ ടാഗോര്‍വരെ, ആദരപൂര്‍വ്വം അദ്ദേഹത്തെ നേരില്‍വന്നുക്‌ സ്വയം കീഴടങ്ങി പോയവരാണ്‌. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്‌തമായി മരണാനന്തരം വന്ന്‌ ഗുരുവിനെ കീഴടക്കി മടങ്ങിപ്പോയത്‌ ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രികൂടിയായിത്തീരാന്‍ സാധ്യതയുള്ള 'മരണവ്യാപാരി' മോഡിയാണ്‌. വലത്ത്‌ വെള്ളാപ്പള്ളിയും, ഇടത്ത്‌ സുകുമാരന്‍നായരും നടുവില്‍ മോഡിയും, ഒത്തുചേര്‍ന്നുള്ള 'ഐക്യകാഴ്‌ച' ചേതോഹരം തന്നെയായിരിക്കും. ബ്രാഹ്മണാധിപത്യത്തിനുശേഷം, 'സുകുമാരന്‍നായര്‍' എന്നും നടുവിലുായിരുന്നു. എന്നാല്‍, 'വെള്ളാപ്പള്ളി' നാടോടുമ്പോള്‍ നടുവെ ഓടണം എന്ന കീഴ്‌നടപ്പനുസരിച്ച്‌, സുകുമാരന്‍നായരിലേക്ക്‌ ഓടി അടുത്തതാവാം! ജാതിനേതാക്കള്‍ പരസ്‌പരം കെട്ടിപ്പുണരുമ്പോഴല്ല, മതനിരപേക്ഷത കരുത്താര്‍ജ്ജിക്കുമ്പോഴാണ്‌, സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ഉാവുന്നതെന്ന്‌ നഴ്‌സറിക്ലാസ്സുമുതല്‍ വീും നമുക്ക്‌ പറഞ്ഞുതുടങ്ങാം! വെള്ളാപ്പള്ളിയും സുകുമാരന്‍നായരും മോഡിഘോഷങ്ങള്‍ക്കിടയില്‍, അതൊന്നും കേള്‍ക്കുകയില്ലെങ്കില്‍ പോലും!
ഇന്നലെവരെ മോഡിയോടൊപ്പം നിന്നവര്‍പോലും, ഇദ്ദേഹത്തെ 'പ്രധാനമന്ത്രി'യാക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. പഴയ സംഘപരിവാര്‍ മുന്നണി ഒടുവില്‍ ആ 'നരഹത്യപാറക്കെട്ടില്‍' ഇടിച്ച്‌ പൊളിഞ്ഞുപോയിരിക്കുന്നു. അപ്പോഴും 'ശ്രീനാരായണഗുരു'വിനെ ഒരു മൂലയിലൊതുക്കി, മോഡിമാത്രം നിറഞ്ഞ്‌ പരന്നു നില്‍ക്കുന്ന ആ 'ചോരപോസ്റ്റര്‍', കേരളത്തില്‍ ചുമരുകളില്‍ ചിരിച്ച്‌ നില്‍ക്കുകയാണ്‌! ആ ശിവഗിരി സന്ദര്‍ശനത്തിന്റെ വിശുദ്ധസ്‌മരണപോലെ!
മോഡിയെ മാറ്റിയത്‌കൊ്‌മാത്രം, സംഘപരിവാറിന്റെ മസ്‌തിഷ്‌കത്തിലും, ഹൃദയത്തിലും ശരീരത്തിലും വാക്കിലുമുള്ള ചോര മായ്‌ച്ചുകളയാനാവുമോ? വാജ്‌പേയ്‌ സൗമ്യം, അദ്വാനിരൗദ്രം, മോഡി 'അതിരൗദ്രം', എന്നിപ്രകാരം ആശ്വസിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നതിന്നു പകരം, സംഘപരിവാര്‍ സഖ്യകക്ഷികള്‍, ആ ഫാസിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്നെതിരെ പുതിയ ഐക്യം കെട്ടിപ്പടുക്കുകയല്ലേ വേത്‌.
മുമ്പൊരിക്കല്‍ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്‍ശിച്ചു. ജാതിഭേദമില്ലാത്ത ആ പന്തിയില്‍, ഗുരുവിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. ഉള്ളൂരിന്‌ 'ഉള്ളില്‍' ഒരല്‌പം 'ജാതിപ്രയാസം', എവിടെയോ ബാക്കിയുന്നെ്‌ ഗുരു മനസ്സിലാക്കിയിരുന്നു. എല്ലാവര്‍ക്കും 'പപ്പടം' വിളമ്പിയപ്പോള്‍ ഗുരു പറഞ്ഞു, 'പപ്പടം നമുക്കൊരുമിച്ച്‌ പൊട്ടിക്കാം'. എല്ലാവരും കൂടെ പപ്പടം പൊട്ടിച്ച്‌ കഴിഞ്ഞപ്പോള്‍, ഗുരു പതുക്കെ ഉള്ളൂരിനോട്‌ ചോദിച്ചത്രേ 'എല്ലാം പൊടിഞ്ഞോ' എന്ന്‌! ഇന്ന്‌ ഇങ്ങനെയൊരു ചോദ്യം 'സൗമ്യമായി' ചോദിക്കാനും, കേള്‍ക്കാനും എത്രപേര്‍ക്ക്‌ കഴിയും? വെള്ളാപ്പള്ളിയും സുകുമാരന്‍ നായരുമൊന്നിച്ചിരിക്കുന്ന വേളയില്‍ അവര്‍ക്കിടയില്‍നിന്നും ആ 'മോഡി'യെ മാറ്റിനിര്‍ത്തി, ഇതേ ചോദ്യം നമ്മളൊക്കെയും ആവര്‍ത്തിക്കേിയിരിക്കുന്നു. 'എല്ലാം പൊടിഞ്ഞോ...........'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ